കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കരള്‍ കൊന്ന' മലയാളത്തിന്റെ പ്രതിഭകള്‍... ദയവ് ചെയ്ത് മദ്യത്തെ വലിച്ചിഴക്കല്ലേ

Google Oneindia Malayalam News

മലയാള സിനിമാ ലോകത്തിന് ഏറെ നഷ്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2016. എത്രയേറെ അനുഗ്രഹീതരായ കലാകാരന്‍മാരാണ് ഈ വര്‍ഷം മാത്രം ജീവിതത്തിന്റെ തിരശ്ശീലയില്‍ നിന്ന് പിന്‍വാങ്ങിയത്...

അതില്‍ അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും ഗാനരചയിതാക്കളും സംഗീത സംവിധായകരും എല്ലാം ഉണ്ട്. എന്നാല്‍ അടുത്തകാലത്ത് മലയാള സിനിമയ്ക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ രോഗം കരള്‍ രോഗം ആയിരിക്കും.

കൊച്ചിന്‍ ഹനീഫ കരള്‍ രോഗ ബാധിതനായാണ് മരിച്ചത്. അതിനെ ചുറ്റിപ്പറ്റി കഥകള്‍ ഏറെ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരുതുള്ളി മദ്യം പോലും കഴിയ്ക്കാത്ത ആളായിരുന്നു കൊച്ചിന്‍ ഹനീഫ.

കലാഭവന്‍ മണി

കലാഭവന്‍ മണി

കലാഭവന്‍ മണിയുടെ മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. മണിയുടെ മരണം ഇത്രയും നേരത്തെ ആക്കിയത് കരള്‍ രോഗം തന്നെ ആയിരുന്നു.

 കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

കടുത്ത കരള്‍ രോഗത്തെ തുടര്‍ന്നാണ് കൊച്ചിന്‍ ഹനീഫ എന്ന കലാകാരന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ കൊച്ചിന്‍ ഹനീഫ മദ്യം കഴിയ്ക്കാറേ ഉണ്ടായിരുന്നില്ല.

 രാജേഷ് പിള്ള

രാജേഷ് പിള്ള

സംവിധായകന്‍ രാജേഷ് പിള്ളയെ നമ്മില്‍ നിന്ന് അടര്‍ത്തിയെടുത്തതും കരള്‍ രോഗം തന്നെ ആയിരുന്നു. അമിതമായി ജങ്ക് ഫുഡ് കഴിച്ചതാണ് രാജേഷ് പിള്ളയുടെ മരണത്തിന് കാരണമായത് എന്നായിരുന്നു ആക്ഷേപം. പക്ഷേ സത്യം അതായിരുന്നില്ല.

 ഷാഹിദ്

ഷാഹിദ്

തിരക്കഥാകൃത്ത് ടിഎ ഷാഹിദും മരിച്ചത് കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ഷാഹിദ് വിടപറഞ്ഞത്.

കല്‍പന

കല്‍പന

കല്‍പനയുടെ വിയോഗം ആയിരുന്നു ഏവരേയും ഞെട്ടിച്ചുകളഞ്ഞത്. ഹൃദയാഘാതം ആയിരുന്നു മരണ കാരണം. പക്ഷേ കടുത്ത കരള്‍ രോഗബാധിതയായിരുന്നു കല്‍പന.

 സാഗര്‍ ഷിയാസ്

സാഗര്‍ ഷിയാസ്

സിനിമ, സീരിയല്‍ താരവും മിമിക്രി താരവും ആയ സാഗര്‍ ഷിയാസ് മരിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇവിടേയും വില്ലനായത് കരള്‍ രോഗം തന്നെ.

 മുകേഷ് കാക്കൂര്‍

മുകേഷ് കാക്കൂര്‍

സിനിമ-സീരിയല്‍ താരമായിരുന്ന മുകേഷ് കാക്കൂരിനേയും ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തത് കരള്‍ രോഗം തന്നെ.

ടിഎ റസാഖ്

ടിഎ റസാഖ്

ഇപ്പോഴിതാ തിരക്കഥാകൃത്ത് ടിഎ റസാഖും ജീവിതത്തില്‍ നിന്ന് വിടവാങ്ങിയിരിക്കുന്നു. കരള്‍ രോഗം തന്നെ കാരണം.

English summary
Malayalam celebrities died of Liver Diseases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X