കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

Google Oneindia Malayalam News

കൊച്ചി: സിനിമാ താരങ്ങളുടെ രാഷ്ട്രീയം അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ നിലപാടുകള്‍ പരസ്യമാകുന്നത് കരിയറില്‍ ഒരുപക്ഷേ അവര്‍ക്ക് ഗുണമാകും. തിരിച്ചടിയാകാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ സിനിമാ താരങ്ങളെ പക്ഷേ മലയാളികള്‍ അത്ര സ്വീകരിച്ചിട്ടില്ല. തമിഴില്‍ സിനിമയും രാഷ്ട്രീയവും ഇഴുകിചേര്‍ന്നാണിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണ് കേരളത്തില്‍. തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. പരസ്യമായ രാഷ്ട്രീയ നിലപാട് ഇതിനിടെ ധര്‍മജന്‍ ബോര്‍ഗാട്ടിയും വിനായകനും പ്രകടിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ രമേശ് പിഷാരടിയും രാഷ്ട്രീയ നിലപാട് സൂചിപ്പിച്ചിരിക്കുന്നു....

താര രാഷ്ട്രീയം

താര രാഷ്ട്രീയം

മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരെല്ലാം രാഷ്ട്രീയത്തിലും സിനിമയിലും സജീവമാണ്. ഇരുവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ടെങ്കിലും തോറ്റു. ഭീമന്‍ രഘു ബിജെപിക്ക് ജനവിധി തേടിയെങ്കിലും ജനം സ്വീകരിച്ചില്ല. ഇതാണ് സമീപകാല തിരഞ്ഞെടുപ്പ് രംഗത്തെ മലയാള സിനിമാ താരങ്ങളുടെ സാന്നിധ്യം.

സുരേഷ് ഗോപി മല്‍സരിക്കുമോ

സുരേഷ് ഗോപി മല്‍സരിക്കുമോ

സുരേഷ് ഗോപി തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ബിജെപി തരംഗമാക്കുന്നതില്‍ ഏറെ കുറെ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്നും അത് നേമം മണ്ഡലത്തില്‍ നിന്നാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

ഇന്നസെന്റ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തോട് എന്നും ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് മമ്മൂട്ടിയുടേത്. സംഘപരിവാര്‍ ബന്ധമുണ്ട് എന്ന ആരോപണം എപ്പോഴും നേരിടുന്ന താരമാണ് മോഹന്‍ലാല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും പ്രചാരണമുണ്ടായിരുന്നു.

ധര്‍മജന്റെ കോണ്‍ഗ്രസ് ബന്ധം

ധര്‍മജന്റെ കോണ്‍ഗ്രസ് ബന്ധം

മണികണ്ഠന്‍ ആചാരി തന്റെ ഇടതുപക്ഷ ബന്ധം അടുത്തിടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതേസമയം തന്നെ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് ബന്ധവും പരസ്യമാക്കി. പഠിക്കുന്ന കാലത്ത് തന്നെ കോണ്‍ഗ്രസുമായും സേവാദളുമായുമെല്ലാമുള്ള ബന്ധം ധര്‍മജന്‍ വ്യക്തമാക്കുകയുണ്ടായി.

രമേശ് പിഷാരടിയുടെ രാഷ്ട്രീയം

രമേശ് പിഷാരടിയുടെ രാഷ്ട്രീയം

ധര്‍മജനെ ഓര്‍ക്കുന്ന മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് വേഗത്തില്‍ മനസിലേക്ക് വരുന്ന താരമാണ് രമേഷ് പിഷാരടി. അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയാശംസ നേര്‍ന്നിരിക്കുകയാണിപ്പോള്‍. മൂവാറ്റുപുഴ നഗരസഭയിലേക്ക് മല്‍സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ ഐടി കോര്‍ഡിനേറ്റര്‍ ജോയ്‌സ് മേരി ആന്റണിക്കാണ് പിഷാരടി വിജയാശംസ നേര്‍ന്നിരിക്കുന്നത്.

വിനായകന്റെ പിന്തുണ

വിനായകന്റെ പിന്തുണ

കഴിഞ്ഞദിവസം വിനായകന്‍ സിപിഎം സ്ഥാനാര്‍ഥിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കൊച്ചി കോര്‍പറേഷനിലെ 33ാം ഡിവിഷനിലേക്ക് ജനവിധി തേടുന്ന സിപിഎം നേതാവ് അഡ്വ. അനില്‍ കുമാറിന്റെ ചിത്രമാണ് വിനായകന്‍ പങ്കുവച്ചത്. ഇത് അനില്‍ കുമാര്‍ ഷെയര്‍ ചെയ്തു. വിനായകന് നന്ദി അറിയിക്കുകയും ചെയ്തു.

ദേവന്റെ രാഷ്ട്രീയം

ദേവന്റെ രാഷ്ട്രീയം

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് ദേവന്‍. തൃശൂരില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിക്കുന്നു. പുതിയ രാഷ്ട്രീയ മുന്നേറ്റമാണ് ദേവന്റെ ലക്ഷ്യം. മറ്റു പാര്‍ട്ടികള്‍ തന്നെ വിവിധ വഴിയില്‍ സമീപിച്ചിരുന്നു എന്നും ദേവന്‍ സൂചിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് ആദര്‍ശം

കോണ്‍ഗ്രസ് ആദര്‍ശം

കുട്ടിക്കാലം മുതലേ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ധര്‍മജന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സേവാദളില്‍ അംഗമായിരുന്നു. രാജീവ് ഗാന്ധി കൊച്ചിയില്‍ വന്ന വേളയില്‍ സ്വീകരിക്കാന്‍ പോയ സേവാദള്‍ അംഗങ്ങളില്‍ ധര്‍മജനുമുണ്ടായിരുന്നുവത്രെ. ആശയപരമായ രാഷ്ട്രീയമേ തനിക്കുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

രാഷ്ട്രീയം മറന്ന് പ്രചാരണം

രാഷ്ട്രീയം മറന്ന് പ്രചാരണം

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താരങ്ങളുടെ രാഷ്ട്രീയം സജീവ ചര്‍ച്ചയാണിപ്പോള്‍. രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും ഒരു താരം മല്‍സരിക്കുമ്പോള്‍ എല്ലാവരും പ്രചരണത്തില്‍ പങ്കെടുക്കുന്ന രീതിയും സിനിമാ നടീ നടന്‍മാര്‍ക്കിടയിലുണ്ട്. ഗണേഷ് കുമാറിന്റെയും മാണി സി കാപ്പന്റെയും ഇന്നസെന്റിന്റെയും പ്രചാരണത്തിന് നിരവധി താരങ്ങളെത്തിയിരുന്നു.

താരങ്ങള്‍ കൂട്ടത്തോടെ...

താരങ്ങള്‍ കൂട്ടത്തോടെ...

കേരളത്തെ പോലെ അല്ല തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം. സിനിമാ മേഖലയും രാഷ്ട്രീയവും ചേര്‍ന്ന് പോകുന്നതാണ് അവിടെയുള്ള അവസ്ഥ. പല താരങ്ങളും തങ്ങളുടെ നിലപാടുകള്‍ രാഷ്ട്രീയത്തിന് അതീതമായി പറയുന്നതും തമിഴകത്ത് കാണാം. അടുത്തിടെ നിരവധി താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനും തമിഴകം അടുത്തിടെ സാക്ഷ്യം വഹിച്ചു.

രജനികാന്ത് ഉടന്‍ അറിയിക്കും

രജനികാന്ത് ഉടന്‍ അറിയിക്കും

കോണ്‍ഗ്രസ് നേതാവായിരുന്ന ഖുശ്ബു അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗൗതമി, നമിത എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ബിജെപിക്കൊപ്പം പോകുമെന്ന് പ്രചാരണമുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക വിവരം വന്നിട്ടില്ല. അദ്ദേഹം സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉടന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു,

ഇവരും ഒരു കൈ നോക്കിയവര്‍

ഇവരും ഒരു കൈ നോക്കിയവര്‍

കമല്‍ഹാസന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മല്‍സരിക്കുകയാണ്. രജിനിയുടെ പിന്തുണ തേടുമെന്ന് അദ്ദേഹം പറഞ്ഞു. വിജയകാന്ത്, ശരത് കുമാര്‍, വടിവേലു എന്നിവരും രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. ഇളയ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനം അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു എങ്കിലും അദ്ദേഹം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാട് എടുത്തിട്ടില്ല.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

English summary
Malayalam Movie Actors Politics Details here including Mohanlal and Mammootty, Ramesh Pisharody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X