കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ അവാര്‍ഡ് കിട്ടാന്‍ മാത്രം മികച്ചതാണോ മമ്മൂട്ടിയുടെ 'രാഘവന്‍'?എന്തിനാണ് വിവാദം?

  • By Meera Balan
Google Oneindia Malayalam News

മമ്മൂട്ടി ഒരു മികച്ച നടനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ 62മത് ദേശീയ അവാര്‍ഡില്‍ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കിയില്ലെന്ന് ആരോപിച്ച് നടത്തുന്ന സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും മറ്റും അനാവശ്യമല്ലേ എന്നൊരു തോന്നല്‍. മമ്മൂട്ടിയിലെ പ്രതിഭ മുന്നറിയിപ്പിലെ രാഘവനെക്കാള്‍ നിഴലിച്ച ഒട്ടേറെ ചിത്രങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്നും മമ്മൂട്ടി തഴയപ്പെട്ടിട്ടുണ്ട്.

നരേന്ദ്രമോദിയുടേയോ, മറ്റ് രാഷ്ട്രീയ ഇടപെടലുകളുടെയോ ഫലമായിട്ടാണ് മമ്മൂട്ടി തഴയപ്പെട്ടതെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിയ്ക്കാതിരുന്നതെന്ത്? അതോ ഈ പത്ത് വര്‍ഷവും മമ്മൂട്ടിയ്ക്ക് മികച്ച ചിത്രങ്ങള്‍ ഇല്ലായിരുന്നോ?

മമ്മൂട്ടി മാത്രമല്ല 13 തവണയോളമാണ് മോഹന്‍ലാല്‍ ദേശീയ അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ പുറത്താക്കപ്പെടുന്നത്. അവാര്‍ഡില്‍ തെന്നിന്ത്യന്‍ താരങ്ങള്‍ തിളങ്ങുന്ന പ്രവണത പോലും കുറവായിരുന്നു. 1989 മുതല്‍ 1999വരെയുളള കാലയളവിനുള്ളില്‍ മൂന്ന് ദേശീയ അവാര്‍ഡുകളാണ് മമ്മൂട്ടിയ്ക്ക് ലഭിച്ചത്. ഈ കാലത്തിന് ശേഷവും കാമ്പുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്തു.

ദേശീയ അവാര്‍ഡിന് പലതവണ അദ്ദേഹം പരിഗണിയ്ക്കപ്പെട്ടു. തെന്നിന്ത്യന്‍ സിനിമയോട് അവഗണന കാട്ടുന്ന ഉത്തരേന്ത്യന്‍ ലോബികളുടെ ഇടപെടലാണ് മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങളെ തഴയുന്നതിന് ഇടയാക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയക്കാരെ ആക്ഷേപിയ്ക്കുന്നതിന് പകരം സിനിമപോലും കാണാതെ അവാര്‍ഡ് നല്‍കുന്ന ജൂറിമാര്‍ക്ക് നേരെ നടന്മാരും ആരാധകരും തിരിയുന്നത് നന്നാകും.

രാഘവന്‍

രാഘവന്‍

മുന്നറിയിപ്പിലെ രാഘവന്‍ മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു എന്നതിന് തര്‍ക്കമില്ല. പക്ഷേ ഈ ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കാതത്തത് രാഷ്ട്രീയ ഇടപെടല്‍ ആണെന്ന് പറയുന്നതില്‍ അത്ര വിശ്വാസം പോര

രാഘവന്‍ അല്ല

രാഘവന്‍ അല്ല

രാഘവന്‍ മാത്രമാണോ മമ്മൂട്ടിയുടെ മികച്ച കഥാപാത്രം. ഇതിന് മുന്‍പും മമ്മൂട്ടി ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ലേ. എന്നിട്ടെന്തേ അന്നൊന്നും അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാത്തത്?

അനാവശ്യ വിവാദം

അനാവശ്യ വിവാദം

സിനിമയില്‍ രാഷ്ട്രീയവും വര്‍ഗീയതയും കലര്‍ത്തുമ്പോള്‍ രക്ഷപ്പെടുന്നത് സിനിമ കാണാതെ അവാര്‍ഡ് നല്‍കുന്ന ജൂറിമാരാണ്

മൂന്ന് തവണ ദേശീയ പുരസ്‌ക്കാരം

മൂന്ന് തവണ ദേശീയ പുരസ്‌ക്കാരം

1989 മുതല്‍ 1999 വരെ മൂന്ന് തവണയാണ് മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്.

1989 ല്‍

1989 ല്‍

ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം

1993

1993

പൊന്തന്‍മാട, വിധേയന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ്

1999

1999

1999 ല്‍ ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം ഡോ. ബാബസാഹേബ് അംബേദ്ക്കര്‍ എന്ന ചിത്രത്തിന് മൂന്നാം തവണ ദേശീയ പുരസ്‌ക്കാരം. ഇംഗഌഷിലാണ് ചിത്രമൊരുക്കിയത്

എത്രയോ നല്ല കഥാപാത്രങ്ങള്‍

എത്രയോ നല്ല കഥാപാത്രങ്ങള്‍

എത്രയോ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമാണ് മമ്മൂട്ടി 1999 ന് ശേഷവും അതിന് മുന്‍പും അദ്ദേഹം നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും അവയ്‌ക്കൊന്നും തന്നെ ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടില്

ഇതൊന്നും മികച്ചതല്ലേ

ഇതൊന്നും മികച്ചതല്ലേ

യാത്ര, മൃഗയ, മഹായാനം, അടിയൊഴുക്കുകള്‍, അമരം, ഭൂതക്കണ്ണാടി, കാഴ്ച, കറുത്ത പക്ഷികള്‍ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചു.പക്ഷേ ഇതൊക്കെ സംസ്ഥാന അവാര്‍ഡില്‍ മാത്രം ഒതുങ്ങി

പ്രചാരണം

പ്രചാരണം

മമ്മൂട്ടിയെ അവാര്‍ഡില്‍ തഴഞ്ഞത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നാണ് ഫേസ്ബുക്ക് ഉള്‍പ്പെടയുളള മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്.

English summary
Mammootty's 'Raghavan' didn't get best actor award, Controversy begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X