കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3.5 ലക്ഷം മാസശമ്പളം ഉപേക്ഷിച്ച് തെരുവിലെ കുട്ടികളെ പഠിപ്പിയ്ക്കാന്‍ ഒരുങ്ങി

  • By ഭദ്ര
Google Oneindia Malayalam News

അഹമ്മദാബാദ്: ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിരുന്ന ജോലി ഉപേക്ഷിച്ച് തെരുവിലെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്ന യുവാവിനെ അഹമ്മദാബാദിലെ വട്ട് വയിലൂടെ കടന്നു പോകുമ്പോള്‍ കാണാന്‍ സാധിക്കും. സ്‌കൂളുകളിലെ വിദ്യാഭ്യാസം സ്വപ്‌നം മാത്രമായ ഈ കുഞ്ഞുങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഗുരുകുല വിദ്യാഭ്യാസത്തിന്റെ മാതൃകയില്‍ തെരുവിലെ മരച്ചുവട്ടില്‍ ഇരുന്നാണ് വിരാട് ഷാ എന്ന യുവാവ് പഠിയ്പ്പിക്കുന്നത്.

വട് വയിലേയും നാരോള്‍ ഏരിയയിലേയും 200 ഓളം കുട്ടികളുടെ ഏകാധ്യാപകനാണ് ഇപ്പോള്‍ വിരാട്. എല്‍ഡി എഞ്ചിനിയറിങ് കോളേജില്‍ നിന്നും ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനിയര്‍ പാസായ വിരാട് ദുബായി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മാസത്തില്‍ 3,5 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് അനാഥരായ കുട്ടികളും വിദ്യാഭ്യാസവും സംരക്ഷണവും ഏറ്റെടുത്തത്.

 teacher345

പഠിയ്ക്കുന്ന കാലത്തും അധ്യാപനത്തില്‍ നിന്നു തന്നെയാണ് ഫീസ് ഉണ്ടാക്കിയിരുന്നത്. പഠനത്തിന് ശേഷം ഇന്ത്യയിലെ കമ്പനികളില്‍ ജോലി ചെയ്യുകയും കെമിക്കല്‍ എഞ്ചിനിയറായ തൃപ്തിയെ വിവാഹം ചെയ്യുകയും ചെയ്തു. രണ്ട് കുട്ടികളാണിവര്‍ക്കുള്ളത്. ദുബായി ജോലി കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്ക് ജീവിക്കാന്‍ ഇത് ധാരാളമാണ് എന്ന് പറഞ്ഞായിരുന്നു ജോലി ഉപേക്ഷിച്ചത്.

നാട്ടില്‍ തിരിച്ചെത്തി തെരുവുകളില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തി പഠിപ്പിയ്ക്കാന്‍ ആരംഭിച്ചു. തുടക്കത്തില്‍ വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോഡരികില്‍ ഇരുന്നാണ് പഠനം. പഠിയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും രക്ഷിതാക്കള്‍ ഇല്ലാതെ വിഷമിക്കുന്ന കുട്ടികളുടെ രക്ഷാകൃത്വവും ഏറ്റെടുത്തും. ഇപ്പോള്‍ 200 വിദ്യാര്‍ത്ഥികള്‍. ഇതില്‍ ഭൂരിഭാഗം കുട്ടികളുടെയും രക്ഷിതാവും വിരാട് തന്നെ.

മില്ലില്‍ ജോലിക്കാരനായിരുന്നു വിരാടിന്റെ പിതാവ്. വീടിന് മുന്നില്‍ സഹായത്തിനായി എത്തുന്നവരെ തിരിച്ചയ്ക്കുന്ന ശീലമില്ലായിരുന്നു. പിന്നീട് ജോലി നഷ്ടപ്പെട്ടപ്പോഴാണ് സ്വന്തമായി സമ്പാദിച്ച് പഠിയ്ക്കാന്‍ ആരംഭിച്ചത് എന്ന് വിരാട് പറയുന്നു. പാവപ്പെട്ടവരോട് പിതാവ് കാണിച്ചിരുന്ന ദയയാണ് ജീവിതത്തിള്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമായത് എന്നും പറയുന്നു.

2014ലാണ് അധ്യാപന ജീവിതം ആരംഭിച്ചത്. തെരുവിലെ കുട്ടികളെ അടുത്തുള്ള കോര്‍പറേഷന്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രിന്‍സിപ്പാള്‍ അഡ്മിഷന്‍ നിരസിച്ചത്തില്‍ നിന്നാണ് തുടക്കം. പിന്നീട് കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോല്‍ സര്‍വ്വോദയ ഗ്രൂപ്പ് ട്രസ്റ്റ് ആരംഭിക്കുകയും സുഹൃത്തുക്കള്‍ സഹായിക്കുകയും ചെയ്തു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം എന്നിങ്ങനെ എല്ലാം ട്രസ്റ്റ് വഴി എത്തിച്ച് കൊടുക്കുന്നുണ്ട്.

English summary
Shah, 45, who has quit his job in Dubai, gives 200 students free tuitions. If the parents do not have any residential proof, he becomes their children's local guardian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X