കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിദലിന്റെ പ്രിയപ്പെട്ടവൻ... ഒടുവിൽ ചരമവാർഷികത്തിൽ മരണം; ജീവിതം കൊണ്ട് പന്താടിയവന്റെ ക്യൂബൻ കടപ്പാട്

Google Oneindia Malayalam News

ഡീഗോ മറഡോണ എന്ന ഫുട്‌ബോള്‍ ഇതിഹാസം യാത്രയായിരിക്കുകയാണ്. ഇനി മറഡോണയുടെ കളിയോര്‍മ്മകള്‍ മാത്രമേ ഈ ലോകത്ത് അവശേഷിക്കുന്നുള്ളു. കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തില്‍ മറഡോണ ഇനിയും ജീവിക്കുമെന്ന് ഉറപ്പാണ്.

ഫുട്‌ബോള്‍ താരത്തിനപ്പുറത്തേക്ക് നായകപരിവേഷവും വില്ലന്‍ പരിവേഷവും ചാര്‍ത്തിക്കൊടുക്കപ്പെട്ടയാളാണ് മറഡോണ. ക്യൂബന്‍ വിപ്ലവനായകനും രാഷ്ട്ട്രത്തലവനും ആയിരുന്ന ഫിദല്‍ കാസ്‌ട്രോയുമായുള്ള മറഡോണയുടെ ആഴത്തിലുള്ള അടുപ്പം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഡീഗോ മറഡോണ അന്തരിച്ചു; മറഞ്ഞത് ലോക ഫുട്ബോളിലെ ഇതിഹാസംഡീഗോ മറഡോണ അന്തരിച്ചു; മറഞ്ഞത് ലോക ഫുട്ബോളിലെ ഇതിഹാസം

ഒടുവില്‍ ഫിദലിന്റെ ചരമവാര്‍ഷികത്തില്‍ തന്നെ മറഡോണയുടെ ജീവിതത്തിനും തിരശ്ശീല വീണിരിക്കുകയാണ്. ഒരിക്കല്‍ മറഡോണയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അതേ കാസ്‌ട്രോയുടെ ചരമദിനത്തില്‍...

നവംബര്‍ 25

നവംബര്‍ 25

2016 നവംബര്‍ 25 എന്ന ദിനം ലോകത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളും ഇടതുപക്ഷ വിശ്വാസികളും ഒരിക്കലും മറക്കില്ല. സാമ്രാജ്യത്വ ശക്തികളും ആ ദിനം മറക്കാനിടയില്ല. അന്നാണ് ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചത്. സാമ്രാജ്യത്വ വിരുദ്ധ ചേരിയുടെ ആവേശമായ കാസ്‌ട്രോ...

ഇപ്പോള്‍ 2020 നവംബര്‍ 25 ലോകത്ത് ഫുട്‌ബോള്‍ ഉള്ള കാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കും. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടപറഞ്ഞ ദിനം. പ്രിയ സുഹൃത്തുക്കള്‍ക്ക് ഒരേചരമദിനം...

അവസാന ലോകകപ്പ്

അവസാന ലോകകപ്പ്

1986 ല്‍ ആയിരുന്നു അര്‍ജന്റീന അവസാനമായി ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിടുന്നത്. അതിന് പിറകെ ആണ് ഡീഗോ മറഡോണയുടെ ആദ്യ ക്യൂബന്‍ സന്ദര്‍ശനം. അന്ന് ക്യൂബന്‍ വിപ്ലവത്തിന്റെ ത്രസിപ്പിക്കുന്ന സംഭവകഥകള്‍ കാസ്‌ട്രോ മറഡോണയുമായി പങ്കുവച്ചിരുന്നത്രെ. അന്ന് തുടങ്ങിയ സൗഹൃദമായിരുന്നു ഇരുവരും തമ്മില്‍. അത് കാസ്‌ട്രോയുടെ മരണം വരെ തുടര്‍ന്നു.

മോശം കാലം

മോശം കാലം

അതിന് ശേഷം നാപ്പോളിയുടെ താരമായ മറഡോണ ശരിക്കും ലോകം കീഴടക്കുകയായിരുന്നു. എന്നാല്‍ അതോടൊപ്പം മദ്യവും മയക്കുമരുന്നുകളും അരാജത ജീവിതവും മറോഡണയേയും കീഴടക്കിത്തുടങ്ങി. ഒടുവില്‍ 1994 ലോ ലോകകപ്പിന് മുമ്പ് നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടു. മറഡോണയുടെ ജീവിതത്തിലെ ഏറ്റവും മോശം കാലം.

ജീവന്‍ രക്ഷിച്ച കാസ്‌ട്രോ

ജീവന്‍ രക്ഷിച്ച കാസ്‌ട്രോ

മറഡോണയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത്, സ്വന്തം രാജ്യം പോലും തള്ളിപ്പറഞ്ഞ സമയത്ത് ചേര്‍ത്തുപിടിച്ചത് ഫിദല്‍ കാസ്‌ട്രോ ആയിരുന്നു. ലാ പെഡ്രേറ ക്ലിനിക്കില്‍ മറഡോണയുടെ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിക്കൊടുത്തു കാസ്‌ട്രോ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യവിദഗ്ധരുള്ള ക്യൂബ, മറഡോണയെ ജീവിതത്തിലേക്ക് തിരികെ എത്തിയ്ക്കുകയും ചെയ്തു. കാസ്‌ട്രോ ആയിരുന്നു മറഡോണയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ ഏറെ സഹായിച്ചത് എന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

പിതൃതുല്യനായ കാസ്‌ട്രോ

പിതൃതുല്യനായ കാസ്‌ട്രോ

അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന കാസ്‌ട്രോ തനിക്ക് പിതൃതുല്യനായിരുന്നു എന്നാണ് മറഡോണ തന്നെ പറഞ്ഞിട്ടുള്ളത്. തന്റെ ക്യൂബന്‍ സന്ദര്‍ശനങ്ങളില്‍ മറഡോണയ്ക്ക് ഫുട്‌ബോള്‍ കുപ്പായങ്ങളും സമ്മാനമായി നല്‍കിയിരുന്നത്രെ മറഡോണ. കാസ്‌ട്രോയുടെ അവസാനകാലങ്ങളില്‍ അപൂര്‍വ്വമായി സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച ആളുകളില്‍ ഒരാളാണ് മറഡോണ.

ചെഗുവേര

ചെഗുവേര

അര്‍ജന്റീനക്കാരനായിരുന്നു ചെഗുവേര ആയിരുന്നു ക്യൂബന്‍ വിപ്ലവത്തില്‍ ഫിദലിന്റെ വലംകൈ. ചെഗുവേര, പിന്നീട് മന്ത്രിപദവി ഉപേക്ഷിച്ച് ബൊളീവിയയിലെ പോരാട്ടത്തിലേക്ക് എടുത്തുചാടുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ നിലപാട് ആ ചെഗുവേരയെ കൈയ്യില്‍ പച്ചകുത്തിക്കൊണ്ടാണ് മറഡോണ പ്രഖ്യാപിച്ചത്. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകളുമായി പലവുരു ഡീഗോ മറഡോണ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

അന്ന് മറഡോണ പറഞ്ഞത്

അന്ന് മറഡോണ പറഞ്ഞത്

2016 ല്‍ കാസ്‌ട്രോ മരിക്കുമ്പോള്‍ മറഡോണ ക്രൊയേഷ്യയില്‍ ഡേവിസ് കപ്പ് ടെന്നീസ് മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തനിക്ക് മുന്നില്‍ മാതൃരാജ്യമായ അര്‍ജന്റീന വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ടിരുന്നപ്പോള്‍ ക്യൂബയുടെ വാതിലുകള്‍ തനിക്ക് തുറന്ന് തന്നത് കാസ്‌ട്രോ ആണെന്ന് അന്ന് മറഡോണ പറഞ്ഞു. ഇന്ന്, കാസ്‌ട്രോയുടെ ചരമദിനത്തില്‍ മറഡോണയുടെ ജീവിതവും അവസാനിച്ചിരിക്കുന്നു.

11 കളിക്കാരോട് ഏറ്റുമുട്ടിയ ഇതിഹാസം, 86ലെ അര്‍ജന്റീനയുടെ ഗോള്‍ഡന്‍ ബോയ്, ഡീഗോ പകരക്കാരനില്ലാത്ത ഹീറോ11 കളിക്കാരോട് ഏറ്റുമുട്ടിയ ഇതിഹാസം, 86ലെ അര്‍ജന്റീനയുടെ ഗോള്‍ഡന്‍ ബോയ്, ഡീഗോ പകരക്കാരനില്ലാത്ത ഹീറോ

English summary
Diego Maradona died on the death anniversary of his best friend and father figure Fidel Castro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X