കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗ ശുചിയാക്കാന്‍ അമ്മയുടെ വക 100 കോടി... അപ്പോള്‍ കേരളത്തില്‍?

Google Oneindia Malayalam News

ഗംഗാനദി ശുചിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വമ്പന്‍ പദ്ധതിയാണ് വരുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നദികളില്‍ ഒന്നായ ഗംഗ സംരക്ഷിയ്ക്കപ്പെടേണ്ടത് തന്നെ.

അമൃതാനന്ദമയി മഠം 100 കോി രൂപയാണ് ഈ പദ്ധതിയ്ക്കായി നല്‍കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമൃതപുരിയില്‍ നേരിട്ടെത്തിയാണ് ഈ തുക സ്വീകരിച്ചത്. അതെല്ലാം നല്ലത് തന്നെ. എന്നാല്‍ 44 നദികളുള്ള കേരളത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണ്. 'അമ്മ'യ്ക്ക് അതുകൂടി ഒന്ന് ഓര്‍ക്കാമിയിരുന്നു. ഈ തുകയുണ്ടെങ്കില്‍ ഒരു പക്ഷേ കേരളത്തിലെ എല്ലാ നദികളും സംരക്ഷിയ്ക്കാം.

കേരളം നദികളുടെ നാട്

കേരളം നദികളുടെ നാട്

നാല്‍പത്തിനാല് നദികളുടെ നാടാണ് കേരളം. എന്നാല്‍ ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥ എന്താണ്?

പുഴവറ്റുന്ന കേരളം

പുഴവറ്റുന്ന കേരളം

കേരളത്തിലെ എല്ലാ നദികളും ഇപ്പോള്‍ നാശത്തിന്റെ വഴിയിലാണ്. മണലെടുക്കലും കയ്യേറ്റങ്ങളും നദികളെ കൊന്നുകൊണ്ടിരിയ്ക്കുന്നു. ഈ പ്രശ്‌നത്തില്‍ അമൃതാനന്ദമയിയ്ക്ക് ഇടപെട്ടുകൂടെ. ഗംഗയേക്കാള്‍ മലയാളികള്‍ക്ക് പ്രാധാന്യം എന്തിനായിരിയ്ക്കും.

പമ്പയിലെ മലിനീകരണം

പമ്പയിലെ മലിനീകരണം

മലയാളികള്‍ക്ക് ഗംഗാനദിപോലെ തന്നെ പുണ്യ നദിയാണ് പമ്പയും. എന്നാല്‍ പമ്പാ നദി ഇപ്പോള്‍ വലിയ മലിന്യ പ്രശ്‌നമാണ് നേരിടുന്നത്.

മണ്ഡലകാലം

മണ്ഡലകാലം

മണ്ഡലകാലം തുടങ്ങിയാല്‍ പിന്നെ പമ്പാ നദി മാലിന്യങ്ങളുടെ നദിയായി മാറും. അയ്യപ്പഭക്തര്‍ തന്നെയാണ് നദിയെ മലിനമാക്കുന്നത് എന്നതാണ് ഏറ്റവും ദയനീയമായ കാഴ്ച.

ഭാരതപ്പുഴ

ഭാരതപ്പുഴ

ഭാരതപ്പുഴ കേരളത്തിന്റെ സംസ്‌കാരത്തോട് തൊട്ടുനില്‍ക്കുന്ന നദിയാണ്. മാലിന്യ പ്രശ്‌നം മാത്രമല്ല ഭാരതപ്പുഴയെ വേട്ടയാടുന്നത്. അനധികൃത മണലെടുപ്പും കൈയ്യേറ്റങ്ങളും ആണ്. വേനലെത്തിയാല്‍ പിന്നെ പലയിടത്തും പുഴയില്‍ നീരൊഴുക്ക് തന്നെ ഉണ്ടാവില്ല.

മണല്‍ക്കുഴികള്‍

മണല്‍ക്കുഴികള്‍

അനധികൃത മണലെടുപ്പ് മൂലം ഉണ്ടാകുന്ന കുഴികള്‍ വലിയ അപകടങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്. ഈ കുഴികളില്‍ പെട്ട് ഒട്ടേറെ പേര്‍ക്കാണ് ഭാരതപ്പുഴയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

പെരിയാറിന്റെ സ്ഥിതി

പെരിയാറിന്റെ സ്ഥിതി

പെരിയാറിന്റെ സ്ഥിതിയും അതി ദയനീയമാണ്. ഒരേ സമയം മാലിന്യ പ്രശ്‌നങ്ങളും മളലെടുപ്പും പെരിയാറിനെ ഓരോ ദിവസവും കൊന്നുകൊണ്ടിരിയ്ക്കുകയാണ്.

ഗംഗയേക്കാള്‍ പ്രാധാന്യം

ഗംഗയേക്കാള്‍ പ്രാധാന്യം

ഗംഗാനദി ശുചീകരിയ്ക്കാന്‍ അമൃതാനന്ദമയി മഠം നൂറ് കോടി കൊടുക്കുന്നു എന്നത് അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ കേരളത്തിലെ നദികളുടെ പ്രശ്‌നങ്ങള്‍ കൂടി 'അമ്മ' തിരിച്ചറിയേണ്ടതില്ലേ...

അമല ഭാരതം

അമല ഭാരതം

അമല ഭാരതം എന്ന പേരില്‍ ശുചീകരണ പദ്ധതികളുമായി മഠം രംഗത്തുണ്ട്. പമ്പാ നദിയിലെ മാലിന്യം നീക്കുന്നതില്‍ അമല ഭാരത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ കാണാതെപോകാനും കഴിയില്ല.

English summary
Mata Amritanandamayi donates Rs 100 crore for Narendra Modi's Ganga Project. But what about the extincting rivers of Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X