കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഥകളിയും കഥക്കും തമ്മിലെന്താ ബന്ധം,കാണൂ

  • By Meera Balan
Google Oneindia Malayalam News

കലകളോട് താത്പര്യമുള്ളവരാണ് മലയാളികള്‍. സംഗീതവും നൃത്തവുമൊക്കെ മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിന്റെ തനത് നൃത്തമായ മോഹനിയാട്ടം പോലെ തന്നെ പല നൃത്തരൂപങ്ങളും മലയാളത്തില്‍ വളരെ വേഗം പ്രചാരം നേടിയവയാണ്. ഇക്കൂട്ടത്തില്‍ കഥക് എന്ന ശാസ്ത്രീയ രൂപത്തിനോട് മലയാളിയ്ക്ക് ഏറെ പ്രിയമുണ്ട്.

ഭാഷയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചാണ് ഈ ഉത്തരേന്ത്യന്‍ നൃത്ത രൂപം കേരളത്തിലെത്തിയത്. കഥക് എന്ന പേര് കേട്ടാല്‍ കഥകളി ഓര്‍ത്ത് പോകുന്നതില്‍ തെറ്റില്ല. ഇവ രണ്ടും തമ്മില്‍ ചില സാമ്യങ്ങളൊക്കെയുണ്ട്.

കഥകളിയെപ്പോലെ തന്നെ കഥകള്‍ ആടുന്നത് കൊണ്ടാണ് കഥക് എന്ന പേര് ഈ നൃത്തരൂപത്തിന് ലഭിച്ചത്. തിരുവനന്തപുരത്ത് ഭാരത് ഭവന്റെയും ഐസിസി ആറിന്റെയും സഹകരണത്തോട് കൂടി അവതരിപ്പിച്ച കഥക് ഏറെ ശ്രദ്ധേയമായി

തലസ്ഥാനത്ത്

തലസ്ഥാനത്ത്

ഭാരത് ഭവന്റെയും ഐസിസി ആറിന്റെയും സഹകരണത്തോട് കൂടി തീര്‍ത്ഥപാദ മണ്ഡപത്തില്‍ കഥക് അരങ്ങേറി.

നൃത്ത സന്ധ്യ

നൃത്ത സന്ധ്യ

കഥക് നര്‍ത്തകി മൗമാല നായക്കും സംഘവുമാണ് തലസ്ഥാനത്ത് നൃത്ത സന്ധ്യ ഒരുക്കിയത്

ആരാധകര്‍

ആരാധകര്‍

ഈ ഉത്തരേന്ത്യന്‍ നൃത്ത രൂപത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്

കഥകളിയും കഥക്കും

കഥകളിയും കഥക്കും

കഥകളി പോലെ തന്നെ കഥയാടുന്ന രീതിയാണ് കഥക്കിലുള്ളത്

ശ്രീകൃഷ്ണ കഥകള്‍

ശ്രീകൃഷ്ണ കഥകള്‍

ശ്രീകൃഷ്ണ കഥകളാണ് കഥക്കില്‍ അവതരിപ്പിയ്ക്കുന്നത്.

അവാധ് നവാബും കഥക്കും

അവാധ് നവാബും കഥക്കും

അവാധിലെ അവസാന നവാബായിരുന്ന വാജിദ് അലി ഷായുടെ കീഴിലാണ് കഥക് ഒരു പ്രധാന കലാരൂപമായി വളരുന്നത്

English summary
Maumala Nayak performs Kathak at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X