• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയലളിതയുടേത് അര്‍ഹിക്കാത്ത ആഗ്രഹം? പ്രണയം തകർന്നതിന് പിന്നിൽ എംജിആര്‍ തന്നെയോ?

  • By Thanmaya

ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് ജയലളിത ആദ്യമായി എംജി ആറിന്റെ നായികയാകുന്നത്. സംവിധായകന്‍ ബിആര്‍ പന്തലുവാണ് ചിത്രത്തിലേക്ക് ജയലളിതയെ നായികയാക്കാന്‍ തീരുമാനിച്ചത്. പിന്നീട് ജയലളിതയും എംജിആറും തമ്മിലുണ്ടായ അടുപ്പം സിനിമാ കഥാ പോലെ പറയാനുള്ളതാണ്. 52 വയസുള്ള എംജിആറിനെ സ്‌നേഹിച്ച മധുരപതിനേഴുകാരിയുടെ കഥകള്‍.

സിനിമാ ജീവിതത്തിലൂടെ അടുത്ത ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് എംജിആറാണ്. എന്നാല്‍ അച്ഛന്റെ പ്രായം വരുന്ന എംജി ആറിനെ വിവാഹം കഴിച്ച് ജീവിക്കാന്‍ ജയലളിത ഒത്തിരി ആഗ്രഹിച്ചിരുന്നതായും കേള്‍ക്കാം. എന്നാല്‍ തന്റെ വിവാഹബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹത്തിലേക്ക് പോകാന്‍ എംജിആറിന് തീരെ താത്പര്യമില്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം.

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംജിആര്‍ ചുമതലയേറ്റ സമയത്തും ജയലളിത വിവാഹത്തെ കുറിച്ച് പല പ്രാവശ്യം പറഞ്ഞിട്ടിട്ടുണ്ട്. മുകാംബികയില്‍ വച്ച് വിവാഹം നടത്താനാണ് ജയലളിത പറഞ്ഞത്. എന്നാല്‍ വിവാഹത്തിന് മനസില്ലാ മനസോടെ സമ്മതിച്ചതായി കാണിച്ച എംജിആര്‍ ഇരുവരുടെയും ഉറ്റ സുഹൃത്തായ ശോലയോട് പറഞ്ഞു. ജയയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം എന്നായിരുന്നു. പിന്നീട് സംഭവിച്ചത്. തുടര്‍ന്ന് വായിക്കൂ..

 എംജിആറിനെ കാത്തിരുന്ന ജയലളിത

എംജിആറിനെ കാത്തിരുന്ന ജയലളിത

മൂകാംബികയില്‍ പോയി വിവാഹം കഴിക്കാമെന്ന മോഹവുമായി ഇരുന്ന ജയലളിത പിന്നീട് അറിഞ്ഞത് എംജിആര്‍ തന്നെ ചതിക്കുകയായിരുന്നു എന്നാണ്. വെക്‌സ് എക്‌സ്പ്രസ് ട്രെയിനിലാണ് ഇരുവരും മൂകാംബികയ്ക്ക് പോകാനിരുന്നത്. റയില്‍ സ്‌റ്റേഷനില്‍ എത്തി പറഞ്ഞ സമയത്ത് എംജിആര്‍ എത്താതിരുന്നപ്പോഴാണ് അദ്ദേഹം തന്നെ ചതിച്ചുവെന്ന് മനസിലാക്കുന്നത്. അന്ന് രാവിലെയാണ് എംജിആറും ഭാര്യ ജാനകിയും മദ്രാസിലേക്ക് പോയത്. പിന്നീട് ഇത് നേരത്തെ അറിഞ്ഞ ശോലെ ജയലളിതയെ സംഭവിച്ച കാര്യം പറഞ്ഞ് മനസിലാക്കുകയായിരുന്നു.

പക്വതയില്ലാത്ത പ്രായത്തില്‍

പക്വതയില്ലാത്ത പ്രായത്തില്‍

ജയലളിതയെ വിവാഹം കഴിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി എംജി ആര്‍ സുഹൃത്ത് ശോലയോട് മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ജയയ്ക്ക് ഇപ്പോള്‍ തന്നോട് തോന്നുന്നത് പക്വതയില്ലാത്ത പ്രായത്തില്‍ തോന്നുന്നതാണെന്നാണ് എംജിആര്‍ കരുതിയിരുന്നത്. എന്നാല്‍ ആ പ്രണയത്തില്‍ സത്യമുണ്ടായിരുന്നുവെന്ന് എംജിആര്‍ മനസിലാക്കിയത് പിന്നീടാണ്.

ജയയുമായുള്ള ബന്ധം അവസാനിപ്പിക്കണം

ജയയുമായുള്ള ബന്ധം അവസാനിപ്പിക്കണം

ജയയും എംജിആറും തമ്മിലുള്ള ബന്ധം ഇതോടെ എല്ലാവരും അറിഞ്ഞു. ഇരുവരും ഒന്നിച്ച ആദ്യ സിനിമയായ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യ മുഴുവന്‍ ഇരുവരുടെയും അടുപ്പം ചര്‍ച്ച ചെയ്തു. എന്നാല്‍ ഇരുവരുടെയും അടുപ്പത്തെ പലരും ഭയന്നിരുന്നതായും പറയുന്നുണ്ട്. വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയുന്ന ജയലളിത എംജിആറിനോട് അടുത്താല്‍ പല പ്രശ്‌നങ്ങളിലും എത്തും. അങ്ങനെ എംജിആറിന്റെ ഉറ്റ സുഹൃത്തും നിര്‍മാതാവുമായ ആര്‍എം വീരപ്പന്‍ എംജിആറിനോട് ജയയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ എംജിആര്‍ ജയയുമായി അകലാന്‍ തയ്യറായിരുന്നില്ല.

 ജയയ്ക്ക് വേണ്ടി എല്ലാം വേണ്ടന്ന് വച്ചു

ജയയ്ക്ക് വേണ്ടി എല്ലാം വേണ്ടന്ന് വച്ചു

അടിമപെണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ വച്ച് നടക്കുമ്പോഴാണ് സംഭവം. പൊരിവെയിലത്ത് ജയയുടെ കാലുകള്‍ പൊള്ളി എന്ന് പറഞ്ഞ് എംജിആര്‍ ഷൂട്ടിങ് അവസാനിപ്പിക്കാന്‍ പറഞ്ഞു. അമ്മയുടെ മരണ ശേഷം ഞാന്‍ ഒറ്റയ്ക്കായ എന്നെ സഹായിച്ചത് അദ്ദേഹമായിരുന്നുവെന്ന് ജയലളിത പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

കുഴഞ്ഞ് വീണു

കുഴഞ്ഞ് വീണു

സിനിമയ്ക്ക് വേണ്ടി ശരീരം നോക്കാന്‍ പറഞ്ഞ ജയലളിത വീടിനുള്ളില്‍ പട്ടിണി കിടന്നു. രണ്ടാം ദിവസമായപ്പോഴേക്കും ജയ കുഴഞ്ഞു വീണു. ഇതറിഞ്ഞ എംജിആര്‍ ഒടിയെത്തുകയും കോരിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 എംജിആറിനെ കാണാന്‍ അനുവദിച്ചില്ല

എംജിആറിനെ കാണാന്‍ അനുവദിച്ചില്ല

അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന സമയത്തും അതിന് ശേഷമൊന്നും സുഹൃത്ത് ആര്‍എം വീരപ്പനും ഭാര്യ ജാനകിയും കാണാന്‍ സമ്മതിച്ചിരുന്നില്ല. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും ജയലളിതയ്ക്കുണ്ടായിരുന്ന വിഐപി റൂം പോലും പൂട്ടിയിരുന്നു.

English summary
MG Ramachandran, Jayalalitha relationship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X