കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കും പ്രശ്‌നങ്ങളുണ്ട്, പക്ഷേ ആപ്പിനെക്കാള്‍ മെച്ചം

Google Oneindia Malayalam News

അമിത പ്രതീക്ഷകളുടെ സമ്മര്‍ദ്ദവും ശക്തമായ പ്രദേശിക നേതൃത്വത്തിന്റെ അഭാവവും ദില്ലിയില്‍ ബി ജെ പിക്ക് പ്രതികൂലമാകാവുന്ന വിഷയങ്ങളാണ്. തിരഞ്ഞെടുപ്പില്‍ ആരാണ് തങ്ങളുടെ എതിരാളി എന്ന് ആപ്പിനെ പോലെ തന്നെ ബി ജെ പിക്കും കൃത്യമായി അറിയാം. എന്നാല്‍ ബി ജെ പി കുറച്ചുകൂടി സ്മാര്‍ട്ട് ആയി ദില്ലിയില്‍ രാഷ്ട്രീയം കളിക്കുന്നു.

മോദി തന്റെ പ്രസംഗത്തില്‍ ഉന്നം വെച്ചത് കെജ്രിവാളിനെയാണ്. ആം ആദ്മി പാര്‍ട്ടിയുടെ എല്ലാം കെജ്രിവാളാണ് എന്നത് പരസ്യം. അതുകൊണ്ട് തന്നെയാണ് അരാജകവാദി എന്ന് പറഞ്ഞ് മോദി കെജ്രിവാളിനെ ആക്രമിച്ചത്. കെജ്രിവാളിന്റെ 49 ദിവസത്തെ ഭരണത്തിന് ശേഷമുള്ള ഒളിച്ചോട്ടവും ബി ജെ പി ഇടക്കിടെ ജനങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്.

modi

അതേസമയം സതീഷ് ഉപാധ്യായയെ ലക്ഷ്യം വെച്ച കെജ്രിവാളിന് തെറ്റി. നരേന്ദ്ര മോദിയാണ് ബി ജെ പിയുടെ നേതാവ്. സതീഷ് ഉപാധ്യായ അല്ല. മോദിയെ ലക്ഷ്യം വെച്ചാല്‍ കിട്ടുന്ന മൈലേജിന്റെ നാലിലൊന്ന് പോലും സതീഷ് ഉപാധ്യായയ്‌ക്കെതിരായ ആരോപണം കൊണ്ട് ആപ്പിന് കിട്ടില്ല. അത് ബി ജെ പിക്ക് വലിയ തിരിച്ചടിയുമാകില്ല.

<strong>അടുത്ത പേജില്‍: ആപ്പിന്റെ ഉണ്ടയില്ലാവെടി ബിജെപിയോട് നടക്കില്ല</strong>അടുത്ത പേജില്‍: ആപ്പിന്റെ ഉണ്ടയില്ലാവെടി ബിജെപിയോട് നടക്കില്ല

English summary
The fight between the BJP and Aam Aadmi Party (AAP) for the Delhi assembly is getting intense with each passing day. Just a few days after Prime Minister Narendra Modi launched a scathing attack on the AAP leader and former Delhi chief minister Arvind Kejriwal, calling him an "anarchist" indirectly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X