കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാസിയ ഇല്‍മിയും ജയപ്രദയും ബി ജെ പിയിലേക്ക്

Google Oneindia Malayalam News

കിരണ്‍ ബേദി മാത്രമല്ല, കെജ്രിവാളിന്റെ പഴയ സഹപ്രവര്‍ത്തകയായ ഷാസിയ ഇല്‍മിയും അധികം വൈകാതെ ബി ജെ പി ക്യാംപിലെത്തും. ആം ആദ്മി പാര്‍ട്ടിയെ തുറന്നുകാട്ടുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ഷാസിയ ഇല്‍മി പറയുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ തീപ്പൊരു നേതാവായിരുന്ന ഷാസിയ ഇല്‍മി കെജ്രിവാളിനെതിരെ ക്യാംപെയ്ന്‍ ചെയ്യുന്നത് ആപ്പിനെ കാര്യമായി വിഷമിപ്പിക്കും.

shazia-ilmi

ജയപ്രദയും അമര്‍സിംഗും വൈകാതെ ബി ജെ പിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതൊന്നും ഇല്ലാതെ തന്നെ കെജ്രിവാളിന് വലിയ ഒരു തലവേദന വേറെയുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഭരണ വിരുദ്ധ വികാരമില്ല ദില്ലിയില്‍. കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും ആപ്പിന് ഒന്നും കിട്ടാനില്ല. കേന്ദ്രത്തില്‍ സുസ്ഥിര ഭരണം നടത്തുന്ന ബി ജെ പിയോടാണ് ആപ്പിന് മത്സരിക്കാനുള്ളത്.

jayaprada

സ്ഥിരം രാഷ്ട്രീയക്കാര്‍ വേണ്ട എന്നതായിരുന്നു കഴിഞ്ഞ തവണ ദില്ലി പറഞ്ഞത്. ഇത്തവണയും ദില്ലിയുടെ മനസ് ഒരു പക്ഷേ അത് തന്നെയായിരിക്കാം. ഇത് കണക്കുകൂട്ടിയാണ് കെജ്രിവാളിന്റെ അതേ ഇമേജുള്ള കിരണ്‍ ബേദിയെ ബി ജെ പി കളത്തിലിറക്കുന്നത്. മോദിക്കൊപ്പം ബേദി കൂടി ചേരുമ്പോള്‍ പ്രതിരോധിക്കാന്‍ കെജ്രിവാളിന് കഴിയുമോ. ഫെബ്രുവരി 10 വരെ കാത്തിരുന്നേ മതിയാകൂ.

English summary
The fight between the BJP and Aam Aadmi Party (AAP) for the Delhi assembly is getting intense with each passing day. Just a few days after Prime Minister Narendra Modi launched a scathing attack on the AAP leader and former Delhi chief minister Arvind Kejriwal, calling him an "anarchist" indirectly, the latter resorted to his traditional method of 'picking and hitting' against Delhi BJP chief Satish Upadhyay, accusing him over alleged private holdings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X