കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും മുന്നില്‍ മോദിയും അംബാനിയും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ജെ പിക്ക് അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായികള്‍ പിന്തുണ നല്‍കുന്നത് എതിരാളികള്‍ക്ക് അത്ര പിടിക്കുന്നില്ല. നരേന്ദ്ര മോദിയല്ല, ശരിക്കും കുത്തകകളാണ് ഭരണം നടത്തുന്നതെന്ന് എതിരാളികളും അങ്ങനെ ഒരു സംഭവമില്ല എന്ന് ബി ജെ പിയും തറപ്പിച്ച് പറയുന്നു.

ഇതിലെ സത്യാവസ്ഥ എന്തായാലും രാജ്യത്തെ ശക്തരായ രണ്ട് വ്യക്തിത്വങ്ങളാണ് നരേന്ദ്ര മോദിയും മുകേഷ് അംബാനിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. യാഹൂ സെര്‍ച്ച് ഫലങ്ങളാണ് മോദിയുടെയും അംബാനിയുടെയും അപ്രമദാദിത്വം തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2014 ല്‍ യാഹൂവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത് മോദിയും മുകേഷ് അംബാനിയുമാണ്. പിന്നില്‍ ആരൊക്കെയെന്ന് കാണൂ.

മോദി തന്നെ മുമ്പന്‍

മോദി തന്നെ മുമ്പന്‍

2014 ലെ ഇന്ത്യയുടെ വാര്‍ത്തയിലെ വ്യക്തി ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മോദി തന്നെ യാഹൂവില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്.

അംബാനിയും മുന്നില്‍

അംബാനിയും മുന്നില്‍

കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വ്യവസായി മുകേഷ് അംബാനിയാണ്. ടാറ്റ ഗ്രൂപ്പിലെ സൈറസ് മിസ്ത്രിയും ഗൗതം അദാനിയും പിന്നാലെ.

വിരമിച്ചാലും സച്ചിന്‍ തന്നെ താരം

വിരമിച്ചാലും സച്ചിന്‍ തന്നെ താരം

കളി നിര്‍ത്തിയിട്ടും യാഹൂ സെര്‍ച്ചില്‍ സച്ചിന്‍ തന്നെ 2014 ലും താരം. പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയാണ് സച്ചിനെ സെര്‍ച്ചില്‍ മുന്നിലെത്തിച്ചത്. ഫില്‍ ഹ്യൂസ്, എം എസ് ധോണി എന്നിവര്‍ പിന്നാലെ.

സണ്ണി ലിയോണിന്റെ സമയം...

സണ്ണി ലിയോണിന്റെ സമയം...

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ യാഹൂ സെര്‍ച്ചില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

സണ്ണി ലിയോണിന്റെ പിന്നില്‍ ഇവര്‍

സണ്ണി ലിയോണിന്റെ പിന്നില്‍ ഇവര്‍

ദീപിക പദുക്കോണ്‍, അലിയ ഭട്ട്, ഹൃത്വിക് റോഷന്‍, ജോണ്‍ അബ്രഹാം യാഹൂ സെര്‍ച്ചില്‍ എന്നിവരാണ് സണ്ണിയുടെ പിന്നില്‍

മോദിക്ക് പിന്നിലാര്

മോദിക്ക് പിന്നിലാര്

കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി ജെ പി പ്രസിഡണ്ട് അമിത് ഷാ, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നിവര്‍ സെര്‍ച്ചില്‍ മുന്നിലുണ്ട്.

English summary
Prime Minister Narendra Modi and industrialist Mukesh Ambani feature amongst the most searched personalities online this year, according to search engine Yahoo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X