കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം: ഇരയുടെ പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്, എന്താണ് ഐപിസി 228എ? പിടി മുഹമ്മദ് സാദിഖ് എഴുതുന്നു

  • By Desk
Google Oneindia Malayalam News

പിടി മുഹമ്മദ് സാദിഖ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പിടി മുഹമ്മദ് സാദിഖ് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

'ലൈംഗിക അതിക്രമം തികച്ചും മനുഷ്യത്വ വിരുദ്ധമായ ഒരു പ്രവൃത്തി എന്നതിലുപരി ഒരു സ്ത്രീയുടെ സ്വകാ‌ര്യതയിലും പരിശുദ്ധിയിലുമുള്ള അന്യായമായ കടന്നാക്രമണാമാണ്. സ്ത്രീയുടെ മാന്യതക്കും ആത്മാഭിമാനത്തിനുമെതിരായ കടുത്ത പ്രഹരമാണ് അത്. ഇരയെ അത് അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നു. ബലാത്സംഗം ചെയ്യപ്പെടുന്നത് കുട്ടികളാണെങ്കില്‍ സ്ഥിതി കൂടുത ദയനീയമാകുന്നു. ശാരീരികമായി മാത്രമല്ല, ഒരു ബലാത്സംഗക്കാരന്‍ സ്ത്രീയില്‍
മുറിവേല്‍പിക്കന്നത്. ഒത് സ്ത്രീക്കെതിരെ മാത്രമായ കുറ്റവുമല്ല, മൊത്തം സമൂഹത്തിനെതിരായ കുറ്റമാണ്. ഭരണഘടനയുടം ആര്‍ട്ടിക്കിള്‍ 21 അനുവദിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍'

സ്റ്റേറ്റ് ഓഫ് ഹിമാചൽ പ്രദേശ്-ശ്രീകാന്ത് ശേഖരി കേസില്‍ വിധിപറയവെ 2005 സുപ്രിം കോടതി നടത്തിയ നീരീക്ഷണങ്ങളാണിത്. സമാനമായ പരാമര്‍ശങ്ങള്‍ അതിനു മുമ്പും പിമ്പും പലപ്പോഴും സുപ്രിം കോടതി വിധികളിലുണ്ടായിട്ടുണ്ട്. ബലാത്സംഗം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അന്ത്യമില്ലാത്ത മാനക്കേടാണെന്നും മനുഷ്യന്റെ ആത്മാഭിമാനത്തിനെതിരായ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമെന്ന രീതിയില്‍
തന്നെ അത് കൈകാര്യം ചെയ്യണമെന്നും 1980 റഫീഖ്-സ്റ്റേറ്റ് ഓഫ് യുപി കേസില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരും ചൂണ്ടിക്കാട്ടിയിരുന്നു. ബലാത്സംഗം ഒരു സ്ത്രീയുടെ മൊത്തം മാനസിക നിലയെ തന്നെയാണ് തകര്‍ക്കുന്നതെന്നും ഇരയില്‍ അത് കടുത്ത വൈകാരിക പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും മറ്റൊരു കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ആത്മാഭിമാനവും മനുഷ്യവാകാശങ്ങളും സംരക്ഷിക്കപ്പെടണം

ആത്മാഭിമാനവും മനുഷ്യവാകാശങ്ങളും സംരക്ഷിക്കപ്പെടണം

ഈ കേസുകളിലൊക്കെ ബലാത്സംഗത്തിനു ഇരയാകുന്ന സ്ത്രീയുടെ ആത്മാഭിമാനത്തെയും മനുഷ്യവാകാശങ്ങളെയുമാണ് നീതിപീഠം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രതികരണം ഇന്നും ആശാവഹമല്ല. അവരെ വേറെ ഒരു കണ്ണുകൊണ്ട് കാണാനാണ് സമൂഹത്തിനു ഇഷ്ടം. പലപ്പോഴും അവര്‍ ബഹിഷ്‌കരിക്കപ്പെടുന്നു. ഒറ്റപ്പെടുത്തപ്പെടുന്നു. വിധവകളെ പോലും അപശകുനമായി കാണുന്ന നാടാണ് നമ്മുടേത്.

ഈ സാഹചര്യത്തിലാണ് ഇരയുടെ പേരോ അവരുടെ വ്യക്തിത്വം തിരിച്ചറിയുന്ന തരത്തിലുള്ള പരാമര്‍ശങ്ങളോ അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിനു ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല, വിചാരണ കോടതികള്‍ പോലും ഈ കൽപന പലപ്പോഴും ലംഘിക്കുന്നുവെന്നതാണ് കൗതുകകരം.

ഐപിസി 228എ പറയുന്നത്

ഐപിസി 228എ പറയുന്നത്

ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം ഏതാനും മാധ്യമ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം പിഴ വിധിച്ചതാണ് ഈ വിഷയത്തിൽ ഏറ്റവും പുതിയ സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ എന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയാതിരുന്നതാണ് പ്രശ്‌നം. ലൈംഗിക കുറ്റകൃത്യങ്ങളിലെ ഇരകളുടെ പേരുവിവരം വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്ന് പറയുന്നത് ഈ വകുപ്പാണ്. ഈ വകുപ്പിലെ ക്ലോസ് എ അനുസരിച്ച് ലൈംഗിക കുറ്റകൃത്യങ്ങളിലെ ഇരകളുടെ പേരോ അവരെ തിരിച്ചറിയാന്‍ ഉതകുന്ന തരത്തിലുള്ള മറ്റെന്തെങ്കിലും വിവരമോ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍
രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി കിട്ടും. ഓര്‍ക്കുക തടവോ പിഴയോ അല്ല. തടവും ഒപ്പം പിഴയുമാണ്.

ഈ നിയമം അറിഞ്ഞുകൂടാത്തതുകൊണ്ടാണ് കുറേ മാധ്യമങ്ങള്‍ പെട്ടുപോയത്. കത്വയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ആ എട്ടുവയസ്സുകാരിയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്കാണ് ദില്ലി ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴയിട്ടത്. നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും കുട്ടി മരിച്ചു പോയതു കൊണ്ട് പേരു വെളിപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന ധാരണയിലാണ് പേരുവിവരം വെളിപ്പെടുത്തിയതെന്നുമാണ് മാധ്യമങ്ങള്‍ കോടതി മുമ്പാകെ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ വിശദീകരിച്ചത്.

പേര് വെളിപ്പെടുത്താം പക്ഷേ എപ്പോൾ?

പേര് വെളിപ്പെടുത്താം പക്ഷേ എപ്പോൾ?

ഏപ്രിൽ പതിമൂന്നിന് കോടതി സ്വമേധയാ മാധ്യമങ്ങള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിത്ത , ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മാധ്യമങ്ങള്‍ക്ക് പിഴ വിധിച്ചത്. തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി അവരെ ഓര്‍മിപ്പിക്കുകയും ചെയ്തു. പിഴയായി അടക്കുന്ന തുക ജമ്മുകശ്മീര്‍ വിക്ടിംസ് കോമ്പന്‍സേഷന്‍ ഫണ്ടിലേക്ക് നൽകും.

ഇതിന്റെ ക്ലോസ് രണ്ടിൽ പറയുന്ന പ്രകാരം മാത്രമേ അത്തരം കേസുകളിൽ പേരുവിവരം വെളിപ്പെടുത്താനാകൂ.
1. അന്വേഷണത്തെ സഹായിക്കുമെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, കേസ് അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥനോ പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജോ രേഖാമൂലം നൽകിയ ഉത്തരവുണ്ടായിരിക്കണം.
2. ഇരയുടെ രേഖാമൂലമുള്ള അധികാര പത്രം.
3. ഇര മരിച്ചുപോയാലും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോ ബുദ്ധിസ്ഥിരതയില്ലാത്തവരോ ആണെങ്കിലും ഇരയുടെ അടുത്ത ബന്ധുവിന്റെ അധികാര പത്രം.
(ഈ അധികാര പത്രം നൽകേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെങ്കിലും അംഗീകൃത സാമൂഹിക ക്ഷേമ സംഘടനകളുടെയോ സ്ഥാപനങ്ങളുടേയൊ ഉത്തവാദപ്പെട്ട ഭാരവാഹിക്കായിരിക്കണം.)

കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം

കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം

ഇത്തരം കേസുകളുടെ കോടതി നടപടികള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതും ഈ വകുപ്പിന്റെ ക്ലോസ് 3 പ്രകാരം കുറ്റകരമാണ്. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടും. എന്നാൽ ഏതെങ്കിലും ഹൈക്കോടതിയുടോ സുപ്രീം കോടതിയുടേയോ വിധികള്‍ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഈ വകുപ്പിൽ പെടില്ല.

ഇന്ത്യാ ടുഡേ മാഗസിന്‍ മുമ്പ് ഇങ്ങിനെയൊരു കേസിൽ പെട്ടു പോയിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട ഒരു ജര്‍മന്‍ യുവതിയുടെ പേര് ഒരു ലേഖനത്തില്‍ ചേര്‍ത്തതാണ് വിനയായത്. വിചാരണ കോടതിയുടേയും ഹൈക്കോടതിയുടേയും വിധികളില്‍
യുവതിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് ആ പേര് പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു ഇന്ത്യാ ടുഡേയുടെ വാദം. പക്ഷേ, രാജസ്ഥാന്‍ ഹൈക്കോടതി ഈ വാദം അംഗീകരിച്ചില്ല. വിധിയില്‍ പേര് പരാമര്‍ശിക്കുന്നതും ഒരു ലേഖനത്തില്‍ പേര് പ്രസിദ്ധീകരിക്കുന്നതും രണ്ടും രണ്ട് സംഗതിയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത് (Ashish Abba V. State -2017)

ഹൈക്കോടതിയായാലും വിചാരണ കോടതിയായാലും

ഹൈക്കോടതിയായാലും വിചാരണ കോടതിയായാലും

ഐപിസി 228 എ വകുപ്പ് ഹൈക്കോടതി, സുപ്രിം കോടതി വിധികളിൽ ഇരയുടെ പേരുവിവരം പരാമര്‍ശിക്കുന്നതില്‍
നിയന്ത്രണം എര്‍പ്പെടുത്തുന്നില്ലെന്നത് നേരാണ്. എന്നാല്‍, ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ സമൂഹത്തില്‍
അപമാനിക്കപ്പെടാനും സാമൂഹിക ബഹിഷ്‌കരണത്തിനൂകൂടി ഇരയാകാനുമുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്തു സുപ്രിം കോടതിയായാലും ഹൈക്കോടതിയായാലും വിചാരണ കോടതിയായാലും ഇരയുടെ പേര് വിധികളിൽ പരാമര്‍ശിക്കാതിരിക്കുകയാണ് ഉചിതമെന്ന് വിവിധ കേസുകളിൽ സുപ്രിം കോടതി നിരീക്ഷിച്ചിട്ടുണ്ട്. (State of Karnataka V. Puttaraja, State of Himachal Pradesh V. Shree Kant Shekari).

സുപ്രിം കോടതിയുടെ കർശന നിർദ്ദേശമുണ്ട്

സുപ്രിം കോടതിയുടെ കർശന നിർദ്ദേശമുണ്ട്

വിധിയില്‍ ഇരയുടെ പേരു വ്യക്തമാക്കരുതെന്നു സുപ്രിം കോടതി നേരത്തെ വിചാരണ കോടതികള്‍ക്ക് കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട് (State of Missoram V. Zodhilana 2005).. പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി സമര്‍പ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് വിചാരണ കോടതിയുടെ വിധിയിൽ ഇരയുടെ പേരുവിവരങ്ങള്‍ പരാമര്‍ശിക്കുന്നതായും സുപ്രിം കോടതിയുടെ ശ്രദ്ധയില്‍
പെട്ടത്. അതേ കോടതി അതിനു മുമ്പും അത്തരം കേസുകളിൽ ഇരയുടെ പേരു വെളിപ്പെടുത്തിയതായി കോടതി കണ്ടെത്തി. മേലില്‍ ഇത്തരം കേസുകളില്‍ വിചാരണ കോടതികള്‍ ഇരയുടെ പേര് വ്യക്തമാക്കരുതെന്ന് രാജ്യത്തെ മുഴുവന്‍ വിചാരണ കോടതികള്‍ക്കും ജസ്റ്റിസുമാരായ ആര്‍. മിശ്ര, ബി. പി. കടാകീ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശം നൽകി. എത്രയും പെട്ടെന്ന് കീഴ്‌ക്കോടതികള്‍ക്ക് ഈ ഉത്തരവിന്റെ പകര്‍പ്പ് അയച്ചുകൊടുക്കാനും അന്നു കോടതി ഉത്തവിട്ടിരുന്നു.

രാജ്യത്തെ ഞെട്ടിച്ച ദില്ലി കൂട്ടബലാത്സംഗ കേസിൽ ഇരയുടെ പേര് മാധ്യമങ്ങള്‍ ഏറെക്കാലം വെളിപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ കുട്ടിയുടെ മാതാവ് മാധ്യമങ്ങള്‍ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് ആ പേരു വെളിപ്പെടുത്തുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീയുടെ കുറ്റമല്ലെന്നും ‌നഷ്ടപ്പെടുന്നത് അവളുടെ മാനമല്ലെന്നും ആ അമ്മ ആത്മധൈര്യത്തോടെ പ്രഖ്യാപിച്ചു. ഇരകള്‍ക്കോ ഇരകളുടെ ബന്ധുക്കള്‍ക്കോ അങ്ങിനെയൊരു തീരുമാനമെടുക്കാം. പക്ഷേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കിൽ ശിക്ഷ ഉറപ്പാണ്.

English summary
Rape cases: What the law says on a victim's identity, PT Muhammed Sadik writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X