കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലന്‍ ഇറങ്ങിയ മാസം... കല്‍പന മുതല്‍ രാജേഷ് പിള്ളവരെ; ഞെട്ടിപ്പിച്ച മരണങ്ങള്‍

Google Oneindia Malayalam News

കഴിഞ്ഞ കുറേ ദിവസങ്ങള്‍ മരണത്തിന്റെ കറുത്ത മൂടുപടം അണിഞ്ഞാണ് എത്തിയത്. കൃത്യമായി പറഞ്ഞാല്‍ ജനുവരി 25 മുതല്‍. അതിരാവിലെ തന്നെ നടി കല്‍പനയുടെ അകാല വിയോഗത്തിന്റെ വാര്‍ത്തയാണ് മലയാളികളെ ഉണര്‍ത്തിയത്.

തുടര്‍ന്നങ്ങോട്ട് മരണങ്ങളുടെ ഘോഷയാത്ര തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും. മാധ്യമ പ്രവര്‍ത്തകനായ ടിഎന്‍ ഗോപകുമാര്‍, ഗായികയും സംഗീത സംവിധായികയും ആയ ഷാന്‍ ജോണ്‍സണ്‍, ഇപ്പോഴിതാ ഒഎന്‍വിയും ആനന്ദക്കുട്ടനും രാജാമണിയും, കഥാകാരന്‍ അക്ബര്‍ കക്കട്ടിലും... ഇപ്പോഴിതാ സംവിധായകന്‍ രജേഷ് പിള്ളയും.. ഇതെന്താണ് മരണങ്ങളുടെ മാസമോ?

ഒരുമാസത്തിനിടെ നമുക്കിടയില്‍ നിന്ന് മരണം കവര്‍ന്നെടുത്ത് കൊണ്ടുപോയവര്‍...

രാജേഷ് പിള്ള

രാജേഷ് പിള്ള

രാജേഷ് പിള്ള അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നാണ് ഫെബ്രുവരി 26 ന് വാർത്തകൾ വന്നത്. ഫെബ്രുവരി 27 ന് രാജേഷിൻറെ മരണം സ്ഥിരീകരിച്ചു

അക്ബര്‍ കക്കട്ടില്‍

അക്ബര്‍ കക്കട്ടില്‍

മലയാളത്തിന്റെ പ്രയിപ്പെട്ട കാഥാകാരന്‍ അക്ബര്‍ കക്കട്ടിലിനേയും മരണം കവര്‍ന്നെടുത്തു. അര്‍ബുദ ബാധിതനായിരുന്നുവെങ്കിലും 'അധ്യാപക കഥകളുടെ' കക്കട്ടില്‍ മാഷിന്റെ മരണം അപ്രതീക്ഷിതം തന്നെ ആയിരുന്നു.

കല്‍പന

കല്‍പന

അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. നടി കല്‍പന അന്തരിച്ചു എന്നത്. 2016 ജനുവരി 25 നാണ് കല്‍പന അന്തരിച്ചത്

ടിഎന്‍ ഗോപകുമാര്‍

ടിഎന്‍ ഗോപകുമാര്‍

മലയാള മാധ്യമ രംഗത്തെ അതികായനായ ടിഎന്‍ ഗോപകുമാര്‍ ഇത്ര പെട്ടെന്ന് നമ്മെ വിട്ട് പിരിയും എന്ന് ആരും കരുതിയിരുന്നില്ല. ജനുവരി 30 നാണ് ടിഎന്‍ജി നമ്മെ വിട്ടു പിരിഞ്ഞത്.

ഷാന്‍ ജോണ്‍സണ്‍

ഷാന്‍ ജോണ്‍സണ്‍

ജോണ്‍സണ്‍ മാഷിന്റെ മകള്‍. ഗായിക, സംഗീത സംവിധായിക... വെറും 29 വയസ്സുള്ളപ്പോഴാണ് ഷാന്‍ ജോണ്‍സണെ മരണം കവര്‍ന്നെടുത്തത്. ഫെബ്രുവരി 6 നായിരുന്നു മരണം

ജസ്റ്റിസ് പരിപൂര്‍ണന്‍

ജസ്റ്റിസ് പരിപൂര്‍ണന്‍

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പരിപൂര്‍ണനും ഇക്കാലയളവിലാണ് നമ്മെ വിട്ടുപിരിഞ്ഞത്. ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം.

സിയാച്ചിന്‍ ദുരന്തം

സിയാച്ചിന്‍ ദുരന്തം

സിയാച്ചിന്‍ മേഖലയില്‍ ഹിമപാതത്തില്‍ പത്ത് സൈനികര്‍ കുടുങ്ങിയെന്ന വാര്‍ത്ത പുറത്ത് വന്നത് ഫെബ്രുവരി 3 ന് ആയിരുന്നു. പത്ത് പേരും മരിച്ചിട്ടുണ്ടാകാം എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. ഒടുവില്‍ അത് തന്നെ സംഭവിച്ചു.

ഹനമന്തപ്പ

ഹനമന്തപ്പ

സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട പത്ത് സൈനികരില്‍ ഒരാളായിരുന്നു ഹനുമന്തപ്പ. എന്നാല്‍ മഞ്ഞില്‍ അറ് ദിവസം ജീവന്‍ നിലനിര്‍ത്തിയ ഹനുമന്തപ്പയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പക്ഷേ ആശുപത്രില്‍ ചികിത്സയ്ക്കിടെ ഹനുമന്തപ്പ അന്തരിച്ചു.

ഒഎന്‍വി

ഒഎന്‍വി

മലയാളത്തിന്റെ പ്രിയ കവി, ഭാഗ ഗായകന്‍, ഗാനരചയിതാവ്, കമ്യൂണിസ്റ്റ്... ഒഎന്‍വി കുറിപ്പിന് ചാര്‍ത്തിക്കൊടുക്കാവുന്ന കിരീടങ്ങള്‍ ഏറെയാണ്. മലയാളികള്‍ ഏറെ സ്‌നേഹിയ്ക്കുന്ന കവി വിടപറഞ്ഞത് ഫെബ്രുവരി 13 ന് ആയിരുന്നു

ആനന്ദക്കുട്ടന്‍

ആനന്ദക്കുട്ടന്‍

മലയാള സിനിമയിലെ അതുല്യ ഛായാഗ്രാഹകന്‍ ആയിരുന്നു ആനന്ദക്കുട്ടന്‍. രോഗശയ്യയില്‍ ആയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഒരു വിടവാങ്ങല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഫെബ്രുവരി 14 ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം.

രാജാമണി

രാജാമണി

മികച്ച സംഗീത സംവിധായകന്‍, പശ്ചാത്ത സംഗീതകാരന്‍. തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലെല്ലാം പാദമുദ്ര പതിപ്പിച്ച രാജാമണിയുടെ വിയോഗം ഞെട്ടിയ്ക്കുന്നത് തന്നെ ആയിരുന്നു. ഫെബ്രുവരി 14 ന് രാത്രിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ മരണം

കൊല്ലം ജികെ പിള്ള

കൊല്ലം ജികെ പിള്ള

മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച താരമായിരുന്നു കൊല്ലം ജികെ പിള്ള. 58 വര്‍ഷത്തോളം മലയാള സിനിമയുടെ ഭാഗമായ വ്യക്തി. ജനുവരി 30 നാണ് ജികെ പിള്ള ഈ ലോകത്തോട് വിട പറഞ്ഞത്.

English summary
Month of Deaths... we lost so many great people in 30 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X