കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ൽ അരങ്ങൊഴിഞ്ഞവർ: പ്രണാബ് മുഖർജി മുതൽ മറഡോണ വരെ, വേർപാടിന്റെ ദിനങ്ങൾ ഒരെത്തിനോട്ടം!!

Google Oneindia Malayalam News

2020 അവസാനിക്കുന്നത് പല രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടേയും വേർപാടുകൾ വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടാണ്. മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി, കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, ഫുട്ബോൾ ഇതിഹാസം മറഡോണ, സംഗീതത്തിലെ അതികായൻ എസ് പി ബാലസുബ്രഹ്മണ്യം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത പേരുകളാണ് ഒരാണ്ടിന്റെ നഷ്ടമായി അടയാളപ്പെടുത്താനുള്ളത്.

 ആശങ്കയില്‍ പ്രവാസികള്‍; 2021 ഓടെ കുവൈത്ത് വിടേണ്ടി വരിക 70000 ലേറെ പ്രവാസികള്‍ ആശങ്കയില്‍ പ്രവാസികള്‍; 2021 ഓടെ കുവൈത്ത് വിടേണ്ടി വരിക 70000 ലേറെ പ്രവാസികള്‍

 പ്രണാബ് മുഖർജി

പ്രണാബ് മുഖർജി

ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജി ആഗസ്റ്റ് 31നാണ് മരണമടയുന്നത്. കൊവിഡ് ബാധിച്ചതിന് പിന്നാലെ ആഗസ്റ്റ് 10 മുതൽ ദില്ലിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇതിനിടെ ഒരു ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. കോൺഗ്രസിന്റെ മുൻ നിര നേതാക്കളായ അദ്ദേഹം യുപിഎ സർക്കാർ അധികാരത്തിലിരിക്കെ വിദേശകാര്യം, പ്രതിരോധം, വാണിജ്യം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 അഹമ്മദ് പട്ടേൽ

അഹമ്മദ് പട്ടേൽ

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നവംബർ 25നാണ് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചത്. 71കാരനായ പട്ടേൽ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി ഘട്ടങ്ങളെ സുഗമമായി കൈകാര്യം ചെയ്തിരുന്ന നേതാവാണെന്ന് എടുത്തുപറയേണ്ടതുണ്ട്. സോണിയാ ഗാന്ധിയുടെ പൊളിറ്റക്കൽ സെക്രട്ടറായായിരുന്നുകൊണ്ടാണ് അദ്ദേഹം കാര്യങ്ങൾ നിയന്ത്രിച്ച് വന്നിരുന്നത്.

 എസ് പി ബാലസുബ്രഹ്മണ്യം

എസ് പി ബാലസുബ്രഹ്മണ്യം


പ്രശസ്ത പിന്നണി ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം സെപ്റ്റംബർ 25ന് ചെന്നൈയിൽ വച്ചാണ് മരണമടയുന്നത്. 74 കാരനായ എസ്പി ആറ് തവണയും ദേശീയ പുരസ്കാരത്തിന് അർഹനായിരുന്നു. ഓഗസ്റ്റ് 5 മുതൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്ന എസ്പിബിയുടെ നില സെപ്റ്റംബർ 24 ഓടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് പിറ്റേ ദിവസം മരണം സംഭവിക്കുകയായിരുന്നു. സെപ്റ്റംബർ 26 ന് അദ്ദേഹത്തെ സംസ്ഥാന ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ആദരിച്ചു. മുഴുവൻ പേര് ബാലസുബ്രഹ്മണ്യം എന്നാണെങ്കിലും സ്നേഹപൂർവ്വം പലരും അദ്ദേഹത്തെ എസ്പിബി എന്നാണ് വിളിച്ചിരുന്നത്. 16 ഇന്ത്യൻ ഭാഷകളിൽ ആലപിക്കാനുള്ള കഴിവ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിൽ 40,000 ലധികം ഗാനങ്ങൾ റെക്കോർഡുചെയ്‌തു. 1966 ൽ ഒരു തെലുങ്ക് സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

സുശാന്ത് സിംഗ് രാജുപുത്ത്

സുശാന്ത് സിംഗ് രാജുപുത്ത്


ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിലാണ് സുശാന്ത് സിംഗ് രാജുപുത്ത് എന്ന ബോളിവുഡിലെ പ്രതിഭയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിഹാറിൽ ജനിച്ച് വളർന്ന 34 കാരനായ സുശാന്ത് പവിത്ര റിഷ്ട എന്ന പരമ്പരയിലൂടെയാണ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. സുശാന്ത് മാനവ് ദേശ്മുഖായി വേഷമിട്ടതോടെ കോടിക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. 2013ൽ കൈ പോ ചേയിലൂടെയാണ് സുശാന്ത് ആദ്യം ബിഗ് സ്ക്രീനിലെത്തുന്നത്. മഹേന്ദ്രസിംഗ് ധോനിയുടെ ബയോപിക് എംഎസ് ധോനി: ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ കയ്യടി നേടുകയും ചെയ്തിരുന്നു. ശുദ്ധ് ദേശി, ഛിഛോർ എന്നിവയും സുശാന്ത് വേഷമിട്ട ചിത്രങ്ങളാണ്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിന്റെ സ്വജനപക്ഷത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമാകുകയും ചെയ്തിരുന്നു.

ഋഷി കപൂർ

ഋഷി കപൂർ

രണ്ട് വർഷത്തോളം ലൂക്കീമിയ രോഗത്തോട് പൊരുതിയ ഋഷി കപൂർ ഏപ്രിൽ 30നാണ് മരണമടയുന്നത്. ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയ ഋഷി കപൂർ ഒരു വർഷത്തിന് ശേഷം 2019 സെപ്തംബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. 2020 ഫെബ്രുവരിയിൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രണ്ട് തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ രാജ് കപൂറിന്റെ രണ്ടാമത്തെ മകനും പൃത്വിരാജ് കപൂറിന്റെ കൊച്ചുമകനുമായ ഋഷി കപൂർ 67ാമത്തെ വയസ്സിലാണ് മരണത്തിന് കീഴടങ്ങുന്നത്. 1970ൽ മേരാ നാം ജോക്കർ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. 90 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇർഫാൻ ഖാൻ

ഇർഫാൻ ഖാൻ

ഏറെക്കാലമായി അസുഖബാധിതനായിരുന്ന പ്രമുഖ നടൻ ഇർഫാൻ ഖാൻ ഏപ്രിൽ 29ന് മുംബൈയിൽ വെച്ചാണ് മരണമടയുന്നത്. മരിക്കുന്നതിന്റെ ഒരാഴ്ച മുമ്പാണ് വൻകുടലിൽ അണുബാധയുണ്ടായതിനെ തുടർന്ന് കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അമ്മ മരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഇർഫാൻ ഖാന്റെ മരണം. അഭിനയ വൈദഗ്ദ്യത്തിന് പേരുകേട്ട ഇർഫാൻ പാശ്ചാത്യ രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ മുഖമെന്ന നിലയിലാണ് അറിയപ്പെട്ടത്. പിതാവിന്റെ മരണത്തോടെയാണ് ഇദ്ദേഹം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനം നേടുന്നത്. ലൈഫ് ഓഫ് പൈ, പികു, മഖ്ബൂൽ എന്നിങ്ങനെ അസംഖ്യം ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചതായുള്ളത്. അംഗ്രേസി മീഡിയം ആയിരുന്നു അവസാന ചിത്രം.

Recommended Video

cmsvideo
Diego Maradona's luxury cars will hand over to kids | Oneindia Malayalam
ചിരഞ്ജീവി സർജ

ചിരഞ്ജീവി സർജ


ജൂൺ 7ന് ബെംഗളൂരുവിൽ വെച്ചാണ് കന്നഡ നടൻ ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങുന്നത്. ഹൃദയസ്തംഭനത്തെത്തുടർന്നാണ് 39 കാരനായ ചിരഞ്ജീവി സർജയുടെ അന്ത്യം. ദ്രുവ സർജയുടെ സഹോദരനായ ഇദ്ദേഹം അർജുൻ സർജയുടെ മരുമകൻ കൂടിയാണ്. വായുപുത്ര എന്ന ചിത്രത്തിലേക്ക് അർജുൻ സർജ തന്നെയാണ് ഇദ്ദേഹത്തെ നിർദ്ദേശിച്ചത്. തമിഴ് ചിത്രം സണ്ടൈക്കോഴിയുടെ പുനരാവിഷ്കാരമായിരുന്നു ഇത്. പത്ത് വർഷത്തിനിടെ 20 സിനിമകളിൽ ചിരജ്ഞീവി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

 രാം വിലാസ് പസ്വാന്‍

രാം വിലാസ് പസ്വാന്‍

ഒക്ടോബർ എട്ടിനാണ് കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പസ്വാന്‍ അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആറ് തവണ കേന്ദ്രമന്ത്രിസഭാംഗം ആയിരുന്നു അദ്ദേഹം. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃ കാര്യം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 1969ൽ ബിഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എട്ട് തവണ ലോക്സഭാംഗമായിരുന്നിട്ടുണ്ട്.

 ഡിയോഗോ മറഡോണ

ഡിയോഗോ മറഡോണ


ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25നാണ് ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചത്. 60കാരനായ മറഡോണ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. 1986ൽ അർജന്റീനയെ രണ്ടാമതും ലോകക്കപ്പ് നേടാൻ സഹായിച്ചത് മറഡോണയുടെ പ്രകടനമാണ്. രാജ്യത്തിനായി 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന്റെ പേരിൽ 34 ഗോളുകളാണുള്ളത്. 1982, 1986, 1990, 1994 എന്നീ വർഷങ്ങളിൽ അർജന്റീനയ്ക്കായി മറഡോണ ലോകക്കപ്പിൽ കളിച്ചിട്ടുണ്ട്. 1986ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോൾ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

 എംപി വീരേന്ദ്രകുമാർ

എംപി വീരേന്ദ്രകുമാർ


രാഷ്ട്രീയ നേതാവ് എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച എംപി വീരേന്ദ്രകുമാർ മെയ് 29നാണ് മരണമടയുന്നത്. മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണമടയുന്നത്. രാഷ്ട്രീയ രംഗത്ത് ജനതാദൾ എസ്, സോഷ്യലിസ്റ്റ് ജനത( ഡെമോക്രാറ്റിക്, ജനതാദൾ യുണൈറ്റഡ് എന്നീ പാർട്ടികളുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ ലോക് താന്ത്രിക് ജനതാദൾ എന്ന പാർട്ടിയുടെ സ്ഥാപകനുമായിരുന്നു.

English summary
Most famous who dies in 2020, A time line of their demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X