കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് ലോക മാതൃദിനം: അമ്മയുടെ സ്നേഹത്തിനും കരുതലും എന്നൊന്നും ഓര്‍ക്കാന്‍ ഒരു ദിനം

Google Oneindia Malayalam News

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തിന്‍റെ സ്നേഹവും കരുതലും എന്നൊന്നും ഓര്‍ക്കാന്‍ ലോകം പ്രത്യേകമായി കൊണ്ടാടുന്ന ദിനം. ഓരോ അമ്മയേയും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും ഈ ദിനം ആഘോഷമാക്കുകയാണ് ലോകം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. പൊതുവെ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ച മാതൃദിനമായി ആചരിച്ച് വരുന്നു. യുകെയിലും അയര്‍ലന്റിലും മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിയ്ക്കുന്നത്. അറേബ്യന്‍ രാജ്യങ്ങളില്‍ മാര്‍ച്ച് 21നാണ് മാതൃദിനം. ചില ക്രൈസ്ത രാഷ്ട്രങ്ങള്‍ ഇത് മേരി മാതാവിന്റെ ഓര്‍മ്മ ദിനമായി ആചരിക്കുന്നുണ്ട്.

20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. 1905ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവേസ് ജാര്‍വീസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കം കുറിച്ചത്. അമ്മയുടെ ശവകല്ലറയ്ക്ക് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് കൊണ്ടാണ് റീവേസ് പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചത്. റീവേസിന്റെ അമ്മയുടെ മൃതദേഹം അടക്കം ചെയ്ത പള്ളിയാണ് മാതൃദിനത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമായി അറിയപ്പെടുകയും ചെയ്യുന്നു.

 motherda-

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

പുരാതന റോമിലെ ഹിലാരിയ ഉത്സവം, ഗ്രീസിലെ സിബൈലി ദേവിയോടുള്ള ആരാധന, ക്രിസ്തീയരുടെ മദറിംഗ് സൺഡെ എന്നീ ആഘോഷങ്ങളുമായി വലിയ ബന്ധമൊന്നും മാതൃദിനത്തിന് ബന്ധമൊന്നും ഇല്ലെങ്കിലും ചില രാജ്യങ്ങളിലെ മാതൃദിനം ഈ പൗരാണിക ആചാരങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്നും ആഘോഷിക്കുന്നത്.

അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം എല്ലാ കാലത്തും ഉയരാറുണ്ട്. എന്നാല്‍ മാതപിതാക്കളെ വൃദ്ധ സദനത്തിലാക്കുകയും തിരക്കുപിടിച്ച ജീവിതത്തിന് ഇടയ്ക്ക് അമ്മയെ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലാത്ത മക്കളും ഉള്ള കാലത്തിടത്തോലം മാതൃദിനത്തിന്‍റെ പ്രസക്തി നഷ്ടമാവുന്നില്ല.

വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ

English summary
mothers day 2021: all you wants to know about mothers day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X