• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചരിത്രം തിരുത്തുമോ മുസ്ലീം ലീഗ്? വനിതകള്‍ വേണമെന്ന് യൂത്ത് ലീഗും എംഎസ്എഫും... കാല്‍ നൂറ്റാണ്ടിന്റെ കളങ്കം

മലപ്പുറം: വനിത ലീഗിന്റെ സമ്മേളന ചിത്രങ്ങള്‍ വേദിയിലെ സ്ത്രീകളുട അസാന്നിധ്യത്തിന്റെ പേരില്‍ അത്രയേറെ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട് കേരളത്തില്‍. മുസ്ലീം ലീഗിലെ പുരുഷാധിപത്യവും കേരള സമൂഹത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

തവനൂരില്‍ പിടിമുറുക്കി കോണ്‍ഗ്രസ്; കുന്നംപറമ്പില്‍ അല്ല, ഷൗക്കത്ത്! നിലമ്പൂരില്‍ നിന്ന് പടയൊരുക്കം

തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വനിത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ നിവൃത്തിയില്ലെന്ന ഘട്ടത്തില്‍ മാത്രം സ്ത്രീകളെ മത്സര രംഗത്തേക്ക് കൊണ്ടുവന്നു എന്ന ആക്ഷേപവും ലീഗിനെതിരെയുണ്ട്. എന്നാല്‍ മികച്ച വനിത ഭരണാധികാരികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് പിന്നീട് ഉണ്ടായി എന്നത് വേറെ കാര്യം. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കണം എന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗും എംഎസ്എഫും രംഗത്തെത്തിയിരിക്കുകയാണ്. പരിശോധിക്കാം...

കാല്‍ നൂറ്റാണ്ടിന്റെ പഴക്കം

കാല്‍ നൂറ്റാണ്ടിന്റെ പഴക്കം

ചരിത്രത്തില്‍ ഇതുവരെ ഒറ്റത്തവണയാണ് മുസ്ലീം ലീഗിന് കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി ഉണ്ടായത്. അത് 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. ഖമറുന്നീസ അന്‍വര്‍ ആയിരുന്നു അന്ന് മത്സരരംഗത്തിറങ്ങി ചരിത്രം സൃഷ്ടിച്ചത്.

തീപാറും പോരാട്ടം

തീപാറും പോരാട്ടം

പഴയ കോഴിക്കോട്-2 മണ്ഡലത്തില്‍ ആയിരുന്നു അന്ന് ഖമറുന്നീസ അന്‍വറിന്റെ പോരാട്ടം. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റായിരുന്നു അന്ന് കോഴിക്കോട്-2. സിപിഎമ്മിന്റെ അന്നത്തെ യുവ നേതാവ് എളമരം കരീം ആയിരുന്നു എതിരാളി. 8,766 വോട്ടുകള്‍ക്കായിരുന്നു അന്ന് ഖമറുന്നീസ അന്‍വര്‍ പരാജയപ്പെട്ടത്.

പിന്നീടൊരിക്കലും

പിന്നീടൊരിക്കലും

അന്ന് ഖമറുന്നീസ അന്‍വര്‍ പരാജയപ്പെട്ടതിന് ശേഷം മുസ്ലീം ലീഗ് ഒരിക്കല്‍ പോലും ഒരു വനിത സ്ഥാനാര്‍ത്ഥിയെ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലേക്ക് പരിഗണിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് പതിവ് പോലെ ചര്‍ച്ചകള്‍ ഉയരുമെങ്കിലും സീറ്റ് വിഭജനത്തില്‍ സ്ത്രീകള്‍ തഴയപ്പെട്ടുകൊണ്ടേയിരുന്നു.

ഇനി അത് പറ്റില്ല

ഇനി അത് പറ്റില്ല

എന്തായാലും സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കാതിരിക്കുന്ന പരിപാടി ഇനി നടക്കില്ലെന്നാണ് മുസ്ലീം ലീഗും വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫും പറയുന്നത്. ഇത്തവണ സ്ത്രീകള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം വേണം എന്നാണ് ഇരു സംഘടനകളും മുസ്ലീം ലീഗിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

മുന്നണിയില്‍ നിന്ന് ഘടകക്ഷികള്‍ കൊഴിഞ്ഞുപോയ സാഹചര്യത്തില്‍, മുസ്ലീം ലീഗ് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വനിത പ്രാതിനിധ്യം പൂജ്യമായാല്‍ അത് പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുമെന്ന നിരീക്ഷണം മുസ്ലീം ലീഗിനുള്ളിലും ഉയരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നില്‍ കൂടുതല്‍

ഒന്നില്‍ കൂടുതല്‍

ഒരുപക്ഷേ, ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ ഇത്തവണ മുസ്ലീം ലീഗ് വനിതകളെ മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. വനിത വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റും ആയ അഡ്വ ഫാത്തിമ തഹ്ലിയയുടെ പേരാണ് ഇത്തരത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒന്ന്.

പിണറായി വെല്ലുവിളി

പിണറായി വെല്ലുവിളി

പിണറായി വിജയനെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ഫാത്തിമ തഹ്ലിയ ഇപ്പോള്‍ ലീഗ് വേദികളിലെ സജീവ സാന്നിധ്യമാണ്. 1996 ലേത് പോലെ കോഴിക്കോട് ജില്ലയില്‍ തന്നെ ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഫാത്തിമ കോഴിക്കോട് ജില്ലക്കാരിയാണ്.

യുവാക്കളും പ്രതീക്ഷയില്‍

യുവാക്കളും പ്രതീക്ഷയില്‍

ഇത്തവണ യൂത്ത് ലീഗ്, എംഎസ്എ് നേതൃത്വവും പ്രതീക്ഷയിലാണ് കൂടുതല്‍ സീറ്റുകള്‍ കിട്ടുന്ന സാഹചര്യത്തില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കും എന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ഇത്തരമൊരു തന്ത്രം പരീക്ഷിക്കുകയും അത് ഒരു പരിധിവരെ വിജയം നേടുകയും ചെയ്തിരുന്നു.

എതിര്‍പ്പുയരുമോ

എതിര്‍പ്പുയരുമോ

സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് പാര്‍ട്ടിയിലെ പാരമ്പര്യ വാദികള്‍ ഇപ്പോഴും എതിരാണ്. പലപ്പോഴും ഈ എതിര്‍പ്പിനെ മറികടക്കാന്‍ സാധിക്കാറില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. വനിത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമ്പോള്‍ ഇതിന്റെ പേരില്‍ വോട്ട് ഭിന്നിച്ചുപോകുമോ എന്ന ആശങ്കയും മുസ്ലീം ലീഗിനുണ്ട്.

വടകര ആര്‍എംപിയ്ക്ക് ഉറപ്പിക്കാതെ മുരളീധരന്‍; വടകരയല്ലെങ്കില്‍ പിന്നെ എവിടെ? ആ ഗുണം പ്രതിഫലിക്കുമോ

ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി മുല്ലപ്പള്ളി? കൊടുവള്ളിയില്‍ കാലിടറുമോ... ചരിത്രം ആവര്‍ത്തിച്ചാൽ ഇടതിന് ജയമുറപ്പ്

English summary
MSF and Youth League demand seats for women Assembly election to break 25 year old history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X