കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിലെ ആര്‍എംപി വോട്ടുകള്‍ മുല്ലപ്പള്ളിക്ക്?

  • By Soorya Chandran
Google Oneindia Malayalam News

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഏറ്റവും ഉറ്റുനോക്കിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു വടകര. ടിപി ചന്ദ്രശേഖരന്‍ എന്ന മുന്‍ കമ്യൂണിസ്റ്റിന്റെ കൊലപാതകവും, റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിയുടെ ഉദയവും, സിപിഎമ്മിന്റെ മൂല്യച്യുതിയും ഒക്കെയായിരുന്നു വടകരയെ ശ്രദ്ധേയമാക്കിയത്.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആര്‍എംപി എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ശക്തിക്ഷയമാണ് തെളിഞ്ഞത്. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് അവകാശപ്പെട്ട മണ്ഡലത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനായിരുന്നു ആര്‍എംപിയുടെ വിധി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ടിപി ചന്ദ്രശേഖരന്‍ നേടിയ വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ ഇത്തവണ ആര്‍എംപിക്ക് കഴിഞ്ഞില്ല.

TP Chandrasekharan

2009 ല്‍ ടിപി ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 21,833. വോട്ടുകളാണ്. അവിടെ നിന്ന് 2014 ല്‍ എത്തുമ്പോള്‍ വടകരയുടെ രാഷ്ട്രീയ സാഹചര്യം ആകെ മാറിമറിഞ്ഞിരുന്നു. അന്ന് സ്ഥാനാര്‍ത്ഥിയായ ടിപി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അതിന് പിന്നില്‍ സിപിഎമ്മാണെന്ന് പരക്കെ വിശ്വസിക്കപ്പെടുകയും ചെയ്തു.

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ആര്‍എംപി എന്ന രാഷ്ട്രീ പാര്‍ട്ടി കൂടുതല്‍ ശക്തി പ്രാപിച്ചത്. വടരയിലും പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങിയ പാര്‍ട്ടി സംസ്ഥാന തലത്തില്‍ പലയിടങ്ങളിലും വേരോട്ടമുണ്ടാക്കി. വടകര മേഖലയിലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ ചില മേഖലകളിലും സിപിഎമ്മില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്കും ഉണ്ടായി.

വടകര മണ്ഡലത്തില്‍ തങ്ങള്‍ക്ക് അമ്പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നായിരുന്നു ടിപിയുടെ വിധവയും ആര്‍എംപി നേതാവും ആയ കെകെ രമ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി അഡ്വ പി കുമാരന്‍കുട്ടിക്ക് കിട്ടിയത് വെറും 16,728 വോട്ടുകള്‍ മാത്രം. 2009 ല്‍ ടിപി ചന്ദ്രശേഖരന് കിട്ടിയതിനേക്കാള്‍ 5,105 വോട്ടുകള്‍ കുറവ്.

അമ്പതിനായരത്തോളം വോട്ടുകള്‍ അവകാശപ്പെട്ടതില്‍ നിന്ന് മുപ്പത്തി മൂവായിരത്തിലധികം വോട്ടുകള്‍ എങ്ങനെയാണ് ആര്‍പിയില്‍ നിന്ന് കൊഴിഞ്ഞുപോയത് ?

വടകരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎം സ്ഥാനാര്‍ത്ഥി എഎന്‍ഷംസീറിനെ തോല്‍പിച്ചത് 3,306 വോട്ടുകള്‍ക്കാണ്. അപ്പോള്‍ ആര്‍എംപിയുടെ വോട്ടുകള്‍ എങ്ങോട്ട്‌പോയെന്നാണ് കരുതേണ്ടത്?

English summary
Mullappally Ramachandran got RMP votes from Vatakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X