• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീട്ടു ജോലിക്കാരിയിൽ നിന്നും സ്റ്റാൻഡ് അപ് കോമഡിയിലേക്ക്; ദീപികയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെയാണ്...

  • By Desk

മൂന്ന് മാസം മുമ്പ് വരെ ദീപിക മാത്രെ നിത്യചെലവിന് വഴി കണ്ടെത്താൻ പാടുപെടുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു. പുലർച്ചെ ഉണർന്ന് വീട്ടുജോലികൾ തീർത്ത് വിവിധ ജോലികൾ ചെയ്യാനിറങ്ങും, ഇതിനിടയിൽ കുട്ടികളുടെ കാര്യങ്ങളും നോക്കണം. എന്നാൽ ജീവിതത്തെ വളരെ ലളിതമായി സമീപിക്കുന്ന മനോഭാവമാണ് ഈ വീട്ടമ്മയുടെ ജീവിതം മാറിമറിച്ചത്.

താരരാജാക്കന്‍മാരെ പോലും ഞെട്ടിച്ച് യൂസഫലി... മഴക്കെടുതിയിൽ താങ്ങായി അഞ്ച് കോടി; കേരളം ഒന്നിക്കുന്നു

ഇന്ന് ദീപികയുടെ ലോകം മാറിയിരിക്കുന്നു. മുംബൈയിലെ സ്റ്റാന്റ് അപ്പ് കോമഡി രംഗത്തെ തിരക്കുള്ള താരമാണ് ഈ വീട്ടമ്മ. ജീവിതത്തിൽ നേരിടേണ്ടി വന്നിരുന്ന അവഗണനകൾ തമാശയാക്കിയാണ് ഇവർ ആസ്വാദകരെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ഒരു ദിനം തുടങ്ങിയിരുന്നത്

ഒരു ദിനം തുടങ്ങിയിരുന്നത്

3 മാസങ്ങൾക്ക് മുൻപ് പുലർച്ചെ 4 മണിക്കാണ് ദീപികയുടെ ഒരു ദിവസം ആരംഭിക്കുന്നത്. ലോക്കൽ ട്രെയിനിൽ ഇമിറ്റേഷൻ ആഭരണങ്ങൾ വിൽക്കും, ഹൗസിംഗ് കോളനിയിലെ നിരവധി വീടുകളിൽ വീട്ടുജോലി, പണികളൊതുക്കി സന്ധ്യമയങ്ങുന്നതിന് മുൻപ് കൂടണയും. പിന്നീട് മൂന്ന് മക്കളുടെ കാര്യങ്ങൾ നോക്കി തിരക്കുള്ള അമ്മയാകും. ജീവിത്തതിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതിനിടെയാണ് ഭാഗ്യം പടിവാതിക്കൽ വന്നെത്തിയത്.

 ടാലന്റ് ഷോ

ടാലന്റ് ഷോ

ഹൗസിംഗ് സൊസൈറ്റിയിൽ വീട്ടുജോലിക്കാർക്കായി ഒരു ടാലന്റ് ഷോ സംഘടിപ്പിച്ചതോടെയാണ് തലവര മാറിത്തുടങ്ങിയത്. എല്ലാവരും എന്തെങ്കിലും പരിപാടി അവതരിപ്പിക്കണമെന്ന് ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥ നിർബന്ധം പിടിച്ചു. സ്റ്റേജിൽ കേറി നിന്ന് മനസിൽ തോന്നിയ കുറച്ച് കാര്യങ്ങൾ പറഞ്ഞു. ആളുകൾ ചിരി നിർത്തുന്നതെ ഉണ്ടായിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കാൻ ഒരു പത്രപ്രവർത്തകയും ഉണ്ടായിരുന്നു. അവരാണ് എന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയനായ അതിഥി മിത്തലിനെ പരിചയപ്പെടുത്തുന്നത്. അതിദിയിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചു. ഒരു വേദിയിൽ കോമഡി അവതരിപ്പിക്കാൻ ആദ്യമായി അവസരം ഒരുക്കി തന്നത് അതിദിയാണ്.

ജീവിതത്തിൽ നിന്നും

ജീവിതത്തിൽ നിന്നും

7 വർഷം മുൻപെ വീട്ടുജോലിക്കിറങ്ങിയതാണ്. ഒരുപാട് വീടുകളിൽ ജോലി നോക്കിയിട്ടുണ്ട്. ചിലർ വളരെ സ്നേഹത്തോടെ പെരുമാറും മറ്റു ചിലർ അടിമകളെ പോലെ കണക്കാക്കും. ജോലിക്കാർ സ്റ്റെപ്പിലിരുന്നാൽ പോലും ദേഷ്യപ്പെടുന്നവരുണ്ട്. ഇങ്ങനെ നേരിടേണ്ടി വന്ന അവഗണനകളിൽ നിന്നാണ് ഞാൻ തമാശയ്ക്കുള്ള വക കണ്ടെത്തുന്നത്. ഇത് എന്റെ മാത്രം കാര്യമല്ല. പരിപാടികൾ കണ്ട ശേഷം പലരും വന്ന് എന്നോട് മാപ്പ് പറഞ്ഞിട്ടുണ്ട്. മുൻപത്തെക്കാൾ സ്നേഹത്തോടെ ഇപ്പോൾ പെരുമാറുന്നു.

 പേടിയില്ല

പേടിയില്ല

മുതലാളിമാർക്കെതിരെ ഇങ്ങനെ പറയരുതെന്നൊക്കെ ആദ്യം സുഹൃത്തുക്കൾ ഉപദേശിച്ചിരുന്നു. പക്ഷെ എനിക്ക് പേടിയില്ല. എനിക്ക് ഒരു ജോലി പോയാൽ മറ്റൊരു വീട്ടിൽ ജോലി കിട്ടും. നമ്മൾക്ക് അവരെ ആവശ്യമുള്ളതിനെക്കാൾ അവർക്ക് നമ്മളെയാണ് ആവശ്യം. ജോലി പോകുമോയെന്ന ഭയത്താലാണ് വീട്ടുജോലിക്കാർ അവഗണനയെല്ലാം സഹിക്കുന്നത്. എനിക്ക് ആ പേടിയില്ല. ഞാൻ മാഡത്തേക്കുറിച്ചും തമാശ പറയാൻ പോവുകയാണെന്ന് ജോലി ചെയ്യുന്ന വീട്ടിൽ പറഞ്ഞു. അവർ ചിരിക്കുക മാത്രമാണ് ചെയ്തത്. അവഗണനകൾക്കെതിരെ ശബ്ദമുയർത്താനുള്ള എന്റെ ആയുധം ഈ തമാശകൾ തന്നെയാണ്.

വരുമാനം

ജീവിതം മാറി തുടങ്ങുന്നതെയുള്ളി. ആരോഗ്യകാരണങ്ങളാൽ വീട്ടുജോലിക്ക് പോകാൻ ആകുന്നില്ല. ഇമിറ്റേഷൻ ആഭരണങ്ങൾ വിറ്റാണ് ഇപ്പോഴും വരുമാനം കണ്ടെത്തുന്നത്. കോമഡി ഷോകളിൽ നിന്നും വരുമാനം കിട്ടിതുടങ്ങിയിട്ടില്ല. പക്ഷെ നല്ല ആത്മവിശ്വാസമുണ്ട്. പുരുഷന്മാരുടെ ആധിപത്യമുള്ളൊരു രംഗമായിരുന്നു സ്റ്റാൻഡ് അപ് കോമഡി. പക്ഷെ ഇപ്പോൾ എന്നെയും ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. നിരവധി ടെലിവിഷൻ ഷോകളിലേക്കും വിളിച്ചിട്ടുണ്ട്. തുടക്കത്തിൽ കുട്ടികൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാലിപ്പോൾ ഇതെന്റെ അമ്മയാണെന്ന് കുട്ടികൾ മറ്റുള്ളവരോട് അഭിമാനത്തോടെ പറയുന്നത് കാണാറുണ്ട്. ദീപികയുടെ യാത്ര തുടങ്ങിയിട്ടേയുള്ളു....

നടൻ വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ അപകടത്തിൽപെട്ടു; മൂന്ന് പേർക്ക് പരുക്ക്

English summary
mumbai maid turned to stand up comedian

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more