കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയയിലെ അറുപത്തി ഒൻപത്... എന്താണീ വദനസുരതം.. എന്താണതിന്റെ ചരിത്രം.. എല്ലാം വിശദമായി!!

  • By Muralidharan
Google Oneindia Malayalam News

മുരളി തുമ്മാരുകുടി

ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. സുരക്ഷാ വിഷയങ്ങളെ പറ്റി സ്ഥിരമായി എഴുതുന്നു, താല്പര്യം ഉള്ളവര്ക്ക് അദ്ദേഹത്തെ ഫേസ് ബുക്കിൽ ഫോളോ ചെയ്യാവുന്നതാണ്. https://www.facebook.com/thummarukudy. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യരാഷ്ട്ര സഭയുടേത് ആകണം എന്നില്ല.

"വിഷയ ദാരിദ്യം ഉണ്ടല്ലേ" എന്നൊരു കമന്റ് ഇടക്ക് വരാറുണ്ട്. മിക്കവാറും വായിക്കുന്നവർക്ക് താല്പര്യം ഇല്ലാത്ത അല്ലെങ്കിൽ എതിർപ്പുള്ള വിഷയം ആകുമ്പോൾ ആണീ കമന്റ് വരുന്നത്. ആർക്കാണ് ദാരിദ്ര്യം എന്ന് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. നൂറു കോടിയിൽ അധികം പ്രൊഫൈലുകൾ ഫേസ്ബുക്കിൽ ഉണ്ട്. കോടിക്കണക്കിന് പേജുകൾ വേറെയും. നിങ്ങൾക്ക് അവിടെ എവിടെ വേണമെങ്കിലും പോകാം. അപ്പോൾ എന്റെ പേജിൽ തന്നെ വന്ന് വിഷയദാരിദ്ര്യത്തെ സഹിക്കണമെങ്കിൽ എന്തുമാത്രം സൗഹ്രദ ദാരിദ്ര്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം ?. അത് കൊണ്ട് ദയവ് ചെയ്ത് ഈ കമന്റുമായി ഇനി എന്റെ പോസ്റ്റിൽ വരരുത്.

അനാറുള്‍ ഇസ്ലാം ശരിക്കും ഉണ്ടായിരുന്നു; പോലീസ് പറഞ്ഞത് നുണ? അനാറുള്ളിനെ കൊന്നതാര്... മൃതദേഹം?അനാറുള്‍ ഇസ്ലാം ശരിക്കും ഉണ്ടായിരുന്നു; പോലീസ് പറഞ്ഞത് നുണ? അനാറുള്ളിനെ കൊന്നതാര്... മൃതദേഹം?

എഴുതാനുള്ളത് എഴുതണം

എഴുതാനുള്ളത് എഴുതണം

നാളെ എന്തെഴുതണം അല്ല എഴുതണോ എന്ന് തന്നെ ഇന്ന് ഞാൻ ആലോചിക്കാറില്ല. മനുഷ്യന് താൽപര്യമുള്ള ഏതു വിഷയത്തെപ്പറ്റി എഴുതാനും എനിക്ക് മടിയില്ല. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്. "അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?, എന്നൊന്നും ചോദിച്ചുവരരുത്. സെക്സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാൻ, എഴുതാൻ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ ലൈംഗികതയെ അങ്ങനെ മൂടിവെക്കേണ്ട കാര്യമില്ല.

എന്തുകൊണ്ട് മലയാളത്തിൽ കുറവ്

എന്തുകൊണ്ട് മലയാളത്തിൽ കുറവ്

മലയാളത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് എഴുത്തിന്റെയും (ശാസ്ത്രമോ സാഹിത്യമോ) പ്രധാന കുഴപ്പം മനുഷ്യന് വായിക്കാൻ ഇഷ്ടപ്പെടാത്ത ഭാഷയിലാണ് അത് എഴുതാറുള്ളത് എന്നതാണ്. ഒന്നുകിൽ മടുപ്പിക്കുന്ന ശാസ്ത്രഭാഷ, അല്ലെങ്കിൽ അറപ്പിക്കുന്ന കൊച്ചു പുസ്തക ഭാഷ. ഇതിന്റെ ഒരു കാരണം ശാസ്ത്രത്തിലും എഴുത്തിലും അല്പമെങ്കിലും പേരുകേട്ടവർ ഒന്നും ലൈംഗികതയെപ്പറ്റി എഴുതാറില്ല എന്നതാണ്. അപ്പോൾ ബി ടീമിനും സി ടീമിനുമായി കളം തുറന്നുകിടക്കുകയാണ്. അങ്ങനെയാണ് കളി തറയാകുന്നത്

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

ചേട്ടൻ ഗീർവാണം വിട്ട് കാര്യത്തിലേക്ക് കടക്കൂ. വദനസുരതം എന്താണെന്ന് അറിയാത്തവർ എന്റെ വായനക്കാരിൽ ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു. ഇനി അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ ഇവിടെ (https://www.avert.org/sex-stis/how-to-have-sex/oral-sex) പോയി നോക്കിയാൽ മതി. കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും. ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിസ്തുവിനും മുമ്പ് പുരാതന റോമിലെ അധികാരികളും പണമുള്ളവരും, നമ്മുടെ കാലത്തെ ധനികരേയും അധികാരികളേയും പോലെതന്നെ, സുഖജീവിതം നയിക്കാൻ താല്പര്യമുള്ളവരായിരുന്നു.

കെട്ടിടങ്ങൾ മുതൽ ക്ഷേത്രങ്ങൾ വരെ

കെട്ടിടങ്ങൾ മുതൽ ക്ഷേത്രങ്ങൾ വരെ

പണമുള്ളവർ വൻ പാർട്ടികൾ നടത്തുന്നത് അക്കാലത്ത് സാധരണമായിരുന്നുവത്രെ. റോമൻ ഓർജി എന്ന് പേര് കേട്ട ഈ പാർട്ടികളിൽ മദ്യവും സെക്‌സും സർവ്വസാധാരണമായിരുന്നു. രാജ്യം ഭരിക്കേണ്ട സമയത്ത് അവിടെ കുടിച്ചുകൂത്താടി മറിഞ്ഞാണ് അവർ റോമാസാമ്രാജ്യം ഒരു വഴിക്കാക്കിയത്. അക്കാലത്തെ റോമൻ കെട്ടിടങ്ങളിൽ ചുവർച്ചിത്രങ്ങളിൽ വദനസുരതത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതായി പര്യവേക്ഷകർ കണ്ടെത്തിയിട്ടുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് ശേഷവും ഇറ്റലിയിൽ പ്രധാനമന്ത്രി വരെ ഉൾപ്പെട്ട ഇത്തരം പാർട്ടികൾ ഒക്കെ നടന്നു എന്നൊക്ക ആരോപണം ഉണ്ട് (http://www.bbc.com/news/world-europe-38783586). The more things change, the the more they stay the same എന്നൊരു പഴംചൊല്ല് ഇംഗ്ലീഷിൽ ഉണ്ട്, ഇറ്റാലിയനിലും കാണണം.

കാമസൂത്രവും വാത്സ്യായനനും

കാമസൂത്രവും വാത്സ്യായനനും

കന്യാകുമാരി തൊട്ട് കാശ്മീർ വരെ ആസേതു ഹിമാചലം നീണ്ടും പരന്നും കിടക്കുന്ന നമ്മുടെ നാടിന് ഒരു സംസ്‌ക്കാരമുണ്ടെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. എല്ലാ വ്യവസ്ഥകളെയും അംഗീകരിക്കുന്ന ഒരു സംസ്‌ക്കാരം എന്നത് മറ്റുകാര്യങ്ങളിൽ അത്ര ശരിയല്ലെങ്കിലും ലൈംഗികതയുടെ കാര്യത്തിൽ ശരിയാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് കാമസൂത്രത്തിൽ വാത്സ്യായനൻ വദനസുരതം ഉൾപ്പെടെ എത്രയോ പോസുകൾ പറഞ്ഞുതന്നിരിക്കുന്നു. (ഐ ഐ ടിയിൽ എത്തിയപ്പോൾ ആദ്യം തപ്പിപ്പിടിച്ചു വായിച്ചത് കാമസൂത്രമാണ്. പത്തു പേജിനപ്പുറം പോയില്ല, പരമ ബോറാണ്. പിന്നെ ചിത്രങ്ങൾ നോക്കി. വാത്സ്യായനൻ പറയുന്ന പോസൊക്കെ നടക്കണമെങ്കിൽ നമ്മൾ വല്ല ജിംനാസ്റ്റും ആയിരിക്കണം. സാധാരണക്കാരെ കൊണ്ട് സാധിക്കാവുന്ന കാര്യം വലതും പറഞ്ഞുവെക്കാമായിരുന്നില്ലേ ഗുരോ). വദനസുരതത്തിന്റെ അനവധി വേർഷനുകൾ നമ്മുടെ ക്ഷേത്രങ്ങളിലും കൊത്തിവച്ചിട്ടുണ്ട് (https://www.canstockphoto.com/images-photos/khajuraho.html). റോമാക്കാർ ബെഡ്‌റൂമിൽ കാണുമ്പോൾ നമ്മൾ ആരാധനാലയത്തിൽ കാണും. നമ്മളോടാ കളി!

ഇത് എല്ലായിടത്തും ഒരുപോലെ

ഇത് എല്ലായിടത്തും ഒരുപോലെ

മനുഷ്യന്റെ സ്വഭാവവും ഭാവനയും ലോകത്തെല്ലായിടത്തും ഒരുപോലെയായതിനാൽ റോമിലും ഇന്ത്യയിലും മാത്രമല്ല, മറ്റുള്ള സ്ഥലങ്ങളിലെ സംസ്‌ക്കാരങ്ങളിലും വദനസുരതം ഉണ്ടായിരുന്നു എന്നതിന് എനിക്കൊരു സംശയവുമില്ല. നിലനിൽക്കുന്ന കെട്ടിടം ഉണ്ടാക്കുന്നതിലും അവിടെ ചിത്രം വരക്കുന്നതിലും ഒന്നും നമ്മളെപ്പോലെ അവർക്ക് വലിയ കഴിവുണ്ടായിക്കാണില്ല. പിന്നെ വേറെ ചില ഇടങ്ങളിൽ പഴയ സംസ്കാരത്തിന്റെ തെളിവുകൾ ഇടിച്ചു പൊളിച്ചു നശിപ്പിക്കുകയാണ് രീതി. ഇതൊക്കെക്കൊണ്ടാണ് മറ്റിടങ്ങളിൽ നിന്നും #wetoo വരാത്തത്. അവരെ "പുവർ പീപ്പിൾ" എന്ന് താഴ്ത്തിക്കാണരുത്.

എല്ലാം തീരുമാനിക്കപ്പെട്ട രീതികൾ

എല്ലാം തീരുമാനിക്കപ്പെട്ട രീതികൾ

യൂറോപ്പിലെ ഇരുണ്ട കാലഘട്ടം ലൈംഗികതക്കും കഷ്ടകാലം ആയിരുന്നു. മതം ഭരണത്തിലേക്കും ശാസ്ത്രത്തിലേക്കും സാഹിത്യത്തിലേക്കും എന്തിന് മനുഷ്യന്റെ ബെഡ്‌റൂമിലേക്കും കടന്നു കയറി. നിയമവിധേയമായ ലൈംഗികബന്ധങ്ങൾ വിവാഹത്തിനുള്ളിൽ ചുരുക്കി. വിവാഹ ജീവിതത്തിനകത്തും എന്തൊക്കെ തരത്തിൽ ലൈംഗിക ബന്ധമാകാം എന്നതിനെപ്പറ്റി നിബന്ധനകൾ വന്നു. അവസാനം ഭാര്യയും ഭർത്താവും ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്ന പൊസിഷൻ മിഷനറിമാർ നിർവചിക്കുന്ന കാലമായി. മറ്റുള്ള രീതികളിൽ ലൈംഗികബന്ധം നടത്തിയാൽ കർശന ശിക്ഷകൾ വരെ നിലവിൽവന്നു.

തോന്നിയത് പോലെയൊക്കെ ചെയ്യാൻ പറ്റില്ല

തോന്നിയത് പോലെയൊക്കെ ചെയ്യാൻ പറ്റില്ല

"ചേട്ടൻ ചുമ്മാ പുളു പറയാതെ... ഭാര്യയും ഭർത്താവും ഉഭയസമ്മതത്തോടെ ബെഡ്‌റൂമിൽ എന്തുചെയ്യുന്നു എന്നതിന് ശിക്ഷ വിധിക്കാൻ മാത്രം മണ്ടന്മാർ ഈ ലോകത്തുണ്ടോ?" "ഉണ്ടോന്നോ? ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഇപ്പോഴുമുണ്ട്. അതെവിടെ ?, യൂറോപ്പിലോ. അതിന് അനിയൻ യൂറോപ്പിൽ ഒന്നും പോകേണ്ട. നമ്മുടെ ഇന്ത്യൻ ശിക്ഷാ നിയമം ഒന്നെടുത്ത് വായിച്ചാൽ മതി. Section 377 Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine."

നിയമപരമായി ഇതും തെറ്റാണ്

നിയമപരമായി ഇതും തെറ്റാണ്

അതായത് ഉത്തമാ, മൃഗങ്ങളുമായുള്ള ലൈംഗികബന്ധം പോലെ തന്നെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കണ്ണിൽ വദനസുരതവും. ഇത് ഉഭയസമ്മതത്തോടെ ചെയ്തു എന്നതോ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചെയ്തു എന്നതോ ബെഡ്‌റൂമിനകത്ത് ചെയ്തു എന്നതോ ഒന്നും ഇതിനെ കുറ്റമല്ലാതാക്കുന്നില്ല. (ഈ വകുപ്പാണ് സ്വവർഗ്ഗാനുരാഗികൾക്കെതിരെ പോലീസ് എടുത്ത് പ്രയോഗിക്കുന്നത്). രണ്ടായിരത്തി ഒൻപതിൽ ഡൽഹി ഹൈക്കോർട്ട് ഈ വകുപ്പ് റദ്ദ് ചെയ്തു, പക്ഷെ രണ്ടായിരത്തി പതിമൂന്നിൽ സുപ്രീം കോർട്ട് ആ വിധി റദ്ദ് ചെയ്തു. നിയമം മാറ്റാനുള്ള അധികാരം സർക്കാരിനാണ് കോടതിക്കല്ല എന്ന സുപ്രധാനമായ തത്വം അനുസരിച്ചു്. ഇനിയിപ്പോൾ നമ്മുടെ എം പി മാർ വിചാരിക്കണം.

അവിടെ മാറി, ഇവിടെ മാത്രം തുടരുന്നു

അവിടെ മാറി, ഇവിടെ മാത്രം തുടരുന്നു


ഇതൊക്കെ എഴുതിയവർ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ? അല്ല...ചുമ്മാ ഒന്നു പോയി കണ്ട് നമിക്കാനാ."ഇല്ലില്ല, ഈ നിയമം എഴുതിവെച്ചത് 1860-ൽ ബ്രിട്ടീഷുകാരാണ്. അത് തന്നെ 1533 ലെ ഒരു നിയമത്തിന്റെ തനി പകർപ്പാണ്. അങ്ങനെ ഇരുണ്ടകാല യൂറോപ്പിൽ നിന്നും ഉൾക്കൊണ്ട ഒരു സംസ്‌ക്കാരബോധം ആണ് ഒരു കുഴപ്പവുമില്ലാതെ കാമസൂത്രവും കളിച്ചുനടന്ന നമ്മുടെ മേൽ അവർ കെട്ടിയേൽപ്പിച്ചത്. അവരെ കേട്ട് കെട്ടിച്ചിട്ടും ആ നിയമം അങ്ങനെ കിടക്കുന്നു." "എന്നിട്ട് അവരുടെ നാട്ടിലോ?" അവരുടെ നാട്ടിൽ സ്ഥിതി വളരെ മാറി, നിയമവും.

ഓറൽ സെക്സിന് വിവാഹത്തിലും വലിയ പിന്തുണയില്ല

ഓറൽ സെക്സിന് വിവാഹത്തിലും വലിയ പിന്തുണയില്ല

വാസ്തവത്തിൽ അതുതന്നെ ഒരു കഥയാണ്. സന്തോഷത്തിന് വേണ്ടി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് പണ്ട്പാ ശ്ചാത്യനാടുകളിൽ അധികം "നല്ല" പെൺകുട്ടികളെയും മതം പഠിപ്പിച്ചിരുന്നത് . അത് കൊണ്ട് തന്നെ നിയമം ഒക്കെ മാറിയിട്ടും സന്താനോത്പാദനത്തിന് ഉപകരിക്കാത്ത ലൈംഗിക കാര്യങ്ങൾ വിവാഹത്തിനുള്ളിൽ നടത്തിക്കിട്ടാൻ വലിയ വിഷമമായി. അതോടെ കൊമേർഷ്യൽ സെക്സിൽ ഈ പണിക്ക് വലിയ ഡിമാൻഡായി. ബ്ലോജോബ് എന്ന പേര് തന്നെ ഇങ്ങനെ ഉണ്ടായതാണ്. സാധാരണ സെക്സിന്റെ രണ്ടും മൂന്നും ഇരട്ടി പണം കൊടുത്ത് വദനസുരതത്തിനായി ആളുകൾ ക്യൂ നിന്നു (http://freakonomics.com/.../the-golden-age-of-chicago-prosti.../).

സെക്സ് ആൺകുട്ടികളിലും പെൺകുട്ടികളിലും

സെക്സ് ആൺകുട്ടികളിലും പെൺകുട്ടികളിലും

എന്നാൽ കാര്യങ്ങൾ മാറിയത് പെട്ടെന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യരാജ്യങ്ങൾ നഗരവൽക്കരിക്കപ്പെട്ടു. സമൂഹത്തിന്റെയും മതത്തിന്റെയും കെട്ടുകളിൽനിന്നും ആളുകൾ മോചിതരായി. അങ്ങനെ സ്ത്രീകളും പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപഴകാനും സ്വന്തമായി പങ്കാളിയെ കണ്ടുപിടിക്കാനുമുള്ള സാഹചര്യമുണ്ടായതോടെ ഓറൽ സെക്സിന്റെ വില കുത്തനെ ഇടിഞ്ഞു. അതെങ്ങനെ? ലൈംഗികകാര്യങ്ങളിൽ അടിസ്ഥാനമായി ആൺകുട്ടികളെയും പെൺകുട്ടികളെയും നയിക്കുന്നത് വ്യത്യസ്തമായ ജെനറ്റിക്ക് ചോദനകൾ ആണ്. ആണുങ്ങൾക്ക് അവരുടെ ജീൻ പരമാവധി സ്ത്രീകളിൽ കൂടെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. സ്ത്രീകൾക്കാകട്ടെ കിട്ടാവുന്നതിൽ ഏറ്റവും ഉത്തമമായ ജീൻ വഴി കുട്ടികൾ ഉണ്ടാകണം എന്നും.

സേഫാണ്, ഡിമാൻഡ് കൂടിയും കുറഞ്‍ഞും

സേഫാണ്, ഡിമാൻഡ് കൂടിയും കുറഞ്‍ഞും

അത് കൊണ്ട് പയ്യന്മാർക്കെല്ലാം എത്രയും വേഗം പ്രേമത്തെ ലൈംഗികമാക്കാനാണ് താൽപര്യം. അതവർ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾ ആകണം എന്നില്ല. അതേസമയം സ്ത്രീകൾക്ക് കല്യാണം കഴിക്കുമെന്ന് ഉറപ്പില്ലാത്ത ഒരാളുമായി വേഗത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യം ഉണ്ടാവില്ല. (ഗർഭനിരോധനം ഇന്നത്തേപ്പോലെ എളുപ്പമല്ലാതിരുന്ന കാലത്തേ കാര്യമാണ്, പുരോഗമനവാദികൾ ചൂടാവാണ്ട). അപ്പോൾപ്പിന്നെ ആണുങ്ങൾക്ക് കാര്യം നടക്കുന്നതും പെണ്ണുങ്ങൾക്ക് കുട്ടി ഉണ്ടാകുമെന്ന് റിസ്ക്ക് ഇല്ലാത്തതും ആയ ഒരു മാർഗ്ഗമായി ഓറൽ സെക്സ് മാറി. ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോകേണ്ട കാര്യമില്ലാതായി. ഓറൽ സെക്സിന്റെ കമ്പോള വില കുത്തനെ ഇടിഞ്ഞു. ഈ സ്ഥിതി പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോഴും തുടരുന്നു. പക്ഷെ ഇന്ത്യ ഇക്കാര്യത്തിൽ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണ്. നമ്മുടെ കമ്പോളനിലവാരവും അത് തന്നെയാണ് കാണിക്കുന്നത്.

എന്തുകൊണ്ട് വദനസുരതത്തിന് ഡിമാൻഡ്?

എന്തുകൊണ്ട് വദനസുരതത്തിന് ഡിമാൻഡ്?

ആധുനികലോകത്ത് വദനസുരതത്തിന് ജനസമ്മതി കൂടിവരാൻ മറ്റൊരു കാരണം കൂടിയുണ്ട്. സ്ത്രീകൾ വിവാഹം വരെ കന്യകാത്വം സൂക്ഷിക്കണമെന്ന ചിന്ത ഇപ്പോഴും ലോകത്ത് പലയിടത്തും പ്രബലമാണ്. അത് പോലെ തന്നെ ആധുനിക ജീവിതശൈലിയിൽ പങ്കാളിയിൽ നിന്നും അകന്ന് ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതിൽ അധികം പേരും പങ്കാളിയോട് "വിശ്വസ്തത" കാത്തുസൂക്ഷിക്കണം എന്ന് ചിന്തയുള്ളവരാണ്. വദനസുരതം ആകുമ്പോൾ കന്യകാത്വത്തിനും വിശ്വസ്തതക്കും പോറലേൽക്കുന്നില്ല എന്നാണ് പുതിയ ലോകത്തെ സദാചാരം. "I didnot have sexual relationaship with that woman" എന്ന് ബിൽ ക്ലിന്റണ് (https://www.youtube.com/watch?v=KiIP_KDQmXs) "സത്യസന്ധമായി" പറയാൻ സാധിച്ചത് പുള്ളി വദനസുരതത്തിൽ നിർത്തിയതുകൊണ്ടാണ്.

ലൈംഗികരോഗങ്ങൾ വരുത്തും, തെറ്റിദ്ധരിക്കരുത്

ലൈംഗികരോഗങ്ങൾ വരുത്തും, തെറ്റിദ്ധരിക്കരുത്

വദനസുരതം ലൈംഗികരോഗങ്ങൾ വരുത്തുന്നില്ലെന്ന ഒരു തെറ്റായ ധാരണ മനുഷ്യർക്കുണ്ട്. എയ്ഡ്സ് പകരാനൊക്കെ അല്പം സാധ്യത കുറവാണെന്നത് ശരി തന്നെ, പക്ഷെ സുരക്ഷ ഉറപ്പില്ലാത്ത പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട എല്ലാ മുൻകരുതലുകളും ഇക്കാര്യത്തിലും എടുത്തില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും. ഇനിയൊരു ഭീഷണിയാണ്. നാട്ടിലെ ‘ആസേതു' സംസ്‌കാരത്തിന് ചേരാത്ത വിഷയമാണിപ്പോൾ ഞാനിപ്പോൾ എഴുതിയത് എന്നെനിക്കറിയാം . ആയതിനാൽ ലൈക്കും ഷെയറും കുറായാറാണ് പതിവ്. പക്ഷെ ഇത്തവണ അങ്ങനെ സംഭവിച്ചാൽ അത് വലിയ നഷ്ടം ആകും.

 ലൈംഗികതയും ലൈംഗിക വിദ്യാഭ്യാസവും

ലൈംഗികതയും ലൈംഗിക വിദ്യാഭ്യാസവും

ലൈംഗികതയെയും ലൈംഗിക വിദ്യാഭ്യാസത്തെയും പറ്റി ഒരു സീരീസ് എഴുതണമെന്ന് പണ്ടേയുള്ള പ്ലാനാണ്. "അതേ അതേ നമ്മുടെ കുട്ടികൾക്ക് ഇക്കാര്യത്തിൽ വലിയ വിവരമൊന്നുമില്ല, പറഞ്ഞുകൊടുക്കാനും ആരുമില്ല" എന്നാണ് ഞാൻ ഇക്കാര്യം പറയുമ്പോൾ കിട്ടുന്ന മറുപടി. എന്നാൽ എന്റെ അഭിപ്രായത്തിൽ ആദ്യം ലൈംഗികവിദ്യാഭ്യാസം കിട്ടേണ്ടത് മുതിർന്നവർക്കാണ്. ലൈംഗികത ഒരു തെറ്റല്ല എന്നും ആസ്വദിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതും ആണെന്നുമുള്ള ബോധം സമൂഹത്തിലുള്ളവർക്കുണ്ടാകണം. അതിന് നാണിക്കേണ്ട കാര്യമൊന്നുമില്ല. വിവാഹത്തിന് മുൻപും ശേഷവും, ഭാര്യ വരുന്നതിന് മുൻപും ഭർത്താവില്ലാതായതിനു ശേഷവും മനുഷ്യജീവിതത്തിൽ ലൈംഗികതക്ക് സ്ഥാനമുണ്ട്.

English summary
Muralee Thummarukudy new Facebook post talks about origin and legal side of oral sex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X