കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസരം വരട്ടെ, ന്യൂ ജെന്‍ കുട്ടികള്‍ കരുത്ത് കാട്ടും; മുരളി തുമ്മാരുകുടി പറയുന്നു...

  • By Muralee Thummarukudy
Google Oneindia Malayalam News

ചൈനയില്‍ ഒരു കുട്ടി മാത്രം എന്ന നിയമം (one child policy) ഉണ്ടാക്കിയതിനു ശേഷമുള്ള തലമുറയെ 'ചെറിയ ചക്രവര്‍ത്തിമാര്‍' (Little Emperors) എന്നാണ് അന്നാട്ടുകാര്‍ വിളിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും ഒറ്റ മകനോ മകളോ, അവരെല്ലാം താലോലിച്ചു വളര്‍ത്തുന്നു. കുട്ടികള്‍ ആണെങ്കില്‍ ആരുമായിട്ടും ഒന്നും പങ്കിട്ടെടുത്ത് പഠിക്കുന്നില്ല. അവര്‍ക്ക് വേണ്ടതെല്ലാം അച്ഛനമ്മമാര്‍ ചെയ്തുകൊടുക്കുന്നു, എന്നിങ്ങനെ ഒരു വഷളാക്കപ്പെട്ട കുട്ടി (Spoiled Child) എന്ന തരത്തിലാണ് ചെറിയ ചക്രവര്‍ത്തിമാര്‍ എന്ന പ്രയോഗം ഉണ്ടായത്.

പക്ഷെ രണ്ടായിരത്തി എട്ടിലെ ഭൂകമ്പം ഈ ചിന്ത ആകെ മാറ്റി മറിച്ചു. അതിശക്തമായ ഭൂകമ്പം ചൈനയിലെ സിഷുവാന്‍ പ്രവിശ്യയെ പിടിച്ചു കുലുക്കി. പതിനായിരങ്ങള്‍ മരിച്ചു, ദശലക്ഷങ്ങള്‍ക്ക് വീടില്ലാതെയായി. സാധാരണഗതിയില്‍ ഏതു ദുരന്തത്തേയും നേരിടാന്‍ കഴിവുള്ള ചൈനയിലെ ഭരണകൂടത്തിനുപോലും എല്ലായിടത്തും എത്തിപ്പറ്റാന്‍ കഴിയാതെയായി. പക്ഷെ, ഈ സമയത്ത് ചെറിയ ചക്രവര്‍ത്തിമാര്‍ ആരും പറയാതെ മുന്നോട്ടുവന്നു.

muraleethummarukudy-06

വീടുവീടാന്തരം ചികഞ്ഞ് പരിക്കേറ്റവരെ കണ്ടെടുക്കാനും, ശുശ്രൂഷിക്കാനും, വീടില്ലാത്തവര്‍ക്ക് ടെന്റ് ഉണ്ടാക്കാനും, ഭക്ഷണം നല്കാനും ഒക്കെ അവര്‍ ചൈനീസ് സൈന്യത്തിന്റെ ഒപ്പം നിന്നു. ആയിരം കിലോമീറ്റര്‍ അകലെയുള്ള ബീജിംഗില്‍നിന്നും ഷാംഗ്ഹായില്‍നിന്നും ചെറിയ ചക്രവര്‍ത്തിമാര്‍ ഓടിയെത്തി, ഓടിയെത്താന്‍ പറ്റാത്തവര്‍ പണവും മറ്റു വസ്തുക്കളും സംഘടിപ്പിച്ച് എത്തിച്ചു. സ്വാര്‍ത്ഥരാണ് പുതിയ തലമുറ എന്ന ചിന്ത ഒറ്റ മാസം കൊണ്ട് അവര്‍ മാറ്റിയെടുത്തു.

സന്നദ്ധസേവനം പതിവാകണം, പണിയെടുത്ത് ചെയ്യണം;മുരളി തുമ്മാരുകുടിസന്നദ്ധസേവനം പതിവാകണം, പണിയെടുത്ത് ചെയ്യണം;മുരളി തുമ്മാരുകുടി

ഇതുപക്ഷെ ചൈനയിലെ മാത്രം കഥയല്ല. കഴിഞ്ഞ ഡിസംബറിലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ കാര്യമെടുക്കൂ. അതിവേഗത്തില്‍ ഉയര്‍ന്നുവന്ന വെള്ളത്തെ കണ്ട് പഴയ തലമുറ അലമുറയിട്ടു. സര്‍ക്കാര്‍ സംവിധാനം വെള്ളം കുടിച്ചു, ദുരന്തനിവാരണ സേനക്ക് എല്ലായിടത്തും എത്താന്‍ പറ്റാതെയായി. പക്ഷെ, അപ്പോള്‍ ആരും പറയാതെ ചോദിക്കാതെ പുതിയ തലമുറ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍, രക്ഷിക്കപ്പെട്ടവര്‍ക്ക് വീടും ഭക്ഷണവും ഒരുക്കാന്‍, ആളെ തിരയാന്‍ ആപ്പുണ്ടാക്കാന്‍, ആവശ്യമുള്ള വസ്തുക്കള്‍ വേണ്ടവര്‍ക്ക് കൊടുക്കാന്‍, താല്പര്യമുള്ളവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്ലിയറിംഗ് ഹൌസ് ഉണ്ടാക്കാന്‍ എല്ലാം. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ അവര്‍ മുന്നോട്ടുവന്നു.

English summary
Muralee Thummarukudy writes about service mentality in new generation people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X