കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍പി സിംപിളാണ്, പിന്നെ പവര്‍ഫുള്‍ ആണ് മനസിലാകുന്നുണ്ടല്ലോ അല്ലേ...

  • By Neethu B
Google Oneindia Malayalam News

സോഷ്യല്‍ മീഡിയക്കാലത്ത് ടൈം ഓഫ് ഇന്ത്യയുടെ ജനപ്രിയതയെക്കുറിച്ച് പറയുന്നത് നിവിന്‍ പോളിക്കാലത്ത് ദിലീപിനെ ജനപ്രിയനായകന്‍ എന്ന് വിളിക്കുന്നത് പോലെ ഒരു വിരോധാഭാസം മാത്രമായിരിക്കും. തങ്ങളുടെ കോപ്പിയും ലിങ്കും എങ്ങനെ ആളുകളെക്കൊണ്ട് വായിപ്പിക്കാം എന്ന് ടൈംസ് ഓഫ് ഇന്ത്യയെ കണ്ടും അല്ലാതെയും ചെറുകിട പോര്‍ട്ടലുകള്‍ പോലും പഠിച്ചുകഴിഞ്ഞു. ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസിലും ട്വിറ്ററിലും മറ്റും നടക്കുന്ന 'പ്രൊഫഷണല്‍' പ്രമോഷനുകള്‍ കണ്ടാല്‍ മാത്രം മതി ഇത് മനസിലാകും.

ഗൂഗിളിന്റെ ആഡ്‌സെന്‍സ് കിട്ടാന്‍ വേണ്ടി തട്ടിക്കൂട്ടുന്ന ചില വെട്ടിപ്പുസൈറ്റുകളുമുണ്ട് കൂട്ടത്തില്‍. മനോരമന്യൂസ് കോം, മാതൃഭൂമി ന്യൂസ്‌കോം, റിപ്പോര്‍ട്ടര്‍ന്യൂസ് കോം തുടങ്ങി 'മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന' പേരുകളിട്ടാണ് ഇക്കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ പ്രമോഷന്‍ നടത്തുന്നത്. മാതൃഭൂമിയില്‍ ഒരു ഇക്കിളി വാര്‍ത്തയോ, എന്നാല്‍ അതൊന്ന് വായിക്കണമല്ലോ എന്ന് കരുതി ലിങ്കില്‍ കുത്തുന്നവര്‍ നേരെ എത്തുന്നത് ഏതെങ്കിലും അശ്ലീലസൈറ്റിലേക്കായിരിക്കും. മനോരമയും മാതൃഭൂമിയുമാണെങ്കില്‍ നുണ വായിക്കണം, ഇതാകുമ്പോള്‍ ഇത്തിരി ഇക്കിളിയെങ്കിലും ആകുമല്ലോ എന്നാണ് ഫേസ്ബുക്കിലുള്ള ഒരു വിദ്വാന്‍ ഇതിനോട് പ്രതികരിച്ചത്.

times-of-india-logo

എന്നാല്‍ ഇതൊന്നും അറിയാതെ പല ജേര്‍ണലിസം ക്ലാസുകളിലും ഇപ്പോഴും ഹിന്ദു ഈസ് എ ക്ലാസ് പേപ്പര്‍, ടൈംസ് ഈസ് എ മാസ് പേപ്പര്‍ എന്ന പഴയ പല്ലവി പഠിപ്പിക്കുന്നുണ്ട്. പറഞ്ഞിട്ട് കാര്യമില്ല, വിപണിമത്സരത്തില്‍ പിന്നോക്കം പോയി പല മാഗസിനുകളും അച്ചടി നിര്‍ത്തുന്ന ഇക്കാലത്ത് പോലും മാഗസിന്‍ ജേര്‍ണലിസത്തെക്കുറിച്ച് രണ്ട് സെമസ്റ്റര്‍ പഠിക്കേണ്ടി വരുന്നുണ്ട്, പിന്നെ ഇതൊക്കെയെന്ത് എന്ന് കരുതുന്നുണ്ടാവും പല ജേര്‍ണലിസം വിദ്യാര്‍ഥികളും. രസകരം എന്ന് പറയേണ്ടത്, ഇപ്പോഴും പല സര്‍വ്വകലാശാലകളിലും സൈബര്‍ ജേര്‍ണലിസം എന്നത് ഒരു വിഷയമേ അല്ല എന്നുള്ളതാണ്.

കാര്യം ദീപിക പദുക്കോണിന്റെ സെക്‌സി ലുക്കും വിദേശ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ചുരണ്ടി എസ്‌ക്ലൂസിവും ഒക്കെ വിറ്റ് ടൈംസ് ഓഫ് ഇന്ത്യ ഇപ്പോഴും മാസ് തന്നെയാണ്. ഇതേ പാതയിലും അല്ലാതെയുമായി പല പോര്‍ട്ടലുകളും ടൈംസിന്റെ അടുത്തെത്തുന്നുണ്ട്. എന്നാല്‍ ദി ഹിന്ദുവിന്റെ കാര്യം അങ്ങനെയല്ല. മുസ്ലിം ലീഗിന്റെ വോട്ട് പോലെ, മറ്റെവിടെയും പോകാത്ത കുറച്ച് വിശ്വസ്തര്‍ ഹിന്ദുവിന് ഫിക്‌സഡ് ഡെപ്പോസിറ്റായി സ്വന്തമായുണ്ട്. ഹിന്ദു എന്ന് കേട്ടാല്‍ ആഹാ എന്നും ടൈംസ് എന്ന് കേട്ടാല്‍ ഓഹോ എന്നും പറയുന്നവരാണ് അവര്‍.

the-hindu-logo

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസം പഠിക്കുന്ന കാലത്ത്, സ്ഥിരമായി ദി ഹിന്ദു പത്രം ക്ലാസില്‍ നിന്നും എടുത്തുകൊണ്ടുപോകാറുള്ള ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. പത്രവിശകലനത്തിന് വേണ്ടി പത്രക്കെട്ട് നോക്കുമ്പോഴായിരിക്കും ദി ഹിന്ദു മിസ്സായിരിക്കുന്ന കാര്യം ആളുകള്‍ മറ്റുള്ളവര്‍ അറിയുന്നത്. പിന്നെ അത് പറഞ്ഞാവും ബഹളം, എനിക്ക് ഹിന്ദു കിട്ടിയില്ല, എനിക്ക് ഒരിക്കലും ഹിന്ദു കിട്ടാറില്ല എന്നിങ്ങനെ പോകും പരാതികള്‍.

ഇതൊക്കെ ചെറുത്, അതുക്കും എത്രയോ മേലെയാണ് കാര്യങ്ങള്‍ എന്ന് മനസിലായത് ദി ഹിന്ദുവിന്റെ ആരാധകരില്‍ ഒരാള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ കൊടുത്ത പരസ്യം സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്ത് ചര്‍ച്ചയായപ്പോഴാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉപോല്‍പ്പന്നമായ മിററിന്റെ മുംബൈ എഡിഷനിലെ മാട്രിമോണിയല്‍ പേജിലായിരുന്നു രസകരമായ ഈ പരസ്യം.

the-hindu-troll-toi

ഹിന്ദു വായിക്കുന്ന പങ്കാളിയെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം. കാരണം ഹിന്ദു സത്യം റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായി എഴുതുന്നു. ഏറ്റവും പ്രധാനമായി സ്വന്തം പേജില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അത് വായിച്ചുനോക്കുകയെങ്കിലും ചെയ്യും എന്നതായിരുന്നു പരസ്യത്തില്‍ എഴുതിയിരുന്നത്. ശരിയല്ലേ, അവനവന്റെ പേജില്‍ വരുന്ന മാറ്ററെങ്കിലും ശരിക്ക് വായിച്ചിരുന്നെങ്കില്‍ ഹിന്ദുവിന് വേണ്ടിയുള്ള പരസ്യം മിറര്‍ അച്ചടിച്ചുവിടുമായിരുന്നോ.

എന്നാല്‍ ഇത് ചാടിപ്പിടിച്ച് വാര്‍ത്തയാക്കിയവരില്‍ ഐ ബി എന്‍ ലൈവുമുണ്ട് എന്നതാണ് രസം. ഇതിലെന്താണ് ഇത്ര വാര്‍ത്ത എന്ന് ചോദിച്ചാല്‍ ഒരു സുഖം ഒരു മനസുഖം. അത്രേയുള്ളൂ. ടോളുകള്‍ക്കും മെഗാട്രോളുകള്‍ക്കും മേലെയാണ് ഈ പരസ്യം കൊടുത്ത വിദ്വാനെ ഐ ബി എന്‍ പ്രതിഷ്ഠിക്കുന്നത്. ഹിന്ദുവിന് ഇല്ലെങ്കിലും ഐ ബി എന്നിന് ടൈം ഗ്രൂപ്പുമായി നേരിട്ട് തന്നെ വിപണി മത്സരം ഉണ്ട്. അങ്ങനെ വരുമ്പോള്‍ അവരെ കളിയാക്കാന്‍ കിട്ടിയ ഒരു അവസരം വെറുതെ കളയാമോ? കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം ടി ആര്‍ പി സിംപിളാണെങ്കിലും ചാനല്‍ ഉടമകള്‍ക്ക് അത് പവര്‍ഫുള്ളാണ്. അതെ പവര്‍ഫുള്‍. അഞ്ജലീ മനസിലാകുന്നുണ്ടല്ലോ അല്ലേ...

English summary
Muralikrishna Maaloth writes about Times of India and The Hndu fan fight. See how a The Hindu fan trolls Times of India in thier matrimonial page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X