കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണാര്‍ക്കാട്ടെ ഷംസുദ്ദീനും ലീഗിലെ ഇകെ സുന്നികളും....

Google Oneindia Malayalam News

മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഷംസുദ്ദീനെ തോല്‍പിയ്ക്കണം എന്ന് കാന്തപുരം ആഹ്വാനം ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും ഷംസുദ്ദീന്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭയില്‍ എത്തി.

ഈ സംഗതി മുസ്ലീം ലീഗിനെ വലിയ തോതില്‍ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിയ്ക്കാന്‍ കാന്തപുരം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Kanthapuram 2

പലയിടത്തും വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ കാന്തപുരത്തിന്റെ നിലപാട് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇടതുമുന്നണിയുമായുള്ള ബന്ധം പണ്ടുമുതലേ ഉള്ളതിനാല്‍ അതിന്റെ പേരില്‍ ആക്ഷേപം ഉന്നയിച്ചിട്ട് കാര്യവും ഇല്ല. ഈ സാഹചര്യത്തിലാണ് സംഘപരിവാര്‍ ബന്ധം ആരോപിയ്ക്കുന്നത് എന്നാണ് ചിലരുടെ ആക്ഷേപം.

ഒരിടയ്ക്ക് കാന്തപുരം വിഭാഗം ലീഗുമായും യുഡിഎഫുമായും അല്‍പം അടുപ്പം പുലര്‍ത്തിയിരുന്നു. തിരുകേശ വിവാദത്തില്‍ പിണറായി വിജയന്റെ നിലപാടായിരുന്നു ഇതിന് പിന്നില്‍.

പക്ഷേ മുസ്ലീം ലീഗിന് മേല്‍ ഇകെ വിഭാഗം സുന്നികള്‍ക്കുള്ള അപ്രമാദിത്തം അംഗീകരിയ്ക്കാന്‍ എപി വിഭാഗം തയ്യാറായിരുന്നില്ല. ഇത് അകല്‍ച്ച കൂട്ടാന്‍ വീണ്ടും ഇടയാക്കി. ചില മധ്യസ്ഥ ചര്‍ച്ചകളൊക്കെ നടന്നിരുന്നെങ്കിലും അതൊന്നും വിലപ്പോയില്ല.

തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വി തന്നെയാണ് കാന്തപുരം വിഭാഗത്തിനെതിരെ ഇപ്പോള്‍ മുസ്ലീം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് പിന്നിലെന്നാണ് എപി വിഭാഗം പറയുന്നത്.

English summary
Muslim League alleges Sangh Parivar relation to Kanthapuram fraction of Sunni Muslims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X