കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസഫര്‍നഗറില്‍ ത്രികോണ പോരാട്ടം... സഞ്ജീവ് ബല്യണ് ജനപ്രീതി ഇടിയുന്നു!!

Google Oneindia Malayalam News

Recommended Video

cmsvideo
സഞ്ജീവ് ബല്യാണിനെ പൂട്ടാൻ SP-BSP സഖ്യം | Oneindia Malayalam

ഉത്തര്‍പ്രദേശിലെ ഏറ്റവും സെന്‍സിറ്റീവായ മണ്ഡലങ്ങളിലൊന്നാണ് മുസഫര്‍നഗര്‍. 2013ലെ ഹിന്ദു-മുസ്ലീം കലാപം വലിയ വിള്ളല്‍ വീഴ്ത്തിയ മണ്ഡലം കൂടിയാണ് മുസഫര്‍നഗര്‍. ബിജെപിയുടെ കേന്ദ്ര മന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണാണ് ഇവിടെ നിന്നുള്ള എംപി. നിലവില്‍ ഇവിടെ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലത്തിലെ ഏറ്റവും വലിയ ശക്തിയായ ആര്‍എല്‍ഡി ഇത്തവണ സമാജ് വാദി ബിഎസ്പി സഖ്യത്തില്‍ നിന്നിട്ടില്ലെങ്കിലാണ് ഈ സാധ്യത നിലനില്‍ക്കുന്നത്. പക്ഷേ ഇവിടെ ബിജെപിയുടെ സാധ്യത വളരെ പരുങ്ങലിലാണ്. ജാട്ട് വോട്ടുകള്‍ ബിജെപിയില്‍ നിന്ന് കൈമോശം വന്നിട്ടുണ്ട്. പ്രതിപക്ഷ ഐക്യം ശക്തമായ സാഹചര്യത്തില്‍ ഇവിടെ വന്‍ തോല്‍വി കേന്ദ്ര മന്ത്രിയായ ബല്യാണിന് ഉണ്ടായേക്കാം.

1

2014ല്‍ ബിജെപി തരംഗം ആഞ്ഞടിച്ച മണ്ഡലമാണ് മുസഫര്‍നഗര്‍. 6,53,391 വോട്ടാണ് സഞ്ജീവ് ബല്യണ് ലഭിച്ചത്. 2014ല്‍ എസ്പി ബിഎസ്പി സഖ്യമില്ലാത്തതിന്റെ ആനുകൂല്യവും ബിജെപി സ്വന്തമാക്കിയിരുന്നു. ബിഎസ്പിയുടെ ഖാദിര്‍ റാണയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 2,52,241 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെ വീരേന്ദ്ര സിംഗിന് 1,60,810 വോട്ടാണ് ബിഎസ്പിക്ക് ലഭിച്ചത്. 4,01,150 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സഞ്ജീവ് ബല്യണ്‍ വിജയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് വന്നെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിനെ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ ബിജെപി പരിഗണിക്കുന്നുണ്ട്. എസ്ബി ബിഎസ്പി സഖ്യവും ഇവിടെ ഭീഷണിയാണ്.

2

കേന്ദ്ര മന്ത്രിയായതിനാല്‍ സഞ്ജീവ് ബല്യണിന്റെ ലോക്‌സഭയിലെ പ്രകടനത്തില്‍ പ്രത്യേകയൊന്നുമില്ല. പക്ഷേ ബിജെപിയുടെ മന്ത്രിമാരില്‍ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. 89 ശതമാനം ഹാജരാണ് അദ്ദേഹത്തിന് സഭയില്‍ ഉള്ളത്. ഇത് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. അഞ്ച് ചോദ്യങ്ങലാണ് അദ്ദേഹം ഉന്നയിച്ചത്. നാല് ചര്‍ച്ചകളുടെയും ഭാഗമായിട്ടുണ്ട് ബല്യണ്‍. കേന്ദ്ര മന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ ഇടപെടലുകളിലും മാറ്റം വന്നിരുന്നു. സഭയില്‍ മോദി സര്‍ക്കാരിന്റെ നയങ്ങളുടെ പ്രചാരണകന്‍ കൂടിയാണ് ബല്യാണ്‍. എന്നാല്‍ ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ബല്യാണെ കുറിച്ച് മികച്ച റിപ്പോര്‍ട്ടല്ല ലഭിച്ചത്. മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

1

അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് മുസഫര്‍നഗറിലുള്ളത്. ബുധാന, ചാര്‍തവാല്‍, മുസഫര്‍നഗര്‍, ഖത്തൗലി, സര്‍ദാന എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. ജാട്ടുകളും മുസ്ലീങ്ങളുമാണ് മുസഫര്‍നഗറിലെ പ്രധാന വോട്ടര്‍മാര്‍. ദില്ലിക്കും സഹാരണ്‍പൂരിനും അടുത്ത്് നില്‍ക്കുന്ന മണ്ഡലം കൂടിയാണ് മുസഫര്‍നഗര്‍. യുപിയിലെ ഏറ്റവും വികസനമുള്ളതും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നതുമായ മണ്ഡലമാണ് മുസഫര്‍നഗര്‍. ദില്ലി മുംബൈ വ്യാവസായിക ഇടനാഴിയുടെ ഭാഗം കൂടിയാണ് ഈ മണ്ഡലം. പശ്ചിമ യുപിയുടെ സമ്പദ്‌മേഖലയെ ഒന്നടങ്കം നിയന്ത്രിക്കുന്ന മണ്ഡലമെന്ന പേരും മുസഫര്‍നഗറിനുണ്ട്. 2013ലെ മുസഫര്‍നഗര്‍ കലാപമാണ് മണ്ഡലത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്തത്.

1


ബിജെപിക്ക് പുറമേ കോണ്‍ഗ്രസും ബിഎസ്പിയും സിപിഐയും വരെ നേട്ടമുണ്ടാക്കിയ മണ്ഡലമാണ് മുസഫര്‍നഗര്‍. 1952ല്‍ ഹിരാ വല്ലഭ് ത്രിപാഠിയിലൂടെ കോണ്‍ഗ്രസാണ് ഇവിടെ ആദ്യ ജയം നേടുന്നത്. 1957ലും 1962ലും കോണ്‍ഗ്രസിന്റെ തന്നെ സുമത് പ്രസാദ് രണ്ടു തവണ ീ മണ്ഡലത്തില്‍ വിജയിച്ചു. 1967ല്‍ സിപിഐ ലഫാഖത്ത് അലി ഖാനിലൂടെ മുസഫര്‍നഗറില്‍ ആദ്യ ജയം നേടി. 1971ല്‍ വിജയ്പാല്‍ സിംഗിലൂടെ സിപിഐ ഈ ജയം നിലനിര്‍ത്തി. 1984ലാണ് കോണ്‍ഗ്രസ് ഈ മണ്ഡലം തിരിച്ചുപിടിക്കുന്നത്. 1991ന് ബിജെപിയും ഇവിടെ ശക്തമായി വളര്‍ന്ന് വരാന്‍ തുടങ്ങി. 1991ല്‍ നരേഷ് കുമാര്‍ ബല്യണ്‍ ആണ് ബിജെപിയുടെ ആദ്യ ജയം കൊണ്ടുവരുന്നത്. 1998 വരെ ഈ ജയം തുടര്‍ന്നു. 1999ല്‍ ഈ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു. പിന്നീട് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയം ഈ മണ്ഡലം 2004ലും 2009ലും നേടി. 2014ലാണ് ഇത് വീണ്ടും ബിജെപി പിടിച്ചെടുത്തത്.

1

മുസഫര്‍നഗറില്‍ ബല്യാണെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കലാപം ആളിക്കത്താന്‍ കാരണം ബല്യാണിന്റെ ഇടപെടലാണെന്ന് ആരോപണമുണ്ട്. അതേസമയം ഇവിടെ മുസ്ലീങ്ങളും ജാട്ടുകളും ഇപ്പോള്‍ ഒന്നായിരിക്കുകയാണ്. ജാട്ട് വിഭാഗം നേതാവാണ് ബല്യാണ്‍. പക്ഷേ അദ്ദേഹത്തെ സ്വന്തം വിഭാഗവും കൈവിട്ട അവസ്ഥയിലാണ്. ആര്‍എല്‍ഡി ബിജെപിയെ പിന്തുണയ്ക്കില്ലെന്നും ഉറപ്പാണ്. എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുന്നത് മറ്റൊരു തലവേദനയാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്നാല്‍ വന്‍ തകര്‍ച്ച മണ്ഡലത്തില്‍ അദ്ദേഹത്തിനുണ്ടാവും. യോഗി സര്‍ക്കാരിന്റെ മോശം പ്രതിച്ഛായയും അദ്ദേഹത്തിന് വന്‍ തിരിച്ചടിയാകും. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മുസഫര്‍നഗറിന്റെ ഭാഗമായ മണ്ഡലങ്ങളില്‍ ബിജെപി തോറ്റ് തുന്നം പാടിയിരുന്നു.

1
English summary
muzafarnagar lok sabha constituency sanjeev balyan perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X