കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയുടെ നെറ്റിയിലെ മുറിവ്, പുഴക്കടവിലെ ചോരപ്പാടുകള്‍... ഇതിനൊക്കെ ആരുത്തരം തരും?

Google Oneindia Malayalam News

കൊല്ലം: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണം സാധാരണ മുങ്ങി മരണം ആയിരുന്നോ? ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേയ്ക്കാണ്.

ശാശ്വതീകാനന്ദയുടേത് ജലസമാധിയായിരുന്നു എന്ന് വെള്ളാപ്പള്ളി ആണയിട്ട് പറയുമ്പോഴും ചില ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. മൃതദേഹം കരയ്ക്കടിപ്പിച്ചപ്പോള്‍ നെറ്റിയില്‍ കണ്ട ആഴമേറിയ മുറിവ് എങ്ങനെ ഉണ്ടായതാണ്? ആലുവ പുഴക്കരയിലെ മണ്ണില്‍ കണ്ട ചോരപ്പാടുകള്‍ എങ്ങനെ വന്നു?

ഇതുവരെ ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങളിലേയ്ക്ക്....

പുഴയില്‍ വീണ് മുങ്ങി മരിച്ചു

പുഴയില്‍ വീണ് മുങ്ങി മരിച്ചു

2002 ജൂലായ് 1 ന് സ്വാമി ശാശ്വതീകാനന്ദയെ ആലുവ അദ്വൈതാശ്രമത്തിലെ കുളിക്കടവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് അന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചത്.

സ്വാഭാവികമായ മുങ്ങി മരണം

സ്വാഭാവികമായ മുങ്ങി മരണം

സ്വാഭാവികമായ മുങ്ങിമരണം എന്നാണ് എസ്എന്‍ഡിപിയും ശിവഗിരി മഠം അധികൃതരും അപ്പോള്‍ തന്നെ പറഞ്ഞത്. പിന്നീട് ആലുവ സിഐയുടേയും എറണാകുളം റൂറല്‍ എസ്പിയുടേയും നേതൃത്വത്തില്‍ നടന്ന അന്വേഷണവും ഇത് തന്നെ ആവര്‍ത്തിച്ചു.

സംശയങ്ങള്‍

സംശയങ്ങള്‍

ശാശ്വതീകാനന്ദയുടെ ബന്ധുക്കളും മഠത്തിലെ തന്നെ ചിലരും അന്ന് തന്നെ മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അന്വേഷണങ്ങള്‍.

നീന്തല്‍ വിദ്ഗധനായ സ്വാമി

നീന്തല്‍ വിദ്ഗധനായ സ്വാമി

യോഗാഭ്യാസിയും ഒരു നല്ല നീന്തല്‍ വിദഗ്ധനും ആയിരുന്നു ശാശ്വതീകാനന്ദ. അതുകൊണ്ട് തന്നെ അദ്ദേഹം പുഴയില്‍ വീണ് മുങ്ങി മരിയ്ക്കില്ലെന്നായിരുന്നു ബന്ധുക്കളും മറ്റും പറഞ്ഞത്.

നെറ്റിയിലെ മുറിപ്പാട്

നെറ്റിയിലെ മുറിപ്പാട്

മൃതദേഹം പുഴയില്‍ നിന്ന് കരയ്ക്കടുപ്പിച്ചപ്പോള്‍ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു എന്നാണ് ശിവഗിരി മഠത്തിന്റെ ഇപ്പോഴത്തെ മേധാവി സ്വാമി പ്രകാശാനന്ദ പറയുന്നത്. അന്ന് തന്നെ അദ്ദേഹം ഇത് ചോദ്യം ചെയ്തിരുന്നു.

കമ്പ് കുത്തിയ പാട്

കമ്പ് കുത്തിയ പാട്

മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിയ്ക്കുമ്പോള്‍ പറ്റിയ മുറിവാണെന്നായിരുന്നു അന്ന് നല്‍കപ്പെട്ട വിശദീകരണം. അത് വിശ്വാസ്യ യോഗ്യമായിരുന്നില്ലെന്നും സ്വാമി പ്രകാശാനന്ദ പറയുന്നു.

കുളിക്കടവിലെ ചോരപ്പാടുകള്‍

കുളിക്കടവിലെ ചോരപ്പാടുകള്‍

ശാശ്വതീകാനന്ദ കുളിയ്ക്കാനിറങ്ങിയ കുളിക്കടവിലെ മണ്ണില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇത് എങ്ങനെ വന്നുവെന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.

ഏഷ്യാനെറ്റിന്റെ ക്യാമറക്കണ്ണുകള്‍

ഏഷ്യാനെറ്റിന്റെ ക്യാമറക്കണ്ണുകള്‍

ആലുവ പുഴയിലെ കുളിക്കടവില്‍ കണ്ട ചോരപ്പാടുകള്‍ അന്ന് തന്നെ ഏഷ്യാനെറ്റ് ന്യൂസ് സംഘം ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ ഇപ്പോഴും ചോദ്യചിഹ്നമുയര്‍ത്തി നമുക്ക് മുന്നിലുണ്ട്.

ആരാണ് സാബു?

ആരാണ് സാബു?

സ്വാമി ശാശ്വതീകാനന്ദയുടെ സന്തത സഹചാരിയായിരുന്നു സാബു. മരണത്തിന് മുമ്പ് സ്വാമിയ്‌ക്കൊപ്പം ഉണ്ടായിരുന്ന വ്യക്തി. എന്നാല്‍ ശാശ്വതീകാനന്ദയുടെ മരണത്തിന് ശേഷം ഏറെ നാള്‍ സാബു അപ്രത്യക്ഷനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നുണപരിശോധനയെ മറികടന്നത് ലക്ഷങ്ങള്‍ മുടക്കി

നുണപരിശോധനയെ മറികടന്നത് ലക്ഷങ്ങള്‍ മുടക്കി

നുണപരിശോധനയ്ക്ക് വിധേയനാകാന്‍ അന്ന് സാബു വിസമ്മതിച്ചു. ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയപ്പോള്‍ സുപ്രീം കോടതിയില്‍ വിദഗ്ധരായ അഭിഭാഷകരെ വച്ച് വാദിച്ച് സാബു പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടു. സാബുവിന് വേണ്ടി പണം മുടക്കിയത് ആരായിരുന്നു?

English summary
Mysteries behind the death of Swamy Saswathikananda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X