കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെന്നിന്ത്യയില്‍ മാവോയിസ്റ്റുകളുടെ പ്രധാന ലക്ഷ്യം കേരളം, സായുധ വിപ്ളവം?

  • By Meera Balan
Google Oneindia Malayalam News

തെന്നിന്ത്യയില്‍ പോരാട്ടത്തിനൊരുങ്ങുന്ന മാവോയിസ്റ്റുകളുടെ ലക്ഷ്യം കേരളം തന്നെയാണ്. കേരളത്തില്‍ അടിത്തറ പാകിയ ശേഷം അയല്‍ സംസ്ഥാനങ്ങളിലേയ്ക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കാനാണ് നീക്കം. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം എന്നത് ഒരു പുതിയ കാര്യമല്ല. കേരളത്തില്‍ സായുധ വിപ്ളവത്തിന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ചില ലേഖനങ്ങളും മറ്റും വിവിധ മാധ്യമങ്ങള്‍ക്ക് മാവോയിസ്റ്റുകള്‍ എത്തിച്ചിരുന്നു.

കേരളത്തില്‍ അടുത്തിടെയുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ തന്നെയാണ് സംസ്ഥാനത്ത് നക്‌സല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ച വ്യാപിയ്ക്കുകയാണെന്നതിന് കൂടുതല്‍ തെളിവേകുന്നത്. അതിനുമപ്പുറം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യം നക്‌സല്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ അനുകൂലവുമാണ്. തോട്ടം തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് നല്ല പിന്തുണയും ലഭിയ്ക്കുന്നുണ്ട്.

Maoist

ജനകീയമായ വിഷയങ്ങളില്‍ ഇടപെടാനാണ് മാവോയിസ്റ്റുകള്‍ ശ്രമിയ്ക്കുന്നത്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ചെറിയ ആക്രമണങ്ങള്‍. ഇതിലൂടെ ജനങ്ങളുടെ സഹാനുഭൂതി പിടിച്ച് വാങ്ങുക. ദക്ഷിണേന്ത്യയില്‍ തന്നെ 124 ഓളം നക്‌സല്‍ ഗ്രൂപ്പുകള്‍ മാവോയിസ്റ്റുകള്‍ പിന്തുണയ്ക്കുന്നുണ്ട്. അതിന് പുറമെ ചൈനയില്‍ നിന്നുള്ള സഹായവും. ചൈനയില്‍ നിന്നും മാവോയിസ്റ്റ് അനുകൂലികള്‍ ശ്രീലങ്കയിലേയ്ക്കും അവിടെ നിന്ന് തമിഴ്‌നാട്ടിലേയ്ക്കും തുടര്‍ന്ന് കേരളത്തിലേയ്ക്കും എത്തുന്നു.

English summary
An Intelligence Bureau dossier on the rise of the rise of the naxal movement in South India which is with oneindia states that the Communist Party of India-Maoist is expanding its base in the Western Ghats and the focus is specifically on Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X