കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മീനാക്ഷി ലേഖിക്ക് എതിരാളികളില്ല....... രണ്ടാമൂഴം ഉറപ്പിച്ച് ബിജെപി!!

Google Oneindia Malayalam News

Recommended Video

cmsvideo
ഡൽഹി ഇത്തവണ ആർക്കൊപ്പം ആകും? | Oneindia Malayalam

2019 പോരാട്ടത്തിന് ചൂടേറി വരികയാണ്. എന്നാല്‍ ഏറ്റവുമധികം തിരഞ്ഞെടുപ്പ് സമ്മര്‍ദം ഇപ്പോഴേ നടക്കുന്നത് ന്യൂദില്ലിയിലാണ്. തലസ്ഥാന നഗരിയായത് കൊണ്ട് മാത്രമല്ല, ഇത്തവണ ത്രികോണ പോരാട്ടം ഏറ്റവും ശക്തമാകുന്ന മണ്ഡലവുമായിരിക്കും ഇത്. എന്നാല്‍ ബിജെപിക്ക് ഇവിടെ ഒരു എതിരാളി ഇല്ല എന്നതാണ് സത്യം. മീനാക്ഷി ലേഖിയാണ് ഇവിടെ നിന്നുള്ള ബിജെപിയുടെ എംപി. ഇപ്പോഴും പ്രതിച്ഛായ മങ്ങിയിട്ടില്ലാത്ത ബിജെപിയുടെ ദേശീയ മുഖമാണ് മീനാക്ഷി ലേഖി. ഇത്തവണ അവരെ മണ്ഡലത്തില്‍ നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടെങ്കിലും നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ട് അവരെ കൈവിടില്ലെന്നാണ് സൂചന.

1

2014ല്‍ 4,53,350 വോട്ടുകളാണ് മീനാക്ഷി ലേഖിക്ക് ലഭിച്ചത്. ഇവിടെ 1, 62,708 വോട്ടിന്റെ ഭൂരിപക്ഷമാണ് അവര്‍ക്ക് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ ആശിഷ് കേതന്‍ 2,90,642 വോട്ടാണ് നേടിയത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മൂന്ന് തവണ ദില്ലി ഭരിച്ച കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി അജയ് മാക്കന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയതാണ്. അജയ് മാക്കന് വെറും 1,82,893 വോട്ടാണ് ലഭിച്ചത്. ഇത്തവണ ഇരുപാര്‍ട്ടികളും ശക്തമാവാത്ത സാഹചര്യത്തിലാണ് ലേഖിക്ക് പ്രതീക്ഷയുള്ളത്.

1

ന്യൂദില്ലിയില്‍ ഇത്തവണ ആശിഷ് കേതന്‍ മത്സരിക്കില്ല. അദ്ദേഹം ആംആദ്മി പാര്‍ട്ടി വിട്ട് കഴിഞ്ഞു. അജയ് മാക്കന്‍ ഇത്തവണ മത്സരിക്കുമോ എന്ന് ഉറപ്പില്ല. എഎപി ഇവിടെ അതിഷിയെയാണ് മത്സരിപ്പിക്കുന്നത്. എന്നാല്‍ ഇവര്‍ പുതുമുഖമായത് കൊണ്ട് തന്നെ മീനാക്ഷി ലേഖിയുടെ വിജയ ഗ്രാഫ് കുത്തനെ ഉയരുന്നതാണ്. 2014 മുതല്‍ മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യവുമാണ് മീനാക്ഷി. സാധാരണക്കാര്‍ മുതല്‍ വന്‍കിട ബിസിസനുകാര്‍ വരെ മോദി സര്‍ക്കാരുമായി അടുത്തത് അവരുടെ കൂടി മികവിലാണ്.

1

ലോക്‌സഭയിലെ പ്രകടനം നോക്കുകയാണെങ്കില്‍ മുന്‍പന്തിയിലാണ് അവരുള്ളത്. 95 ശതമാനം ഹാജരാണ് മീനാക്ഷി ലേഖിക്കുള്ളത്. 19 സ്വകാര്യ ബില്ലുകളാണ് അവര്‍ അവതരിപ്പിച്ചത്. 405 ചോദ്യങ്ങളാണ് അവര്‍ സഭയില്‍ ഇതുവരെ ഉന്നയിച്ചത്. മണ്ഡലം സംബന്ധിച്ചുള്ള 290 ചോദ്യങ്ങളും ദേശീയ പ്രാധാന്യമുള്ള 273 ചോദ്യങ്ങളും അവര്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. 2014ല്‍ പുരുഷ വോട്ടര്‍മാരും വനിതാ വോട്ടര്‍മാരും അവരെ ഒരുപോലെ പിന്തുണച്ചിരുന്നു. മണ്ഡലത്തില്‍ ആകെ 546,295 പുരുഷ വോട്ടര്‍മാരും, 423,517 വനിതാ വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്.

1

ഹിന്ദു വോട്ടര്‍മാരുടെ മണ്ഡലം കൂടിയാണ് ന്യൂദില്ലി. 2011ലെ സെന്‍സസ് പ്രകാരം ഇവിടെ 89.8 ശതമാനം ഹിന്ദുക്കളാണ്. മുസ്ലീങ്ങള്‍ 4.5 ശതമാനം, ക്രിസത്യാനികള്‍ 2.9 ശതമാനം സിഖ് 2 ശതമാനം, ജെയ്‌നുകള്‍ 0.4 ശതമാനം എന്നിങ്ങനെയാണ് കണക്ക്. പാര്‍സി, ബുദ്ധ, ജൂത വിശ്വാസികളും മണ്ഡലത്തിലുണ്ട്. പക്ഷേ ഇതെല്ലാം വളരെ കുറഞ്ഞ നിലയിലാണ്. ഇവിടെ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകവും ഇത് തന്നെയാണ്. നിലവിലെ മണ്ഡലം നിലനിര്‍ത്താനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നതും.

മണ്ഡല ചരിത്രം പരിശോധിച്ചാല്‍ ദില്ലി കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നുവെന്ന് പറയേണ്ടി വരും. 1962ലാണ് കോണ്‍ഗ്രസ് ഇവിടെ വിജയിച്ച് തുടങ്ങിയത്. 1992ന് ശേഷം കോണ്‍ഗ്രസും ബിജെപിയും മാറി മാറി മണ്ഡലം പിടിക്കുന്നതാണ് കണ്ടത്. 2004, 2009 തുടങ്ങിയ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് തവണ അജയ് മാക്കന്‍ ഇവിടെ വിജയിച്ചിരുന്നു. ഇതാണ് ബിജെപി പിന്നീട് തിരിച്ച് പിടിച്ചത്. ഏഴ് തവണ കോണ്‍ഗ്രസും ആറ് തവണ ബിജെപിയും ഇവിടെ വിജയിച്ചിട്ടുണ്ട്.

ദില്ലിയില്‍ വികസനം മാത്രമാണ് പ്രധാന പ്രശ്‌നം. മിശ്ര സംസ്‌കാരമാണ് ഇവിടെയുള്ളത്. വാണിജ്യ നഗരമെന്നാണ് ഇത് അറിയപ്പെടുന്നത്. ഗോവ കഴിഞ്ഞാല്‍ ഏറ്റവുമധികം ആഭ്യന്തര ഉല്‍പ്പാദനം ഉള്ള സംസ്ഥാനവും ദില്ലിയാണ്. 2014ല്‍ നരേന്ദ്ര മോദിയുടെ അഴിമതിരഹിത പ്രതിച്ഛായയും കോണ്‍ഗ്രസിന്റെ ദുര്‍ഭരണവുമാണ് ഇവിടെ ബിജെപിയെ ശക്തിപ്പെടുത്തിയത്. സ്ത്രീ സുരക്ഷ, മലിനീകരണം, അഴിമതി എന്നിവയാണ് ഇവിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത്തവണയും മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തന്നെയാവും ബിജെപി ഇവിടെ ഉയര്‍ത്തുക.

English summary
new delhi lok sabha constituency meenakshi lekhi perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X