• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങളുടെ ന്യൂ ഇയര്‍ തീരുമാനങ്ങള്‍ എന്തൊക്കെയാണ്?

  • By Aswathi

നിങ്ങളുടെ പുതുവത്സര പ്രതിജ്ഞകള്‍ എന്തൊക്കെയാണ്. തടികുറയ്ക്കണം, നന്നായി പഠിക്കണം, ഈ വര്‍ഷമെങ്കിലും പണം സ്വരൂപിക്കണം...അങ്ങനെ എത്രയെത്ര ന്യൂ ഇയര്‍ തീരുമാനങ്ങള്‍. ആഘോഷമാക്കി കടന്നുപോകുന്ന ഒരു ജനുവരി മാസത്തിനപ്പുറം അതിന് ആയുസുണ്ടോ എന്നത് രണ്ടാമത്തെ കാര്യം. എന്നാലും മുടങ്ങാതെ ന്യൂ ഇയര്‍ തീരുമാനങ്ങള്‍ എടുക്കുക എന്നത് ഒരു ന്യൂ ഇയര്‍ പ്രതിജ്ഞ തന്നെയാണ്.

ഇനി എന്തായാലും എടുത്ത തീരുമാനങ്ങള്‍ പാഴാക്കേണ്ടതില്ല. തീരുമാനങ്ങള്‍ നിലനിര്‍ത്താന്‍ അമേരിക്ക ഒരു പഠന ഫലം പുറത്തുവിട്ടിരിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ തീരുമാനങ്ങളെ ഉറപ്പിച്ചു നിര്‍ത്താന്‍ തുടര്‍ന്ന് വായിക്കൂ.

സമയം ക്രമപ്പെടുത്തുക

സമയം ക്രമപ്പെടുത്തുക

സമയം പാഴാക്കാന്‍ ഒട്ടും സമയമില്ലെന്നല്ലേ. പാഴാവുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷ ഏറ്റവും അത്യാവശ്യമുള്ള സമയത്തെ ആരും അധികം കണക്കിലെടുക്കാറില്ല. സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കി കൃത്യമായി സമയങ്ങള്‍ ക്രമപ്പെടുത്താന്‍ കഴിഞ്ഞാല്‍ പാതി വിജയിച്ചു.

കടം വാങ്ങുന്നത് നിയന്ത്രിക്കുക

കടം വാങ്ങുന്നത് നിയന്ത്രിക്കുക

വേണം എന്ന് കരുതി വാങ്ങുന്നതല്ല കടം. പക്ഷെ അതിനും ചില നിയന്ത്രണങ്ങള്‍ വേണ്ട. വരവിനനുസരിച്ച്, ചെലവില്‍ ഒതുങ്ങുന്ന കടബാധ്യതകള്‍ മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിയ്ക്കുക. കടബാധ്യത മാനസിക സംഘര്‍ഷത്തിന് വഴിവയ്ക്കുന്നതിനൊപ്പം മറ്റ് പല കാര്യങ്ങളിലും താളപ്പിഴ സംഭവിക്കുന്നതിനും വഴിയൊരുക്കുന്നു.

സ്‌കൂളിലേക്കൊന്ന് മടങ്ങൂ

സ്‌കൂളിലേക്കൊന്ന് മടങ്ങൂ

ഏറ്റവും നല്ല സമയം സ്‌കൂള്‍ പഠനകാലമായിരുന്നു എന്നല്ലേ പറയുക. വീണ്ടും പഴയ, പഠിച്ച സ്‌കൂളിലേക്കൊക്കെ പോകുമ്പോള്‍ ആ കാലത്തിന്റെ ഓര്‍മകള്‍ വരും. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു പഠിച്ച സ്‌കൂള്‍. അധ്യാപകരെയൊക്കെ കാണുന്നത് പുതിയ ഉണര്‍വ്വ് നല്‍കും.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം

സഹപ്രവര്‍ത്തകര്‍ക്കൊപ്പം

ജോലിചെയ്യുന്ന സ്ഥലത്താണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്. അതേ സമയം സൗഹൃദ വലയങ്ങളിലെത്തുമ്പോഴാണ് ഏറ്റവും കൂടുതല്‍ റിലീഫ് കിട്ടുന്നത്. എന്തുകൊണ്ട് സഹപ്രവര്‍ത്തകരെ നല്ല സുഹൃത്തുക്കളായി കണ്ടു കൂട. ജോലിത്തിരക്കുകള്‍ കാരണം ഓഫീസിലെ എല്ലാവരെയും പരിചയപ്പെടാന്‍ സാധിച്ചു കാണില്ല. അല്പ സമയം എല്ലാവരുമായി ചങ്ങാത്തം കൂടാനും അടുത്തിടപഴകാനും ശ്രമിക്കുക.

ശ്രദ്ധാലുക്കളായിരിക്കുക

ശ്രദ്ധാലുക്കളായിരിക്കുക

ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ശ്രദ്ധാലുക്കളായിരിക്കുക. എന്താണ് ചെയ്യുന്നത് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കുകയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പമാകും. തെറ്റുകള്‍ വരാതിരിക്കുന്നത് ആത്മവിശ്വാസം വര്‍ധിക്കാനും നല്ലതാണ്.

നല്ല സ്രോതാക്കളാകുക.

നല്ല സ്രോതാക്കളാകുക.

നല്ലൊരു സാമൂഹ്യ ജീവിയാണ് താങ്കളെങ്കില്‍ ചുറ്റുമുള്ളതിനെ കുറിച്ചുള്ള അറിവും നിങ്ങള്‍ക്കുണ്ടാകും. ആവശ്യമുള്ള കാര്യങ്ങള്‍ക്ക് ചെവി കൊടുക്കുക. നല്ലൊരു സാമൂഹ്യ ജീവിയാക്കുന്നതിന് നിങ്ങളെ അത് സാഹായിക്കും. ഭാഷാപരമായും ആശയവിനിമയത്തിനുമൊക്കെ നല്ല സ്രോതാവായിരിക്കുന്നത് സഹായകരമായിരിക്കും.

പുകവലി നിര്‍ത്തുക

പുകവലി നിര്‍ത്തുക

സിഗരറ്റ് വലിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്നു അറിഞ്ഞിട്ടും അത് തുടരുന്നവരാണ് മനുഷ്യര്‍. ചിലതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ പതിയെ അത് ഒഴിവാക്കാനും കഴിയും. തനിക്ക് മാത്രമല്ല, തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും തന്റെ പുകവലി മോശമായി ഭവിയ്ക്കും എന്ന ചിന്തവേണം.

സന്നദ്ധ സേവകനാകുക

സന്നദ്ധ സേവകനാകുക

എന്തെങ്കിലും നല്ല കാര്യത്തിന് സ്വമനസ്സാലെ സേവനമനുഷ്ടിക്കുന്നത് മറ്റുള്ളവരില്‍ നിന്നും നിങ്ങളെ വ്യത്യസ്തരാക്കും. അത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും പുതിയ കാര്യങ്ങള്‍ ചെയ്യാല്‍ പ്രചോദനം നല്‍കുകയും ചെയ്യും. എന്ത് ചെയ്യുമ്പോഴും ആസ്വദിച്ചു ചെയ്യുക എന്നതാണ് മറ്റൊരു കാര്യം.

നല്ല ഭക്ഷണം കഴിക്കുക

നല്ല ഭക്ഷണം കഴിക്കുക

ഡയറ്റെന്ന് പറഞ്ഞ് ഭക്ഷണത്തെ അകറ്റി നിര്‍ത്തുന്നത് മടയത്തരമാണ്. നല്ല ഭക്ഷണം കഴിക്കുകയും കൃത്യമായ വ്യായാമവുമാണ് ശരീരത്തിന് ആവശ്യം. ഇഷ്ടപ്പെട്ട, നല്ല ഭക്ഷണങ്ങള്‍ ആസ്വദിച്ച് കഴിക്കുക. പുതിയ ഭക്ഷണ വിഭവങ്ങള്‍ പരീക്ഷിക്കുന്നതും നല്ലതു തന്നെ.

 മതിയായ ഉറക്കം

മതിയായ ഉറക്കം

ഉറക്കം ആവശ്യത്തിന് എന്ന് പ്രത്യേക പറയാം. ആവശ്യത്തിലധികമായാല്‍ പൊണ്ണത്തടിയ്ക്കും മടിയ്ക്കും കാരണമാവും. ആവശ്യത്തിനുറക്കില്ലെങ്കില്‍ ശാരീരികമായും മാനസികമായും കുഴപ്പമാണ്. ഏഴ്, എട്ട് മണിക്കൂര്‍ ഉറക്കമാണ് ഒരു ശരാശരി മനുഷ്യന് ആവശ്യം.

വ്യായാമം

വ്യായാമം

ചിട്ടയായ വ്യായാമം മനുഷ്യ ശരീരത്തിന് അത്യാവശ്യമാണ്. ദിവസം ഒരു 20 മിനിട്ടെങ്കിലും വ്യായാമം ചെയ്താല്‍ മതി.

യാത്ര

യാത്ര

വെക്കേഷനൊക്കെ വരുമ്പോള്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകുക. നല്ലൊരു പോസിറ്റീവ് എനര്‍ജിയ്ക്ക് നിങ്ങളുടെ കാഴ്ചയും കേള്‍വിയും ഒരു യാത്ര സഹായിക്കും.

നിങ്ങളായി തന്നെ ഇരിക്കുക

നിങ്ങളായി തന്നെ ഇരിക്കുക

ഇതൊക്കെ ചെയ്യുമ്പോഴും നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കുക എന്നത് പ്രധാനമാണ്. സ്വയം സ്‌നേഹിക്കുക. ഈ പറഞ്ഞതൊക്കെ നിത്യജീവിതത്തില്‍ വരുത്താവുന്ന ചില മാറ്റങ്ങള്‍ മാത്രമാണ്. ലക്ഷ്യബോധമാണ് പ്രാധാന്യം.

English summary
New Year’s Resolutions 2015: 15 Ideas For Setting Goals In The New Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X