കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യത്യസ്തനാം ഈ സഖാവ്: ഐ വി ശശാങ്കൻ എന്ന ആദർശ രാഷ്ട്രീയക്കാരന്റെ വേറിട്ട പാത

  • By Desk
Google Oneindia Malayalam News

A V Fardhis

പ്രമുഖ മാധ്യമ പ്രവർത്തകനും സിനിമാനിരുപകനുമായ ഫർദിസ് . രണ്ടു പതിറ്റാണ്ടോളമായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. മലബാറിലെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളെക്കുറിച്ച് ഏറെ അവഗാഹത്തോടെ നിരീക്ഷണം നടത്തുന്ന വ്യക്തി കൂടിയാണ്.

നായനാർ സർക്കാർ കേരളം ഭരിക്കുന്ന കാലത്ത് കോഴിക്കോട് ലിങ്ക് റോഡിലെ ഹിബ്ര ലോഡ്ജ് കോംപൗണ്ടിൽ സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാന്റെ കാർ എപ്പോഴും വെറുതെ കിടക്കുമായിരുന്നു. ഉപയോഗിക്കാതെ നിർത്തിയിട്ട പുതിയ അംബാസിഡർ കാർ അവിടെ സ്ഥിരമായി കണ്ട ലോഡ്ജിലെ റിസപ്ഷനിസ്റ്റ് , അവിടെ പ്രവത്തിച്ചിരുന്ന ജനയുഗം ഓഫീസിൽ എപ്പോഴും വന്നു പോകുന്ന ഒരാളോട് ചോദിച്ചു. അല്ല, എട്ടാ ഈ ചെയർമാന്റെ കാർ ആരുടേതാ?

ദ് എൻ റ്റേത് തന്നെയാ, പിന്നെന്താ ഇങ്ങള് ങ്ങനെ കാറുണ്ടായിട്ടും എപ്പോഴും നടന്നു പോകുന്നത്. അതെന്റെ ഔദ്യോഗികാ വശ്യത്തിനുള്ള താ.... ഇതായിരുന്നു. ഐ വി ശശാങ്കൻ എന്ന ആദർശ രാഷ്ട്രീയക്കാരന്റെ വേറിട്ട പാത,. ചുകന്ന ബോർഡുള്ള ഗവൺമെന്റ് കാർ കിട്ടിയാൽ അനുമതിയില്ലാത്തിടത്തേക്കെല്ലാം ഓടിച്ചു കയറ്റാമെന്ന് വിചാരിക്കുന്ന രാഷ്ട്രീയക്കാർക്കിടയിൽ ഈ പൊതു പ്രവർത്തകൻ ഏറെ വ്യത്യസ്തനാകുന്നതും അങ്ങനെയാണ്. പല ബോർഡ് ചെയർമാനാകുമ്പോഴും ലഭിക്കുമായിരുന്ന കാർ ഇങ്ങനെ ഉപയോഗിക്കാതെ ഒരു ബാഗും പിടിച്ച് നടന്നു പോകുന്ന ശശാങ്ക നോട് അല്ല ഐ വി, ഈ കാറ് പൊടിപിടിച്ച് പിടിച്ച് കേടാകും കേട്ടോയെന്ന് കളിയാക്കാറുണ്ടായിരുന്നു സുഹൃത്തുക്കളത്രേ!

av1-153

അധികാര രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലേക്കിറങ്ങി കളിച്ചിരുന്നെങ്കിൽ ഇന്ന് സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നത പദവികളിൽ എത്തുമായിരുന്നു ശശാങ്കൻ , ഇദ്ദേഹത്തിന്ന് പിന്നാലെ വന്നവരെല്ലാം ഇപ്പോൾ വഹിക്കുന്ന സ്ഥാനമാനങ്ങളുടെ വലുപ്പം തന്നെ ഇതിന് അടിവരയിടുകയാണ്. സി. അച്ചുതമേനോൻ മുഖ്യമന്ത്രിയായപ്പോൾ സി പി ഐ യുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പദത്തിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. ഇരുപത്തെട്ടാം വയസ്സിലായിരുന്നത്.

ഒരിക്കലും സ്ഥാനമാനങ്ങൾക്കു വേണ്ടി അങ്ങോട്ട് ചെന്ന് വിലപേശിയിരുന്നില്ല ഈ രാഷ്ട്രീയ പ്രവർത്തകൻ. മലബാറിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ പോലും അന്യം നിന്നുപോകുന്ന അധികാര രാഷ്ട്രീയത്തോട് ഏറെ താല്പര്യം കാണിക്കാത്ത സഖാക്കളുടെ കൂട്ടത്തിലാണ് ഐ വി യുടേയും സ്ഥാനം. ഇദ്ദേഹം സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് സി പി എം ജില്ലാ സെക്രട്ടറിയായ എം.കേളപ്പൻ എന്ന എം.കെ പണിക്കോട്ടിയും ശശാങ്കനെപ്പോലെ അധികാര രാഷ്ട്രീയത്തോട് താല്പര്യം കാണിക്കാതിരുന്ന, കൂടുതൽ പാർട്ടി പ്രവർത്തനത്തോട് താല്പര്യം കാണിച്ച വ്യക്തിയായിരുന്നു. ഇവർ രണ്ടു പേരെയും ഒരേ തൂവൽ പക്ഷികളാക്കുന്നതും ഈ ഘടകം തന്നെയാണ്.
. സി പി ഐ മുഖപത്രമായ ജനയുഗത്തിന്നു വേണ്ടി ഏറെ കഷ്ടനഷ്ടങ്ങൾ സഹിച്ച വ്യക്തികളിലൊരാൾ കൂടിയായിരുന്നു ഐ.വി. 1996 ക ളിൽ പത്രത്തിന്റെ കോഴിക്കോട്ടെ ചുമതല ഉണ്ടായിരുന്ന ഇദ്ദേഹം സ്വന്തം സ്ഥലത്തിന്റെ ആധാരവും ഭാര്യയുടെ ആഭരണങ്ങൾ വരെ പണയം വെച്ചു മെല്ലാമായിരുന്നു പത്രത്തിന്ന് ന്യൂസ് പ്രിൻറ്റിനും മറ്റും പണം കണ്ടെത്തിയിരുന്നത്.

സംവിധായകൻ ഐ വി ശശിക്ക് ഏറെ ഇഷ്ടമുള്ള സഹോദരൻ കൂടിയായിരുന്നു ഐ.വിശശാങ്കൻ . ഐ വി ശശിയുടെ അടുത്ത് പോകുമ്പോഴെല്ലാം ഈ ലേഖകന് അത് അടുത്ത് അറിയുവാൻ പലപ്പോഴും സാധിച്ചിട്ടുണ്ട്. വല്ലതും പറയുമ്പോൾ അത് നീ ശശാങ്കനെ ഏല്പിച്ചാൽ മതിയെന്നായിരുന്നു ഐ വി ശശിയുടെ മറുപടി. രാഷ്ട്രീയ പ്രവർത്തനവും കരീയറിസത്തിന്റെ ഭാഗമായി കാണുന്ന ഒരു രീതിയിലേക്ക് മാറുന്ന വർത്തമാനകാലത്ത് ഇതിനു നേരെ വിപരീതമായി നടന്നിരുന്ന മലബാറിലെ ആദർശ രാഷ്ട്രീയ രംഗത്തെ പഴയ തലമുറയിലെ ഒരു കണ്ണികൂടിയാണ് ഈ സഖാവിന്റെ നിര്യാണത്തിലൂടെ ഇല്ലാതാകുന്നത്.

English summary
news about politician iv sashankan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X