• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ന് ഹിരോഷിമ ദിനം: 1945ലെ കറുത്ത ദിനങ്ങളുടെ ഓര്‍മ്മയില്‍ ലോകം, ജപ്പാനെ വിഴുങ്ങിയ ദുരന്തം!!

  • By desk

ലോകമനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍. 1945 ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോണ്‍ ഷൂദ്വീപിലെ നഗരമായ ഹിരോഷിമയില്‍ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. അമേരിക്കയുടെ അണ്വായുധ നിര്‍മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രെജക്ടിന്റെ ഭാഗമായി നിര്‍മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ പതിച്ചത്. 'ചെറിയകുട്ടി' എന്നായിരുന്നു ആ ബോംബിന്റെ പേര്.

ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷാര്‍ദ്ധംകൊണ്ട് ആ 'ചെറിയകുട്ടി' ചുട്ടു ചാമ്പലാക്കി. 1939 സെപ്റ്റംബര്‍ 1. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുവര്‍ഷത്തോളമായിരുന്നു. 20,000 ടണ്‍ ടി.എന്‍.ടി. സ്‌ഫോടകശേഷിയുള്ള യുറേനിയം ബോംബ് ഹിരോഷിമയുടെ 1870 അടി ഉയരത്തില്‍വെച്ച് പൊട്ടിത്തെറിച്ചു. ജനറല്‍ പോള്‍ടിബ്റ്റ്‌സ് പറപ്പിച്ച ബി-29 ഇനാലഗെ എന്ന യുദ്ധ വിമാനമാണ് ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്.

സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി. മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.

നാഗസാക്കി

നാഗസാക്കി

ആഗസ്റ്റ് 9- രാവിലെ 10: 55 ഹിരോഷിമയില്‍ ബോംബ് വീണിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ജപ്പാനില്‍ പ്ലൂട്ടോണിയം ബോംബ് പരീക്ഷിക്കാന്‍ അമേരിക്ക തീരുമാനിച്ചു. 22 കിലോ ടി.എന്‍.ടി. സ്‌ഫോടക ശേഷിയുള്ള 'തടിച്ച മനുഷ്യന്‍' എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ബോംബുമായി ബി-29 യുദ്ധവിമാനം കുതിച്ചു പൊങ്ങി. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ലക്ഷ്യം.

വ്യവസായശാലകൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞിരുന്നു. അതിനാല്‍ ലക്ഷ്യസ്ഥാനം നിര്‍ണയിക്കാന്‍ സ്വിനിയുടെ നേതൃത്വത്തിലുള്ള വൈമാനികര്‍ക്ക് കഴിഞ്ഞില്ല. ജപ്പാന്റെ വിമാനവേധ തോക്കുകള്‍ ഗര്‍ജി ക്കാന്‍ തുടങ്ങിയതോടെ കോക്കുറയെ ഉപേക്ഷിച്ച് വിമാനം നാഗസാക്കിയിലേക്ക് പറന്നു. കോക്കറയുടെ ഭാഗ്യം നാഗസാക്കിയുടെ നിര്‍ഭാഗ്യമായി. രാവിലെ 10.55ന് നാഗസാക്കിയില്‍ ബോംബ് പതിച്ചു. നാലരമൈല്‍ ചുറ്റുമുള്ള സര്‍വ്വതും തകര്‍ന്നു. സെപ്റ്റംബര്‍ രണ്ടാംതീയതി ജപ്പാന്‍ ഔദ്യോഗികമായി കീഴടങ്ങി. അതോടെ രണ്ടാംലോക മഹായുദ്ധത്തിന് തിരശീല വീണു.

അണുബോംബിന് കാരണം

അണുബോംബിന് കാരണം

രണ്ടാം ലോകമഹായുദ്ധകാലത്ത് രൂപം കൊണ്ട സഖ്യകക്ഷികളായ (ബ്രിട്ടന്‍,ഫ്രാന്‍സ്,യു.എസ്.എസ്.ആര്‍., അമേരിക്ക), അച്ചുതണ്ട് ശക്തികളായ (ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍) തമ്മിലാണ് യുദ്ധം നടന്നത്. 1941ന് ഡിസംബറില്‍ ജപ്പാന്‍ അമേരിക്കയുടെ പേള്‍ഹാര്‍ബര്‍ തുറമുഖം ആക്രമിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക യുദ്ധത്തില്‍ പങ്കാളിയാകുന്നത്. അതുവരെ അമേരിക്ക യുദ്ധത്തില്‍ ആരുടേയും പക്ഷം പിടിച്ചിരുന്നില്ല.

1944 ആയപ്പോഴേക്കും ജര്‍മ്മനി പരാജയം അറിഞ്ഞു തുടങ്ങി. 1945 ഏപ്രില്‍ 30ന് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു. മേയ് എട്ടിന് ജര്‍മ്മനി യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങി. 1945 ജൂലൈ 26ന് പോര്‍ട്ട്ഡാമില്‍ ഒരു സമ്മേളനം നടന്നു. സമ്മേളനത്തില്‍ സഖ്യകക്ഷികളുടെ പ്രതിനിധികള്‍ ജപ്പാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം ജപ്പാന്‍ തള്ളി. ഇതിന്റെ പ്രതികാരത്തിനാണ് അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടത്.

മാന്‍ഹട്ടന്‍ പദ്ധതി

മാന്‍ഹട്ടന്‍ പദ്ധതി

1939-ല്‍ ആരംഭിച്ച് 1942 ആഗസ്റ്റ് 13ന് സജീവമായ മാന്‍ഹട്ടന്‍ പദ്ധതി വഴി അണുബോംബ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനം അമേരിക്ക ആരംഭിച്ചിരുന്നു. ഭൗതിക ശാസ്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമറുടെ നേതൃത്വത്തിലായിരുന്നു ഇത്. യുറേനിയം കൊണ്ടും പ്ലൂട്ടോണിയം കൊണ്ടും പ്രവര്‍ത്തിക്കുന്ന രണ്ടുതരം ബോംബുകള്‍ ഉണ്ടാക്കാനാണ് പദ്ധതി.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ ഒരു രഹസ്യ താവളത്തില്‍ വച്ച് രൂപം കൊടുത്തതിനാല്‍ ഈ പദ്ധതിയ്ക്ക് മാന്‍ഹട്ടന്‍ പദ്ധതി എന്ന പേര് ലഭിച്ചു. യുറേനിയത്തിലെ യു-235നെ യു-238ല്‍നിന്നും വേര്‍തിരിക്കുന്ന പ്രവര്‍ത്തനവും പ്ലൂട്ടോണിയം വേര്‍തിരിക്കുന്ന പ്രവര്‍ത്തനവും അവിടെ നടന്നു. 1944 ജൂലൈ 16ന് അമേരിക്കയിലെ അലബാമഗോര്‍ഡേയിലെ മരുഭൂമിയില്‍ ആദ്യ അണുബോംബ് പരീക്ഷണം നടന്നു.

അണുവിനെ വിഘടിച്ചവര്‍

അണുവിനെ വിഘടിച്ചവര്‍

ജര്‍മ്മന്‍ ഗവേഷകരും ശാസ്ത്രജ്ഞരുമായ ഓട്ടോഹന്‍, ഫ്രിറ്റ്‌സ്ട്രാന്‍സ്മാന്‍, ലിസെമിറ്റ്‌നര്‍ എന്നിവര്‍ ചേര്‍ന്ന് 1938ലാണ് അണുവിനെ വിഘടിക്കാന്‍ തുടങ്ങിയത്. അണുവിനുള്ളിലെ ഊര്‍ജ്ജത്തെ യൂറേനിയം ലോഹത്തിന്റെ ആറ്റത്തില്‍ ന്യൂട്രോണുകള്‍ കൂട്ടിയിടിപ്പിച്ച് നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അണുവിഘടനം സാധ്യമാകുമെന്ന് മൂവരും ചേര്‍ന്ന് കണ്ടുപിടിച്ചു.

ആറ്റംബോംബിന്റെ പ്രവര്‍ത്തനതത്വം

ആറ്റംബോംബിന്റെ പ്രവര്‍ത്തനതത്വം

ചെയിന്‍ റിയാക്ഷന്‍ നിയന്ത്രണമില്ലാതെ തുടരാനനുവ ദിച്ചാല്‍ വളരെ ചെറിയ (സെക്കന്റിന്റെ പത്തുലക്ഷ ത്തിലൊന്ന്) സമയത്തിനുള്ളില്‍ വന്‍തോതില്‍ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുന്നു. ഇത് വന്‍തോതില്‍ താപം ഉത്പാദിപ്പിക്കപ്പെടാനും അതുവഴി വന്‍സ്‌ഫോടനത്തിനും കാരണമാകും. ഇതാണ് ആറ്റംബോംബിന്റെ പ്രവര്‍ത്തനതത്വം.

 ഹൈഡ്രജന്‍ ബോംബും ന്യൂട്രോണ്‍ ബോംബും

ഹൈഡ്രജന്‍ ബോംബും ന്യൂട്രോണ്‍ ബോംബും

ഹൈഡ്രജന്‍ ന്യൂക്ലിയസുകളുടെ സംയോജന ഫലമായി ഉണ്ടാകുന്ന ഊര്‍ജമാണ് ഹൈഡ്രജന്‍ ബോംബിനാധാരം. ന്യൂട്രോണ്‍ ബോംബ് വിസ്‌ഫോടന ഫലമായുണ്ടാകുന്ന വിവിധതരം ഊര്‍ജങ്ങളുടെ അനുപാതം ഡിസൈന്‍ ഘട്ടത്തില്‍ തന്നെ ആവശ്യാനുസരണം ക്രമീകരിക്കു വാന്‍ കഴിയും.

English summary
news about world remembers hiroshima day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more