കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19ാം വയസ്സില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ജീവിതം തള്ളി നീക്കുന്ന പെണ്‍കുട്ടി, വീഡിയോ

  • By ഭദ്ര
Google Oneindia Malayalam News

നൈജീരിയന്‍ പെണ്‍കുട്ടിയായ റഹ്മ ഹരുണ(19)യുടെ ജീവിതം കണ്ടാല്‍ ആരുടെയും കണ്ണു നിറഞ്ഞു പോകും. തന്നെ അത്ഭുതത്തോടെ നോക്കുന്നവരെ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായാണ് റഹ്മ നേരിടുന്നത്.

പോണ്‍ സ്റ്റാറിനെ ജീവിത പങ്കാളിയാക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മറുപടി...പോണ്‍ സ്റ്റാറിനെ ജീവിത പങ്കാളിയാക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മറുപടി...

ആറാം മാസത്തിലാണ് റഹ്മയുടെ ശരീരത്തിന്റെ വളര്‍ച്ച നിന്നു പോയത്. പിന്നീട് തലച്ചോറിന്റെയും മുഖത്തിന്റെയും വലിപ്പം മാത്രം കൂടി. കൈകാലുകളുടെ വലിപ്പം ഇപ്പോഴും ആറുമാസം പ്രായമുള്ള കുട്ടിയുടേത് തന്നെ.

55

റഹ്മയുടെ ശാരീരിക വൈകല്യം നൈജീരിയയിലെ ലഹാദിന്‍ മാക്കോള്‍ ഗ്രാമത്തിലുള്ളവര്‍ക്ക് തുടക്കത്തില്‍ ഞെട്ടലും പിന്നീട് സഹതാപവും ആയി മാറി. ഒരു പ്ലാസ്റ്റിക് പാത്രത്തിലാണ് റഹ്മ കഴിയുന്നത്. 12 വയസ്സുള്ള അനിയനാണ് റഹ്മയെ വീടിന് പുറത്തേക്ക് കൊണ്ടു പോകുന്നത്.

44

കൈകാലുകള്‍ ചലിപ്പിക്കാനോ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ റഹ്മയ്ക്ക് കഴിയില്ല. അമ്മയുടെ സഹായത്തോടെയാണ് എല്ലാം ചെയ്യുന്നത്. വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയാത്ത കാരണം ഷാള്‍ ഉപയോഗിച്ച് മറയ്ക്കുകയാണ് ചെയ്യുന്നത്.

33

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ചികിത്സാ ചിലവും മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് പാത്രത്തില്‍ റഹ്മയെയും കൊണ്ട് സഹോദരന്‍ ഭിക്ഷാടനത്തിന് ഇറങ്ങിയത്. ജീവിതത്തില്‍ എന്നെങ്കിലും സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ സാധിക്കും എന്ന വിശ്വാസത്തിലാണ് റഹ്മ കഴിയുന്നത്.

22

English summary
Rahma Haruna, 19, maintains a bright and positive outlook despite the fact that she is nearly immobile. She suffers from a mysterious condition that had caused her arms and legs to stop developing once she was six months old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X