കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമൂഴം തേടുന്ന നരേന്ദ്ര മോദിയെ കുറിച്ച് എന്തറിയാം; മോദിയുടെ രാഷ്ട്രീയ വളര്‍ച്ച ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്

ഒട്ടനവധി ആരോപണങ്ങളും പ്രതിസന്ധി ഘട്ടങ്ങളും പ്രതിബന്ധങ്ങളും മറികടന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വരെ എത്തിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് നരേന്ദ്ര മോദി. ഗുജറാത്തിലെ വാദ്‌നഗറിലുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച മോദിയുടെ സംഘടനാ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍നത്തിന് വഴിമാറിയപ്പോള്‍, വളര്‍ച്ച അതിവേഗമായിരുന്നു.

സ്വന്തം പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികളെ പോലും ഒതുക്കി മോദി നടത്തിയ നീക്കമാണ് അദ്ദേഹത്തിന് ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്. 2001 മുതല്‍ 2014വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി 2014ല്‍ തന്നെ രാജ്യത്തിന്റെ 14ാം പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുവച്ചിരുന്ന അദ്വാനി ഉള്‍പ്പെടെയുള്ള പ്രമുഖരായ ബിജെപി നേതാക്കളെ ഒതുക്കിയാണ് മോദി ദേശീയ തലത്തിലേക്ക് ഉയര്‍ന്നത്.

narendra modi

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആര്‍എസ്എസില്‍ ചേരുന്നത്. ചെറുപ്രായത്തില്‍ തന്നെ വിവാഹം. എന്നാല്‍ വീടും കുടുംബവും ഒവിവാക്കി സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചു. വര്‍ഷങ്ങള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഗുജറാത്തില്‍ തിരിച്ചെത്തിയ മോദി പിന്നീട് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകി. 1980കളിലാണ് ആര്‍എസ്എസ് നിര്‍ദേശ പ്രകാരം ബിജെപിയില്‍ സജീവമായത്.

2001ല്‍ കേശുഭായ് പട്ടേല്‍ പിന്‍വാങ്ങുന്ന വേളയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി. പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടുന്ന സംഘത്തെ മറികടന്നാണ് മോദി ഗുജറാത്തില്‍ ആധിപത്യം ഉറപ്പിക്കുന്നത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപം മോദിയെ ഇന്നും വേട്ടയാടുന്നു. സുപ്രീംകോടതി നിയമിച്ച അന്വേഷണ സംഘത്തിന് പക്ഷേ, മോദിക്കെതിരെ യാതൊരു തെളിവും കണ്ടെത്താന്‍ സാധിച്ചില്ല. വീണ്ടും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയായി.

1987ല്‍ നടന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് മോദി നടത്തിയ നീക്കങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് അദ്ദേഹത്തെ ബിജെപിയുടെ ഗുജറാത്തിലെ സംഘടനാ സെക്രട്ടറിയായി തിരഞ്ഞെടുക്കാന്‍ കാരണം. 1990ല്‍ ദേശീയ തിരഞ്ഞെടുപ്പ് സമിതിയില്‍ അംഗമായി. അദ്വാനിയും ജോഷിയും നടത്തിയ രഥയാത്രയുടെ ആസൂത്രണത്തില്‍ മുഖ്യ പങ്കാളികളില്‍ മോദിയുമുണ്ടായിരുന്നു. 1995ല്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി. 1998ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് കാരണം മോദിയായി വിലയിരുത്തപ്പെട്ടു. 2001ല്‍ കേശുഭായ് പട്ടേല്‍ അനാരോഗ്യവും മോശം ഭരണവും കാരണം ഒഴിയേണ്ടി വന്നു. പകരം ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടത് മോദിയായിരുന്നു. ആ വര്‍ഷം ഒക്ടോബറില്‍ മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി തീരുമാനിച്ചു.

2002 ഫെബ്രുവരി 24ന് രാജ്‌കോട്ട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ മേത്തയെ 14000 വോട്ടിന് പരാജയപ്പെടുത്തിയാണ് മോദി നിയമസഭയില്‍ എത്തിയത്. വര്‍ഗീയ കലാപത്തെ തുടര്‍ന്ന് സമ്മര്‍ദ്ദം ശക്തമായപ്പോള്‍ മോദി പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയെങ്കിലും സ്വീകരിച്ചില്ല. തുടര്‍ന്ന് നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. 2002ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മണിനഗര്‍ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിലാണ് മോദി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഹിന്ദുത്വ പ്രതിഛായയില്‍ നിന്ന് സാമ്പത്തിക വികസനം എന്ന അജണ്ടയിലേക്ക് ഗുജറാത്തിനെ മോദി മാറ്റുകയായിരുന്നു. 2007ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട വേളയില്‍ 182 ല്‍ 122 സീറ്റും സ്വന്തമാക്കി. 2012ല്‍ മണിനഗറില്‍ നിന്ന മോദി 86000 വോട്ട് നേടിയാണ് വിജയം നേടിയത്. 2012ല്‍ ബിജെപിക്ക് 115 സീറ്റുകള്‍ ലഭിച്ചു.

2014ലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് മോദി ഉയര്‍ത്തപ്പെടുന്നത്. എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ പ്രമുഖരെ ഒതുക്കിയായിരുന്നു മോദിയുടെ വളര്‍ച്ച. 1984ന് ശേഷം കേവല ഭൂരിപക്ഷം മറികടന്ന് രാജ്യംഭരിക്കുന്ന ഒരു സര്‍ക്കാര്‍ മോദിയുടെ നേതൃത്വത്തിലാണെന്നതും എടുത്തുപറയേണ്ടതാണ്. അഴിമതി ആരോപണത്തില്‍ മുങ്ങിയ രണ്ടാം യുപിയ സര്‍ക്കാരിനെതിരെ രാജ്യം തേടിയ ബദലായി മോദി ഉയര്‍ത്തപ്പെടുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കളങ്കിതമായ വ്യക്തി രാജ്യം ഭരിക്കുന്നതിലേക്ക് എത്തിയതിന് പിന്നില്‍ കോര്‍പറേറ്റുകളുടെ ഇടപെടലുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

അധികാരത്തിലേറുന്ന വേളയില്‍ രാജ്യത്തിന് നല്‍കിയ പല വാഗ്ദാനങ്ങളും നടപ്പാക്കാന്‍ സാധിക്കാതെയാണ് മോദി രണ്ടാമൂഴം തേടുന്നത്. തന്റെ മണ്ഡലമായ യുപിയിലെ വാരണാസിയില്‍ തന്നെയാണ് 2019ലും മോദി ജനവിധി തേടുന്നത്. സമ്പദ് വ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും നോട്ട് നിരോധനനവും ജിഎസ്ടിയിലെ സങ്കുചിതമായ വ്യവസ്ഥകളും ഉള്‍പ്പെടെ മോദി ഭരണത്തില്‍ നടപ്പാക്കിയ മിക്ക പരിഷ്‌കരണങ്ങളും ജനങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സമ്മാനിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് ആരോഗ്യരംഗത്തും സാമൂഹിക ക്ഷേമ രംഗത്തും ചെലവ് കുറച്ച മോദിയുടെ ഇടപെടലുകള്‍ എറെ വിമര്‍ശനത്തിന് വിധേയമായി. ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത് മോദിയുടെ ഭരണത്തിലാണ്. വിമര്‍ശിക്കപ്പെട്ടെങ്കിലും ആരോഗ്യരംഗത്ത് നടപ്പാക്കിയ ആയുഷ്മാന്‍ പദ്ധതി എടുത്തുപറയേണ്ടതു തന്നെയാണ്. ഇത്തവണ പ്രിയങ്കാ ഗാന്ധിയെ ഇറക്കി യുപിയില്‍ അട്ടിമറിക്ക് ശ്രമിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ മോദിക്ക് അടിപതറുമോ എന്നാണ് ഇനി അറിയേണ്ടത്...

English summary
Prime Minister Narendra Modi magic leaders of BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X