കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തെ ഗെറ്റ് ഔട്ട് അടിച്ച നാട്! ലോംഗ്യര്‍ബൈന്‍ വിസ്മയം തീര്‍ക്കുന്നു, സഞ്ചാരികളുടെ വണ്ടര്‍ലാന്‍ഡ്

മരണത്തിന് നോ എന്‍ട്രി എന്നെഴുതിയ ബോര്‍ഡ് ഇവിടെയുണ്ട്

Google Oneindia Malayalam News

ലോംഗ്യര്‍ബൈന്‍: ലോകത്തെ പ്രകൃതി സൗന്ദര്യം കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരുപാട് രാജ്യങ്ങളെ പറ്റി കേട്ടിട്ടുണ്ടാകും. എന്നാല്‍ മരണത്തിന് ഗെറ്റ് ഔട്ട് അടിച്ച രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ. ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ അങ്ങനെയൊരു പ്രദേശമുണ്ട്. അങ്ങ് നോര്‍വേയിലാണ് വിസ്മയകരമാണ് ഈ സ്ഥലമുള്ളത്. ലോംഗ്യര്‍ബൈന്‍ എന്ന മനോഹരപ്രദേശമാണ് ഇത്. 50 വര്‍ഷമായി ഇവിടെയുള്ളവര്‍ മരണത്തിനെ പടിക്ക് പുറത്താക്കിയിരിക്കുകയാണ്

സഞ്ചാരികളുടെ വണ്ടര്‍ലാന്‍ഡായ ലോംഗ്യര്‍ബൈനിന്റെ രഹസ്യങ്ങള്‍ അടുത്തിടെയാണ് പുറംലോകമറിഞ്ഞത്. മഞ്ഞിനാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ ഈ ആചാരം അറിയാന്‍ നൂറു കണക്കിന് ആളുകളാണ് നോര്‍വേയിലെത്തുന്നത്. നോര്‍വേയിലെ വിനോദ സഞ്ചാര വകുപ്പ് ഏതായാലും കോളടിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ നോര്‍വെയുടെ സംസ്‌കാരം മനസിലാക്കുന്നത് വഴി ലോംഗ്യര്‍ബൈനിനെ പൈതൃക ഭൂമിയാക്കാനും ചിലപ്പോള്‍ നോര്‍വേ ശ്രമിച്ചേക്കും.

നോ എന്‍ട്രി ബോര്‍ഡ്

നോ എന്‍ട്രി ബോര്‍ഡ്

ലോംഗ്യര്‍ബൈനിലേക്ക് കടക്കുമ്പോള്‍ ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ബോര്‍ഡ് കാണാന്‍ സാധിക്കും. മരണത്തിന് നോ എന്‍ട്രി പറഞ്ഞുകൊണ്ടുള്ള ബോര്‍ഡാണിത്. സ്വാഭാവികമായും ഇത് കാണുമ്പോള്‍ നമ്മള്‍ ചിരിക്കും എന്ന് ഉറപ്പാണ്. ഇനി ഉള്ള കാര്യം അതിലേറെ രസകരമാണ്. ലോംഗ്യര്‍ബൈനില്‍ ശ്മശാനങ്ങളില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. ആരും മരിക്കാത്ത ഒരു നാട്ടില്‍ എന്തിനാണ് ശ്മശാനം അല്ലേ. ഇവിടെ ആരും മരിക്കുന്നില്ലേ. അങ്ങനെയുണ്ടാകുമോ. ജനിച്ചാല്‍ മരിക്കണല്ലോ തുടങ്ങിയ സംശയങ്ങളൊക്കെ വരാം. പക്ഷേ അതിന്റെ രഹസ്യം ഇതാണ്. ഇവിടെ വച്ച് ആരെയും മരിക്കാന്‍ അനുവദിക്കില്ല. അഥവാ ഇവിടെ മരണം നിരോധിച്ചിരിക്കുകയാണ്. കടുത്ത തണുപ്പില്‍ മൃതദേഹങ്ങളൊന്നും അഴുകാത്തതാണ് ഇവരുടെ പ്രശ്‌നം. അതുകൊണ്ട് ഇവിടെ വച്ച് ആരും മരിക്കേണ്ട എന്ന് നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന് പിന്നിലും മറ്റൊരു കഥയുണ്ട്.

ജോണ്‍ ലോംഗ്യര്‍

ജോണ്‍ ലോംഗ്യര്‍

രസകരമായ ചരിത്രമാണ് ലോംഗ്യര്‍ബൈനിന് പറയാനുള്ളത്. ഈ പേരിന് പിന്നിലും അത്തരമൊരു സംഭവമുണ്ട്. 1896ലാണ് ഈ പ്രദേശം സഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. കുറച്ച് സഞ്ചാരികള്‍ ഇവിടെയെത്തി തുടങ്ങിയതോടെ നോര്‍വെ അധികൃതര്‍ ഒരു ഹോട്ടല്‍ ഇവിടെ ആരംഭിച്ചു. വലിയൊരു ലാഭം പ്രതീക്ഷിച്ചായിരുന്നു ഇത് തുടങ്ങിയത്. എന്നാല്‍ ഇത് മുന്നോട്ടുപോയില്ല. പക്ഷേ ഇവിടെ താമസിക്കാന്‍ വന്ന കുടുംബങ്ങളിലൂടെ ഈ സ്ഥലം പ്രശസ്തമായത്. പിന്നീട് ഇവിടെ പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെടുകയും ലോംഗ്യര്‍ബൈനിനെ കുറിച്ച് പലരും അറിയുകയും ചെയ്തു. 1901ല്‍ ഇവിടെയെത്തിയ അമേരിക്കന്‍ വ്യവസായി ജോണ്‍ മണ്‍റോ ലോംഗ്യറാണ് ഈ പ്രദേശത്തിന്റെ തലവര മാറ്റിയത്. വെറുമൊരു സഞ്ചാരിയായിട്ട് ഇവിടെയെത്തിയ ലോംഗ്യര്‍ ഇവിടെ കല്‍ക്കരി ഖനി വികസിപ്പിച്ചെടുക്കുന്നതിന്റെ സാധ്യതകളും കൊണ്ട് തിരിച്ചുപോയി. പിന്നീട് പല കമ്പനികളും ലോംഗ്യറിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തി. വികസനത്തിലേക്ക് ലോംഗ്യര്‍ ഈ പ്രദേശത്തെ നയിച്ചത്. ഇതിനെ തുടര്‍ന്നാണ് ലോംഗ്യര്‍ബൈന്‍ എന്ന പേര് ഇതിന് ലഭിച്ചത്.

ജനസംഖ്യ കുറവ്

ജനസംഖ്യ കുറവ്

ആളുകള്‍ മരിക്കുന്നില്ല എന്നത് പോലെ ഇവിടെയുള്ള ജനസംഖ്യയും കുറവാണ്. വെറും രണ്ടായിരത്തില്‍ താഴെ പേരാണ് ഇവിടെ താമസിക്കുന്നത്. നേരത്തെ ഇവിടെ ഒരു ശ്മശാനം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് അടച്ചുപൂട്ടുകയായിരുന്നു. 1918ല്‍ പടര്‍ന്നുപിടിച്ച മാരകരോഗം നിരവധി പേരുടെ ജീവനെടുത്തിരുന്നു. പിന്നീട് ഇത് നിയന്ത്രണവിധേയമാക്കിയെങ്കിലും രോഗത്തിന് കാരണമായ വൈറസുകള്‍ കടുത്ത തണുപ്പിലും സജീവമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കൂടുതല്‍ മരണത്തിന് കാരണമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇവിടെ മരണം വേണ്ട എന്ന തീരുമാനമെടുത്തത്. അതേസമയം മരണത്തിന്റെ വക്കിലെത്തിയ ആളുകളെ സമീപത്തുള്ള മറ്റ് ഗ്രാമങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഇവരുടെ സംസ്‌കാരത്തിനും മറ്റ് ഗ്രാമത്തിലാണ് നടക്കുന്നത്. ഇത് കുറേ കാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍.

ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പ്

ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പ്

ശാന്തസുന്ദരമാണ് ലോംഗ്യര്‍ബൈനെങ്കിലും ഇവിടെയുള്ളവര്‍ സൂക്ഷിച്ച് ജീവിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ നിര്‍ദേശം. പ്രധാനകാരണം ഇവിടെ രോഗാണുക്കള്‍ക്ക് പെട്ടെന്ന് പടരാന്‍ സാധിക്കും എന്നുള്ളതാണ്. തണുപ്പാണ് രോഗാണുക്കള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യം. അടുത്തിടെ നടന്ന പരിശോധനയില്‍ മുമ്പുണ്ടായിരുന്ന വൈറസുകള്‍ ഇവിടെ അതേപടി തന്നെയുണ്ട്. ഇവിടെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ അതുകൊണ്ടാണ് നാട്ടുകാര്‍ ഇവിടെ അടക്കം ചെയ്യാന്‍ സമ്മതിക്കാത്തത്. മൃതദേഹം കത്തിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവിടെ മരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാച്ചിട്ടുമുണ്ട്. ചിലര്‍ ഇവിടെയുള്ള ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്ന് അടുത്തിടെയും ആവശ്യപ്പെട്ടിരുന്നു. ഇവരോട് നോര്‍വെയുടെ മറ്റ് പ്രദേശങ്ങളില്‍ ചെന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് ജനക്കൂട്ടം ആവശ്യപ്പെട്ടത്.

ജനനവും സമാനരീതിയില്‍

ജനനവും സമാനരീതിയില്‍

ലോംഗ്യര്‍ബൈനില്‍ വച്ച് ജനനവും നടക്കുന്നില്ലെന്നാണ് രസകരമായ മറ്റൊരു കാര്യം. പ്രസവിക്കുന്ന കുഞ്ഞിന് അണുബാധ വന്നാല്‍ അത് ഗുരുത പ്രശ്‌നത്തിന് ഇടയാക്കുമെന്ന് കണ്ടാണ് ജനനവും ഇവിടെ നിരോധിച്ചിരിക്കുന്നത്. സ്ലാല്‍ബാര്‍ഡിലെ ചെറിയൊരു ആശുപത്രിയില്‍ വെച്ചാണ് പ്രസവങ്ങളൊക്കെ നടത്തുന്നത്. ഗര്‍ഭിണികള്‍ നോര്‍വെയില്‍ ഉള്ള നല്ല ആശുപത്രിയിലേക്ക് പോകണമെന്ന് ഇവിടെയുള്ള ഡോക്ടര്‍മാര്‍ പറയുന്നു. നേരത്തെ ആശുപത്രികളില്‍ എത്തി അഡ്മിറ്റാവാറാണ് പതിവ്. സഞ്ചാരികളായെത്തുന്നവര്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ്. പലര്‍ക്കും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കാന്‍ ഇവിടെ നിരവധി പേരുണ്ട്. നമ്മുടെ നാട്ടിലെ സംസ്‌കാരം കണ്ടുശീലിച്ചവര്‍ ഇതിനോട് പൊരുത്തപ്പെടില്ല എന്ന് ഉറപ്പാണ്. പക്ഷേ എന്ത് വന്നാലും ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലെന്നാണ് ലോംഗ്യര്‍ബൈന്‍ നിവാസികള്‍ പറയുന്നത്.

തണുപ്പുകാലത്തെ മനോഹരദൃശ്യങ്ങള്‍

തണുപ്പുകാലത്തെ മനോഹരദൃശ്യങ്ങള്‍

ഇത്രയൊക്കെയാണെങ്കിലും ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ് ലോംഗ്യര്‍ബൈന്‍. തണുപ്പ് കാലത്താണ് ഇവിടെ ഏറ്റവും അധികം സഞ്ചാരികള്‍ വരിക. ഡിസംബര്‍-ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ പകലും രാത്രിയും ഒരേപോലെയാണ്. രാത്രിയിലെ ദൃശ്യങ്ങളും ഏറ്റവും മനോഹരമാണ്. 2016ല്‍ ഇവിടെ ഒന്നരലക്ഷം പേരാണ് സന്ദര്‍ശിച്ചത്. കല്‍ക്കരി ഖനനത്തിന്റെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് ഇന്ന് സൗന്ദര്യത്തിന്റെയും പ്രകൃതി ഭംഗിയുടെയും പേരില്‍ അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം ശാസ്ത്രീയമായ റിസര്‍ച്ചുകള്‍ നടക്കുന്നത് ഇവിടെയാണ്. അന്റാര്‍ട്ടിക്കയ്ക്ക് സമാനമായ പ്രദേശം തന്നെയാണിത്. 50 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇവിടെയുള്ളവര്‍. അതേസമയം ഇവിടെ ജീവിക്കുന്നത് അത്യന്തം അപകടം പിടിച്ചതാണെന്ന് ഇവിടെയുള്ള നാട്ടുകാര്‍ തന്നെ പറയുന്നു.

ധ്രുവക്കരടികള്‍

ധ്രുവക്കരടികള്‍

ലോംഗ്യര്‍ബൈനില്‍ ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് ധ്രുവക്കരടികള്‍. ഏത് നിമിഷവും കൊല്ലപ്പെടുന്ന അവസ്ഥ ഇതുമൂലം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെയുള്ള ജനസംഖ്യയുടെ പകുതിക്ക് സമാനമായ അളവില്‍ ധ്രുവക്കരടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. 1000 ധ്രുവക്കരടികളെങ്കിലും ഇവിടെയുണ്ടെന്ന് അധികാരികള്‍ പറയുന്നു. അതുകൊണ്ട് ഇവിടെയെത്തുന്ന സഞ്ചാരികള്‍ വളരെയധികം സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഒരു ടൂര്‍ ഗൈഡിന്റെ സഹായം എപ്പോഴും വേണമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി പേര്‍ ധ്രുവക്കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റ് ജീവികള്‍ കാര്യമായി ഇവിടെയില്ലാത്തതിനാല്‍ മനുഷ്യരെ കൊന്ന് തിന്നുക എന്നതാണ് ഇവയുടെ മുന്നിലുള്ള ഏക വഴി. ആക്രമണങ്ങള്‍ കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...

'കീഴടങ്ങില്ല കീഴാറ്റൂർ'... 'വയൽക്കിളികളെ' കെണിവച്ച് പിടിക്കാൻ ബിജെപി, കണ്ണൂരിലേക്ക് മാർച്ച്!'കീഴടങ്ങില്ല കീഴാറ്റൂർ'... 'വയൽക്കിളികളെ' കെണിവച്ച് പിടിക്കാൻ ബിജെപി, കണ്ണൂരിലേക്ക് മാർച്ച്!

കെഎം ഷാജിയുടെ നുണബോംബ് പൊളിച്ച് കയ്യിൽ കൊടുത്ത് കെടി ജലീൽ.. കടിച്ച് കീറുന്ന കാടൻസ്റ്റൈൽ!കെഎം ഷാജിയുടെ നുണബോംബ് പൊളിച്ച് കയ്യിൽ കൊടുത്ത് കെടി ജലീൽ.. കടിച്ച് കീറുന്ന കാടൻസ്റ്റൈൽ!

English summary
not allowed to die in longyearbyen norway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X