കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവിയിലെ ഓണവും കണ്ടു അന്തം വിട്ടിരിക്കുന്ന കുട്ടികള്‍, കാണുമ്പോള്‍ പകച്ചുപോകുന്നു എന്റെ കൗമാരം..

  • By Neethu B
Google Oneindia Malayalam News

ശ്രുതി പ്രകാശ്

കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിക്കും മറക്കാന്‍ കഴിയാത്തതായിരിക്കാം. അന്നും ഇന്നും മാറ്റമില്ലാതെ ഓണം ആഘോഷിക്കുന്നവര്‍ ഇന്നുമുണ്ടന്നു ബിവറേജസിനു മുന്‍പിലെ നീണ്ടനിര കാണുമ്പോള്‍ ഓര്‍മ്മവരുന്നു. ഓര്‍ഡര്‍ കൊടുത്താല്‍ ഓണ സദ്യ വീട്ടില്‍ എത്തും. പ്ലാസ്റ്റിക് വാഴയിലയില്‍ വിളമ്പുന്ന സദ്യ ഉണ്ട് ടിവിയിലെ ഓണവും കണ്ടു അന്തം വിട്ടിരിക്കുന്ന ഇന്നത്തെ കുട്ടികള്‍....ഇതൊക്കെ കാണുമ്പോള്‍ പകച്ചുപോകുന്നു എന്റെ കൗമാരം..

അന്നും ഇന്നും മാറ്റമില്ലാതെ ഓണം ആഘോഷിക്കുന്നവര്‍ ഇന്നുമുണ്ടന്നു അറിയുന്നത് ബിവറേജസിനു മുന്‍പീലൂടെ പോകുമ്പോഴാണ്. ആ നീണ്ടനിര കാണുമ്പോള്‍ ചിരിയാണോ, സഹതാപമാണോ വരുന്നത് എന്നറിയില്ല. ചിലരുടെ ഓണാഘോഷങ്ങള്‍ ഇങ്ങനെയാണ്. ഇന്നത്തെ തലമുറയ്ക്ക് അവരുടെ വാര്‍ധക്യത്തില്‍ ഓര്‍ത്തെടുക്കാന്‍ ഫേസ്ബുക്കും, വാട്‌സ്ആപ്പും അല്ലാതെ എന്തുണ്ട്...

onam-2

ഓരോ ഓണവും കടന്നുവരുമ്പോഴും ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിയും ഗതകാല ഓണതിമര്‍പ്പിന്റെ ഓര്‍മ്മകളിലൂടെ മനനം ചെയ്യുക പതിവാണ്. നാട്ടുവഴികളില്‍ വിരിഞ്ഞുനിന്ന പൂക്കള്‍ ഓര്‍മ്മകളുടെ ഉദ്യാനത്തില്‍ ഇന്നും വാടാതെ വിരിഞ്ഞുനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഓരോ ഓണക്കാലവും മലയാളിയോടു പറയുന്നു.

onam-1

കള്ളമില്ലാത്ത, കളങ്കമില്ലാത്ത ഒരു രാജഭരണത്തിന്റെ ചരിത്ര സാക്ഷ്യമാണ് തിരുവോണക്കാലം. മൂന്നടിമണ്ണിന് വാമനന്‍ മഹാബലിയോട് ചോദിച്ചപ്പോള്‍ മൂന്നാമത്തെ അടി തന്റെ ശിരസ്സാണെന്ന് കാട്ടിയതിലൂടെ പാതാളത്തെ സ്വയം സ്വീകരിച്ച ആത്മത്യാഗിയാണ് മഹാബലി തമ്പുരാന്‍.

thumba-flower

ഒത്തുച്ചേരലിന്റെയും, ആഹ്ലാദത്തിമര്‍പ്പുകളുടെയും ആഘോഷവേളയാണ് ഓരോ ഓണക്കാലവും. വിഭവസമൃദ്ധമായ സദ്യയും,ഓണവില്ലും, ഓണപ്പാട്ടും ഒക്കെയായി നമ്മുടെ വീട്ടുമുറ്റം സജീവമായത് നമുക്ക് മറക്കാനാകുമോ.. കാലം മാറി, മലയാളിയുടെ ശീലങ്ങള്‍ക്ക് പുതിയ ചലനങ്ങള്‍ വന്നിരിക്കുന്നു. ഹൈട്ടക്ക് ആഘോഷങ്ങളുടെ പിടിയിലാണ് ഓരോ മലയാളിയും. പോയകാലങ്ങളില്‍ നടുമുറ്റത്ത് കുട്ടികളുടെ ആഹ്ലാദത്തിമര്‍പ്പുകള്‍ കാണാന്‍ ഒരു മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടായിരുന്നു. ഇന്ന് കൂണുകള്‍പോലെ ഉയര്‍ന്നുപൊങ്ങിയ വൃദ്ധസദനങ്ങളിലാണ് ഈ വയോജനങ്ങള്‍.

ഇവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന ഓണാഘോഷങ്ങളെ ലഭിക്കുന്നുള്ളൂ. പുതിയ ഓണക്കാലം പരസ്യ കമ്പനികള്‍ വയോവൃദ്ധരെ ഉള്‍പ്പെടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ചിത്രീകരിക്കുകയാണ്. ഇവിടെയാണ് മലയാളി തനിക്ക് കൈമോശം വന്ന പൂക്കുടയേയും പൂക്കളെയുംപറ്റി ചിന്തിക്കേണ്ടത്. പ്ലാസ്റ്റിക് പൂക്കള്‍ നിറം ചാലിച്ച പുതിയ ഓണക്കാലം, കാലമറിയാത്ത നമ്മുടെ പുതിയ തലമുറ ആഘോഷതിമര്‍പ്പാക്കുമ്പോള്‍ അന്ന്യം നിന്നുപോകുന്ന ആഘോഷങ്ങള്‍ നെഞ്ചേറ്റി സ്‌നേഹം മാത്രം അറിയുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു എന്ന യാഥാര്‍ത്യം നാം തിരിച്ചറിയണം.

onam-3

നന്മയുടെ ഒരു ഓണക്കാലം വീണ്ടും വന്നെത്തുമ്പോള്‍ സമൃദ്ധിയുടെ നല്ല നാളുകളെ നമുക്ക് സ്വപ്നം കാണാം. ഓരോ ഓണക്കാലവും പ്രതീക്ഷകളാണ്. ബാക്കിയാകുന്ന പൂക്കളെങ്കിലും വാടാതെ നോക്കാന്‍ നമുക്ക് പരിശ്രമിക്കാം.

English summary
Onam is a harvest festival, is celebrated in Kerala, a state in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X