കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലി മുസ്ലീം... മുഹമ്മദലി മഹാബലിയായി! പറഞ്ഞതിൽ ഉറച്ച് മുള്ളൂർക്കര സഖാഫി, ചരിത്രപരമായ തെളിവെന്ന്

Google Oneindia Malayalam News

കോഴിക്കോട്: മഹാബലിയെ പറ്റിയും ഒണത്തിന്റെ ഐതിഹ്യത്തെ പറ്റിയും കഥകള്‍ പലതാണ്. ചരിത്രപരമായ തെളിവുകള്‍ ഇല്ലാത്ത കഥകള്‍ ആയതുകൊണ്ട് അതില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല എന്ന് തന്നെ പറയാം.

ഇതിനിടയിലാണ് മുഹമ്മദാലി ലോബിച്ചാണ് മഹാബലി ആയത് എന്ന മട്ടില്‍ ഒരു പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ആയിരുന്നു ഇങ്ങനെ പറഞ്ഞത്.

താന്‍ അറിയാതെ പറഞ്ഞതൊന്നും അല്ല അത് എന്നാണ് അദ്ദേഹം പറയുന്നത്. മുഹമ്മദലി തന്നെ ആണത്രെ മാവേലിയായത്. അദ്ദേഹത്തിന്റെ വാക്കുകള്‍ പരിശോധിക്കാം...

അബദ്ധത്തില്‍ പറഞ്ഞതല്ല

അബദ്ധത്തില്‍ പറഞ്ഞതല്ല

മുഹമ്മദലി ആണ് മാവേലി ആയത് എന്ന് താന്‍ അറിയാതെ പറഞ്ഞതല്ല എന്നാണ് മുള്ളൂര്‍ക്കര മുഹമ്മദലി ഉസ്താദ് പറയുന്നത്. അബദ്ധത്തില്‍ പറഞ്ഞല്ല അത് എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. അത് തന്റെ ഭാഗത്ത് നിന്ന് പറ്റിയ ഒരു തെറ്റും അല്ലെന്ന് അദ്ദേഹം പറയുന്നു. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം ആണ് പ്രചരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പരാതി.

സെയ്ഫുദ്ദീന്‍ മുഹമ്മദലി എന്ന സഹാബി

സെയ്ഫുദ്ദീന്‍ മുഹമ്മദലി എന്ന സഹാബി

ബഹുമാനപ്പെട്ട മഹാബലി എന്ന് പറയുന്ന വ്യക്തി, സെയ്ഫുദ്ദീന്‍ മുഹ്ഹമ്മലി എന്ന സഹാബി ആണ് എന്നാണ് മുള്ളൂര്‍ക്കര ഉസ്താദ് പറയുന്നത്. കേരള ചരിത്രത്തിലെ, ഇസ്ലാമിക ചരിത്രത്തിലെ മാവേലി ഇദ്ദേഹം ആണെന്നും മുള്ളൂര്‍ക്കര ഉസ്താദ് പറയുന്നുണ്ട്.

ചരിത്ര പുസ്തകം

ചരിത്ര പുസ്തകം

താനിതൊന്നും വെറുതേ പറയുന്നതല്ല എന്നതിന് തെളിവും ഹാജരാക്കുന്നുണ്ട് മുഹമ്മദലി ഉസ്താദ്. 'കേരളത്തിലെത്തിയ സഹാബാക്കള്‍' എന്ന വിഎ അഹമ്മദ് കബീര്‍ എഴുതിയ പുസ്തകം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ വാദങ്ങള്‍.

ഒരു പത്ത് വര്‍ഷം മുമ്പ് എങ്കിലും ആയിരിക്കും തന്റെ ഈ പ്രസംഗം എന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

ചേരമാന്‍ പെരുമാളിന്റെ സഹോദരീപുത്രന്‍

ചേരമാന്‍ പെരുമാളിന്റെ സഹോദരീപുത്രന്‍

പ്രവാചകനായ മുഹമ്മദ് നബിയെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ചേരമാന്‍ പെരുമാള്‍, തന്‌റെ സഹോദരീപുത്രനെ കൂടി യാത്രാസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നാണത്രെ പുസ്തകത്തില്‍ പറയുന്നത്. ആ രാജകുമാരനാണ് സെയ്ഫുദ്ദീന്‍ മുഹ്ഹമ്മദലി സഹാബി. ഇസ്ലാം മതം സ്വീകരിച്ച് അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തുവെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട് എന്നാണ് വാദം.

രണ്ടും ഒരാളെന്ന്

രണ്ടും ഒരാളെന്ന്

തിരികെ കണ്ണൂരില്‍ എത്തി അദ്ദേഹം ഭരണം നടത്തി എന്നും പുസ്തകത്തില്‍ പറയുന്നുണ്ട് എന്ന് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറയുന്നു. ആ ഭരണകാലത്ത് സെയ്ഫുദ്ദീന്‍ മുഹമ്മദദ് സഹാബിയെ ജനങ്ങള്‍ 'മാവേലി' എന്ന് വിളിച്ചു എന്നും പുസ്തകത്തെ ഉദ്ധരിച്ച് ഇദ്ദേഹം പറയുന്നു.

മുഹമ്മദ് അലി ലോപിച്ച് മാവേലി

മുഹമ്മദ് അലി ലോപിച്ച് മാവേലി

മാവേലി എന്ന പേര് ഉണ്ടായത് മുഹമ്മദ് അലി എന്ന പേര് ലോപിച്ചാണെന്നും പുസ്തകത്തെ ഉദ്ധരിച്ച് ഇദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. മുഹമ്മദ് അലി മുഹമ്മദലിയായും അത് മമ്മാലിയായും ഒടുവില്‍ മാവേലിയായും ലോപിക്കുകയായിരുന്നു എന്നാണ് വാദം.

അറബ് ഗ്രന്ഥങ്ങളിലും

അറബ് ഗ്രന്ഥങ്ങളിലും

പല അറബ് ഗ്രന്ഥങ്ങളിലും മാവേലിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് എന്ന് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറയുന്നു. മുസ്ലീങ്ങളും കേരള സംസ്‌കാരവും എന്ന പികെ മുഹമ്മദ് കുഞ്ഞിയുടെ പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട് എന്നാണ് വാദം. ഇതാണ് യഥാര്‍ത്ഥ ചരിത്ര വസ്തുത എന്നും അദ്ദേഹം പറയുന്നു.

സുന്നി നേതാവ്

സുന്നി നേതാവ്

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗം പ്രഭാഷകനാണ് മുള്ളൂര്‍ക്കര മുഹമ്മദലി മുസ്ലിയാര്‍. ദീര്‍ഘനാള്‍ പിന്നാക്ക കമ്മീഷന്‍ അംഗവുമായിരുന്നു ഇദ്ദേഹം. അടുത്തിടെ ഇദ്ദേഹത്തിന്റെ പ്രസംഗം വിവാദമായിരുന്നു. സംഘപരിവാര്‍ അനുകൂല നിലപാട് എടുത്തു എന്നതായിരുന്നു വിമര്‍ശനം.

'ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നു', മലയാളികൾക്ക് മലയാളത്തിൽ ഓണം ആശംസിച്ച് പ്രധാനമന്ത്രി'ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നു', മലയാളികൾക്ക് മലയാളത്തിൽ ഓണം ആശംസിച്ച് പ്രധാനമന്ത്രി

'അത്രമേൽ നിറഞ്ഞ ചിരി ആദ്യമായി കണ്ടത് അന്നൊരു ഓണക്കാലത്തായിരുന്നു...' അമ്മയില്ലാത്ത ഓണം...'അത്രമേൽ നിറഞ്ഞ ചിരി ആദ്യമായി കണ്ടത് അന്നൊരു ഓണക്കാലത്തായിരുന്നു...' അമ്മയില്ലാത്ത ഓണം...

English summary
Onam: Mulsim preacher Mullorkara Muhammad Ali Saqafi repeats that Maveli was Muhammad Ali, citing books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X