• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഓരോ നാട്ടില്‍ ഓരോ ഓണം.. ഓണത്തിന് പിന്നിലെ വേറിട്ട കഥകളെന്തെല്ലാം എന്നറിയാമോ?

  • By desk

മഹാബലിയുമായി ബന്ധപ്പെട്ടുത്തി ആഘോഷിക്കുന്ന ഓണത്തിന് വേറിട്ട ചിലചരിത്ര പ്രാധാന്യവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.ഓണത്തെപ്പറ്റി വേറിട്ടചിന്തകളും ആശയങ്ങളും നിലവിലുളള നാടാണ് നമ്മുടേത്. മഹാബലിയെന്ന അസുരരാജാവ് അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിനിധിയായി വിശേപ്പിക്കപ്പെടുന്നുണ്ട്.. ദേവന്മാര്‍ ആദരിക്കപ്പെടുക പതിവുളളിടത്ത് അസുരരാജാവാണ് ആദരിക്കപ്പെടുന്നത് എന്നതും സവിശേഷതയായി എടുത്തു പറയപ്പെടുന്നുണ്ട്.

ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്ന ഓണസദ്യ... എങ്ങനെ വിളമ്പണം എങ്ങനെ കഴിക്കണം ഓണസദ്യ?? ഇതാ കാണൂ...

ആര്യദ്രാവിഡ പോരാട്ടം

ആര്യദ്രാവിഡ പോരാട്ടം

അസുരരാജാവായ മഹാബലി ദ്രാവിഡരുടെ പ്രതിനിധിയാണെന്നും അധികാരത്തില്‍ നിന്നും അദ്ധേഹത്തെ ആര്യന്മാര്‍ നിഷ്‌ക്കാസിതനാക്കിയതാണെന്നും ആണ് ഒരഭിപ്രായം. തെക്കേഇന്‍ഡ്യക്കാരായ ദ്രാവിഡരാണ് ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും അസുരന്മാരായി ചിത്രീകരിക്കപ്പെടുന്നതെന്നും അഭിപ്രായമുണ്ട്. രാക്ഷസന്മാരെയും അസുരന്മാരെയും ചിത്രീകരിക്കുമ്പോഴും ദ്യശ്യവല്‍ക്കരിക്കുമ്പോഴും മീശയും താടിയും ഇരുണ്ടനിറവും എല്ലാമാണ് നല്‍കുന്നതും. വടക്കേ ഇന്‍ഡ്യക്കാര്‍ ആര്യവംശജരും തെക്കേഇന്‍ഡ്യക്കാര്‍ ദ്രാവിഡവംശജരുമാണെന്നും പറയപ്പെടുന്നുണ്ട്.

നാഗലോകവും പാതാളവും

നാഗലോകവും പാതാളവും

തെക്കന്‍കേരളം- വടക്കേ ഇന്ത്യ ഭരിച്ചിരുന്ന രാജാവായിരുന്ന ബലിയെ, തെക്കെ ഇന്ത്യയിലേക്ക് പരാജയപ്പെടുത്തി ഓടിച്ചു വിടുകയായിരുന്നത്രെ. ഇതിനെയാണ് പാതാളത്തിലേക്ക് വിട്ടു എന്നു പറയുന്നത്. പുരാണപ്രകാരം ഹിമാലയമാണ് സ്വര്‍ഗ്ഗകവാടം. തെക്കന്‍നാട് നാഗലോകം അഥവാ പാതാളം. ഹിമാലയവുമായി അടുത്തുകിടക്കുന്ന സ്വര്‍ഗ്ഗനാട്ടില്‍ നിന്നും തെക്കേഅറ്റത്തുകിടക്കുന്ന നാഗലോകത്തേക്ക് അഥവാ പാതാളത്തിലേക്ക് പലായനം ചെയ്യിച്ചു എന്നര്‍ത്ഥം. ഡെക്കാന്‍ഭൂപ്രദേശത്തുനിന്നും കേരളത്തിലേക്ക് - 11-12 നൂറ്റാണ്ടുകളില്‍ ഡെക്കാന്‍ ഭൂഭാഗത്തുനിന്നും ഇവിടേക്ക് പ്രചാരം നേടിയതാവാം മഹാബലി സങ്കല്പം എന്നും പറയപ്പെടുന്നു. ഇസ്ലാമിക് അധിനിവേശകാലത്ത് ആ പ്രദേശങ്ങളില്‍ നിന്നും ഇവടേക്കും വ്യാപിച്ചതാവാം ഈ സംസ്‌ക്കാരമെന്നും കരുതുന്നു.

വിളവെടുപ്പുത്സവം

വിളവെടുപ്പുത്സവം

വിളവെടുപ്പുത്സവം ആഘോഷിക്കുന്ന അസിറിയക്കാര്‍- കേരളിയരുടെ പൂര്‍വ്വികര്‍ അസീറിയക്കാരാണെന്നും പറയപ്പെടുന്നു. കാര്‍ഷികജനതയായ അസീറിയക്കാര്‍ വിളവെടുപ്പിനു ശേഷം ഉത്സവം ആഘോഷിക്കുന്ന പതുവുണ്ട്. ഓണവും വിളവെടുപ്പുത്സവമാണ് .മാത്രമല്ല അസീറിയക്കാരായതിനാലാണ് ഇവരെ അസുരന്മാരെന്നു വിളിച്ചിരുന്നതെത്രേ. ശത്രുക്കളായി ഇവരെകണ്ട് തെക്കോട്ടാടിച്ചു. തങ്ങളുടെസംസ്‌ക്കാരം തെക്കുനാട്ടിലെത്തി തുടര്‍ന്നതാണ് വിളവെടുപ്പിനു നടത്തുന്ന ഓണമെന്നും ചിലചരിത്രകാന്മാര്‍ അഭിപ്രായപ്പെടുന്നു. മഹാബലിയോടുചെയ്ത അനീതിയെ ന്യായീകരിക്കാനാണത്രെ അദ്ദേഹത്തില്‍ അഹങ്കാരം ആരോപിക്കുന്നത്.

‌ഓണ ആചാരങ്ങള്‍

‌ഓണ ആചാരങ്ങള്‍

ഋഗ്വേദം മുതല്‍ ജൈനബുദ്ധ സംസ്‌ക്കാരത്തില്‍ വരെ മഹാബലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്താനാവുമെന്നാണ് ചരിത്രഗവേഷകര്‍ പറയുന്നത്. ഗുജറാത്തിലും 'ബലി' സങ്കല്പം നിലനിന്നിരുന്നു . നന്മയുടെ പ്രതീകം കൂടിയാകുന്നു ബലി എന്ന സങ്കല്പം. വീരന്മാരുടെയും ധര്‍മ്മിഷ്ഠരായ ഭരണാധികാരികളുടെയും പേരിനൊപ്പം പലപ്പോഴും ചേര്‍ക്കാറുളള നാമമാണ് ബലി എന്നത്. ഓണം ആഘോഷിച്ചിരുന്നതിന്റെ ചരിത്രരേഖകളില്‍ ലഭ്യമായവയില്‍ ഏറ്റവും പഴക്കംചെന്ന ഒന്നാണ് 861 എ.ഡി യിലെ സ്താണുരവിവര്‍മ്മന്റെ കാലത്തെ ചെമ്പുതകിടുകള്‍ . തിരുവല്ലക്കടുത്തുളള തിരുവട്ടുവൈ ക്ഷേത്രത്തിലെ ഓണആചാരങ്ങളെപ്പറ്റി ഇതില്‍ പറയുന്നുണ്ട്.

മലബാര്‍ മാനുവലില്‍

മലബാര്‍ മാനുവലില്‍

തിരുവല്ലയില്‍ നിന്നും ലഭിച്ച മറ്റൊരു ചരിത്രരേഖയില്‍ ശ്രീവല്ലഭക്ഷേത്രത്തിലെ ആവണി അവിട്ടത്തിന്റെ വരവു ചിലവുകളെപ്പറ്റി വിവരിക്കുന്നു. തൃക്കാക്കരക്ഷേത്രത്തില്‍ നിന്നും ലഭിച്ച രേഖകളില്‍നിന്നും 1025 എ.ഡിയിലെ ഓണത്തെപ്പറ്റി പരാമര്‍ശ്ശങ്ങളുണ്ട്. മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ അഭിപ്രായപ്പെടുന്നത്് ഓണം ചിങ്ങത്തിലായതിനാലാണ് പുതുവര്‍ഷമായി ചിങ്ങത്തെ കാണക്കാക്കുന്നതെന്നാണ്. എന്നാല്‍ ഈ അഭിപ്രായത്തെ പല ചരിത്രകാരന്മാരും നിരാകരിക്കുന്നുണ്ട്.

വിഷ്ണുവിന്റെ ജന്മദിനമായി

വിഷ്ണുവിന്റെ ജന്മദിനമായി

പ്രചീനകൃതികളിലും ഓണം പരാമര്‍ശ്ശിക്കപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ തിരുനിഴല്‍മാല എന്ന കൃതിയില്‍ മഹാബലിയെയും വാമനനെയുംപ്പറ്റി പരാമര്‍ശ്ശമുണ്ട്. ഇതില്‍ ആറന്മുള ക്ഷേത്രത്തിലെ മഹാവിഷ്ണുവിനെപ്രകീര്‍ത്തിക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ ഉണ്ണുനീലി സന്ദേശത്തിലും ഓണം പരാമര്‍ശിക്കുന്നുണ്ട്. നായിക ഓണം ആഘോഷിച്ചതിനെയും ഓണക്കളികളില്‍ ഏര്‍പ്പെട്ടതിനെയും സൂചിപ്പിക്കുന്നു. ഓണം ആഘോഷിക്കുന്ന ശ്രാവണമാസത്തിലെ തിരുവോണം വാമനന്റെ അവതാരദിനമാണെന്നും വിശ്വാസമുണ്ട്.

പല നാടുകളിലും

പല നാടുകളിലും

പ്രാചീനതമിഴകത്തെ പലക്ഷേത്രങ്ങളും വിഷ്ണുവിന്റെ ജന്മദിനമായാണ് ഓണത്തെ ആഘോഷിച്ചിരുന്നത്. തിരുപ്പതി വെങ്കിടേശ്വരക്ഷേത്രം, ഉടുപ്പി, തൃക്കക്കരക്ഷേത്രം എന്നിവിടങ്ങളില്‍ വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ശ്രാവണമാസത്തിലെ ഓണദിനം ആഘോഷിക്കുന്നത്. പൂക്കളം തീര്‍ക്കുന്ന ഓണത്തിനുസമാനമായ ആഘോഷങ്ങള്‍- ഓണത്തിനുസമാനമായ ആഘോഷങ്ങളാണ് ചില രാജ്യങ്ങളിലുളളത്. ചിലസംസ്ഥാനങ്ങളിലും ഓണത്തിനു സമാനമായ ആഘോഷങ്ങളുണ്ട്. പൂക്കളമാണ് ഓണത്തിന്റെ പ്രത്യകത, ഏതാണ്ടിതുപോലെ പൂക്കളുമായി ബന്ധപ്പെട്ട നിരവധി ആഘോഷങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും കാണാനാകും.

ഈജിപ്തുകാരുടെ ആഘോഷം

ഈജിപ്തുകാരുടെ ആഘോഷം

ഈജിപ്തുകാര്‍ക്ക് മഹാബലിക്കു സമാനനായ ഒരുരാജാവിന്റെ കഥയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ വിളവെടുപ്പുകാലത്ത് ജനങ്ങളെ കാണാന്‍ ആ രാജാവു വരുമെന്നാണ് അവരുടെ വിശ്വാസം. പൂക്കളമിടുന്ന ആഘോഷങ്ങള്‍ ജപ്പാനിലുമുണ്ട്. ജപ്പാനില്‍ ശ്രിബുദ്ധന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പുഷ്‌പോത്സവവും അത്തപ്പൂക്കളത്തിനു സമാനമായ പൂക്കളംതീര്‍ക്കലും പതിവാണ്. ഫിലിപ്പന്‍സില്‍ കുട്ടികള്‍ ആഘോഷത്തിന്റെ ഭാഗമായി പൂക്കള്‍ശേഖരിച്ച് പൂക്കളംതീര്‍ക്കുകയും മാലകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇറ്റലിയില്‍ ഈസ്റ്ററിനു ശേഷം വരുന്ന ഒമ്പതാമത്തെ ഞായറാഴ്ച വലിയപൂക്കളങ്ങള്‍ നിര്‍മ്മിക്കുന്ന രീതിയാണ് ഉളളത്.

ഇന്ത്യയിലും പുറത്തും

ഇന്ത്യയിലും പുറത്തും

വിനോദസഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്ന ഘടകം കൂടിയാണ് ഈ പൂക്കളങ്ങള്‍. തായിലാന്‍ഡില്‍, പുലിക്കളിക്ക് സമാനമായ ഒരിനം കളിയുണ്ട്. പുതുവര്‍ഷത്തിന് ബുദ്ധമതക്കാര്‍ ബുദ്ധപ്രതിമക്ക് പൂക്കള്‍ ചാര്‍ത്തി വീടുകള്‍ പൂക്കള്‍ കൊണ്ടലങ്കരിക്കും. ഉച്ചസദ്യക്കുശേഷമാണ് പൂലികളിക്ക് സമാനമായ ആഘോഷം നടക്കുന്നത്. ബംഗാളികളുടെ പുതുവര്‍ഷമായ പൊഹിലാബോയിഷാക്കിന് കുട്ടികള്‍ പൂക്കള്‍ ശേഖരിച്ച് പൂക്കളമിടും. തമിഴ്‌നാട്ടിലെ മധുരയിലെ ചിലഭാഗങ്ങളില്‍ ചിങ്ങമാസത്തില്‍ അത്തപ്പൂക്കളമിടുന്ന പതിവുണ്ട്. തമിഴ്‌നാട്ടിലെ വൈഷ്ണവര്‍ക്ക് ഓണദിനം വിശേഷദിനമാണ്. ഉടുപ്പി,ഗോകര്‍ണ്ണം എന്നിവിടങ്ങളിലുളളവര്‍ക്കും ഓണദിനം വിശേഷദിനമാണ്. അവരുടേതായ സംസ്‌ക്കാരവും ആഘോഷങ്ങളുമാണ് നടക്കുന്നതെന്നുമാത്രം.

English summary
Onam related stories in various parts of the country and mythology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more