കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണസദ്യ നിസ്സാരക്കാരനല്ല; ഓണസദ്യയ്ക്ക് പിന്നിലെ ഈ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാമോ?

  • By Desk
Google Oneindia Malayalam News

ഓണം പടിവാതിക്കലെത്തി കഴിഞ്ഞു. ഓണത്തെ വരവേല്‍ക്കാന്‍ നാടും വീടും ഒരുങ്ങി തുടങ്ങിയിട്ടുണ്ട്. ഓണം എന്നാല്‍ മലയാളികള്‍ക്ക് ആദ്യം മനസ്സില്‍ വരുന്നത് സദ്യവട്ടങ്ങള്‍ തന്നെയാണ്. സദ്യയില്ലാതെ മലയാളികള്‍ക്ക് എന്ത് ഓണം? പണ്ടൊക്കെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്നായിരുന്നു ഓണസദ്യയൊക്കെ ഒരുക്കിയിരുന്നത്. എന്നാല്‍ ഇന്ന് ഓണം അണുകുടുംബങ്ങളിലേക്ക് ചുരുങ്ങി കഴിഞ്ഞു. പലപ്പോഴും സദ്യവരെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കി ഓണം ആഘോഷിക്കുന്നവരായി മാറികഴിഞ്ഞു നമ്മള്‍. എങ്കിലും ഓണസദ്യ എന്നത് ഇന്നും മലയാളികളുടെ ഗ്രഹാതുരത്തം ഉണര്‍ത്തുന്ന ഓര്‍മ്മ തന്നെയാണ്.

 ഓണസദ്യയുടെ രഹസ്യങ്ങള്‍

ഓണസദ്യയുടെ രഹസ്യങ്ങള്‍

ഒരു സദ്യയുടെ ശരാശരി ഊർജ്ജം 2000-3000 കലോറി വരെയാണ്. അതായത് നമ്മള്‍ ഒരു ദിവസം സാധാരണ കഴിക്കുന്ന ആഹാരത്തിന്റെ ഇരട്ടിയുടെ ഇരട്ടി. എന്തൊക്കെ അസുഖങ്ങള്‍ വേറെ ഉണ്ടായാലും ശരി ഓണസദ്യയുടെ കാര്യം വരുമ്പോള്‍ എല്ലാവരും അതൊക്കെ മറക്കും. ധാന്യങ്ങൾ, പയറ് വർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, നട്സ്, പാലുല്പന്നങ്ങൾ എന്നിവയുടെ രുചികരമായ ഒരു സങ്കലനമാണ് ഓണസദ്യ. അതായത് ഒരു വ്യക്തിയ്ക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരു നേരത്തേ സദ്യയിൽ നിന്നുതന്നെ ലഭിക്കും. തവിടോടുകൂടിയ അരിയാണ് ഓണസദ്യയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് അന്നജം ധാരാളം അടങ്ങിയ ഒന്നാണ്. തവിടുകളഞ്ഞ അരിയേക്കാൾ പോഷകമൂല്യം കൂടുതലാണ് ഇതിന്.

സദ്യ ഒരു സമീകൃതാഹാരം

സദ്യ ഒരു സമീകൃതാഹാരം

ഓണസദ്യ ശരിക്കുമൊരു സമീകൃതാഹാരമാണ്. മാംസ്യം, കൊഴുപ്പ് എന്നിവ സദ്യയില്‍ ധാരാളമുണ്ട്. സദ്യയിലെ പ്രധാന ഇനമായ പരിപ്പു കറിയിലാണ് മാംസ്യം കൂടുതലായി അടങ്ങിയിരിക്കുക. സസ്യ എണ്ണകളാണ് സദ്യയിലെ കറികൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഇത് ശരീരത്തിലെ നല്ല കൊഴുപ്പിന്റെ അളവ് കൂട്ടും. പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണു പരിപ്പ്. ഇരുമ്പിന്റെ പ്രധാന സ്രോതസ്സാണ് ശർക്കര, ധാന്യങ്ങൾ, പാൽ, തൈര് തുടങ്ങിയവയുടെ ഉപയോഗം കാത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു.

വിറ്റാമിന്‍, നാരുകള്‍ യഥേഷ്ടം

വിറ്റാമിന്‍, നാരുകള്‍ യഥേഷ്ടം

വിറ്റാമിന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട് ഓണസദ്യയില്‍. അവിയലിലെ കാരറ്റ്, മ‌ത്തങ്ങ എന്നിവയിലൂടെ വിറ്റാമിൻ എ യും മറ്റ് പച്ചക്കറികൾ വഴി വിറ്റാമിൻ ബിയും സദ്യയിലൂടെ നമ്മുടെ ഉള്ളിലെത്തും. അതുപോലെ അച്ചാറുകളിലെ നാരങ്ങ, നെല്ലിക്ക എന്നിവ വിറ്റാമിൻ സിയുടെ കലവറയാണ്. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, എണ്ണ അധികം ഉപയോഗിക്കാത്ത അച്ചാറുകളാണ് ഉത്തമം. അവിയൽ, പച്ചടി, തോരൻ എന്നിവയിലെ വെള്ളരിക്ക, മത്തങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ ധാരാളം നാരുകള്‍ അടങ്ങിയതാണ്. പഞ്ചസാരയേക്കാൾ ശർക്കര പായസത്തിന് പ്രാധാന്യം നൽകുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലായില്ലേ.

നൂറുകറിക്ക് തുല്യം ഇഞ്ചിക്കറി

നൂറുകറിക്ക് തുല്യം ഇഞ്ചിക്കറി

ഇഞ്ചിക്കറി ഇല്ലാതെ എന്ത് സദ്യ എന്നാണ്. ഇത് വെറുതെ പറയുന്നതല്ല, നൂറുകറികള്‍ക്ക് സമാനമാണ് ഇഞ്ചിക്കറി എന്നാണു പറയുക. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമമാണ് ഇഞ്ചിക്കറി. നാരുകളുടെ സാന്നിധ്യം തന്നെയാണ് ഇതിനു പിന്നില്‍. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും ഇതില്‍ ആവശ്യത്തിലധികം ഉണ്ടെന്നു പറയാം.

വെള്ളം

വെള്ളം

ശരിയായ ദഹനപ്രവർത്തനത്തിനും വായുസംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സദ്യയ്ക്ക് ശേഷം ചുക്കുവെള്ളമോ ജീരകവെള്ളമോ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. പക്ഷെ സദ്യയ്ക്കിടെ വെള്ളം കുടിക്കരുത്. സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് വെള്ളവും മുൻപ് അര ഗ്ലാസ് വെള്ളവും , അതാണ്‌ കണക്ക്.

രസം ഉണ്ടെങ്കില്‍ മരുന്ന് വേറെ വേണ്ട

രസം ഉണ്ടെങ്കില്‍ മരുന്ന് വേറെ വേണ്ട

ചെറിയ ഒരു മെഡിക്കല്‍ സ്റ്റോര്‍ ആണ് നമ്മുടെ രസം എന്ന് പറയാം. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ രസം ഒരു പരിഹാരമാണ്. അതുകൊണ്ടാണ് സദ്യയൊക്കെ കഴിഞ്ഞിരിക്കുമ്പോള്‍ ഒരു ഗ്ലാസ് രസം അങ്ങോട്ട്‌ കുടിക്കുന്നത്.

മഹാബലിയില്‍ തുടങ്ങി ഇറാക്കില്‍ നിന്ന് വരെ എത്തുന്ന ഓണക്കഥകള്‍; ഐതിഹ്യങ്ങളുടെ കലവറയായ ഓണത്തിന്റെ വൈവിദ്ധ്യസുന്ദരമായ കഥകള്‍!!മഹാബലിയില്‍ തുടങ്ങി ഇറാക്കില്‍ നിന്ന് വരെ എത്തുന്ന ഓണക്കഥകള്‍; ഐതിഹ്യങ്ങളുടെ കലവറയായ ഓണത്തിന്റെ വൈവിദ്ധ്യസുന്ദരമായ കഥകള്‍!!

English summary
Onam Sadhya is a feast consisting of a variety of traditional vegetarian dishes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X