കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഫോണ്‍സ് കണ്ണന്താനം; നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി

  • By Sanoop
Google Oneindia Malayalam News

നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര സഹമന്ത്രിയാണ് ഡോ അല്‍ഫോണ്‍സ് കണ്ണന്താനം. കോട്ടയം മണിമല സ്വദേശിയായ അല്‍ഫോണ്‍സ് കണ്ണന്താനം 1979ല്‍ എട്ടാം റാങ്കോടെ ഐഎഎസ് പരീക്ഷ പാസ്സായി. സബ് കളക്ടര്‍, ജില്ലാ കളക്ടര്‍, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സിവിൽ സർവ്വീസിൽ 8 വർഷം ബാക്കി നിൽക്കെ രാജി വെച്ച് രാഷ്ട്രീയക്കാരനായി.ജനശക്തി എന്ന സന്നദ്ധസംഘടന ഉണ്ടാക്കി. വൈകാതെ രാഷ്ട്രീയത്തിലെത്തിയ കണ്ണന്താനം യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നും 2006 ല്‍ സിപിഎമ്മിന്‍റെ സ്വതന്ത്യ എംഎല്‍എ ആയി വിജയിച്ച് നിയമസഭയിലെത്തി. എംഎല്‍എയായിരിക്കെയാണ് കണ്ണന്താനം 2011ല്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്.

ബിജെപിയില്‍ ചേര്‍ന്ന കണ്ണന്താനം 2017 സംപ്തംബറില്‍ കേന്ദ്ര സഹമന്ത്രിയായി. വിനോദസഞ്ചാര മന്ത്രാലയം, സഹമന്ത്രി ഇലക്ടോണിക്സ്, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം തുടങ്ങിയ വകുപ്പുകളുടെ സ്വതന്ത്യ ചുമതലയുള്ള കേന്ദ്രമന്ത്രി സ്ഥാനമാണ് കണ്ണന്താനത്തിന് ലഭിച്ചത്. കേന്ദ്ര മന്ത്രി സ്ഥാനത്ത് ചുമതല ഏല്‍ക്കാന്‍ ദില്ലിയിലെത്തിയതോടെയാണ് സമീപ കാലത്തായി വീണ്ടും കണ്ണന്താനം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയത്. സത്യപ്രതിഞ്ജയ്ക്ക് എത്തിയ വേളയില്‍ കണ്ണന്താനത്തിന്‍റെ ഭാര്യ ഒരു മലയാളം ചാനലിന് നല്‍കിയ പ്രതിരകരണം ട്രോളുകളിലൂടെ അവരെ പ്രശസ്ഥയാക്കി കൂടെ കണ്ണന്താനത്തെയും. ക്രിസ്തുവിനും മോദിക്കും ഒരേ ലക്ഷ്യങ്ങളാണെന്നാണല്ലോ കണ്ണന്താനം പറഞ്ഞതോടുകൂടി കണ്ണന്താനം വീണ്ടും വാര്‍ത്തകളിലും ട്രോളുകളിലും വീണ്ടും നിറഞ്ഞു നിന്നു.

alphons-kannanthanam

തന്റെ നാമത്തില്‍ വന്ന് പലരും അനേകരെ വഴിതെറ്റിക്കുമെന്ന് മത്തായിയുടെ സുവിശേഷത്തിലുണ്ടെന്നാണ് കണ്ണന്താനം ക്രിസ്തുവിനെയും മോദിയെയും താരതമ്യപ്പെടുത്തി പറഞ്ഞത്. വിദേശികള്‍ അവരുടെ രാജ്യത്ത് നിന്ന് ബീഫ് തിന്നിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതി എന്ന് കണ്ണന്താനം നടത്തിയ അടുത്ത പ്രസ്താവനയും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ശബരിമല സന്ദര്‍ശിച്ചപ്പോള്‍ കണ്ണന്താനം പറഞ്ഞ കാര്യങ്ങളാണ് കണ്ണന്താനത്തിനെ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞ് നിര്‍ത്തിയത്. 36 വര്‍ഷം സബ് കളക്ടറായിരിക്കേ മുമ്പ് 32 മിനിട്ടുകൊണ്ട് ശബരിമല കയറിയിട്ടുണ്ട് എന്നാണ് കണ്ണന്താനം ശബരിമല സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത്. കണ്ണന്താനം വിമാനത്താവളത്തില്‍ എത്താല്‍ വൈകിയതുമൂലം വിമാനം വൈകിപ്പിച്ചതിന് യാത്രക്കാരിയായ സ്ത്രീ കണ്ണന്താനത്തിനെ നടത്തിയ രോഷവും കണ്ണന്താനത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ത്തി.

English summary
Dr Alphons kannanthanam is minister of Naredra modi govermnen. Kannanthanams nativ is Manimala of Kottayam District. 1979 he passed IAS exam by eight rank. he was Sub-collector, District collector, Delhi develpoment authority commisioner, Kerala land users board commision chairman, He left his IAS job when his eight years of serivce id left. After that he entered into politics. He contested as independent MLA of Cpm party from Kanjirapally assembly constituency and won to assembly in 2006. In 2011 he joined Bjp. 2017 september he became Central minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X