കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളുടെ പഴയ മഞ്ജു വാര്യര്‍ തന്നെയാണ് ഇന്നും! ഇനിയും തോല്‍പ്പിക്കാനാവില്ല ഈ സ്ത്രീ സൗന്ദര്യത്തെ!!

Google Oneindia Malayalam News

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ കലോത്സവങ്ങൡ നിന്നും സിനിമയിലേക്കെത്തിയ മഞ്ജുവിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തുടക്കത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുത്തിരുന്നെങ്കിലും വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലായിരുന്നു മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ചത്. ശേഷം 1996 ല്‍ സല്ലാപം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച മഞ്ജു കുറഞ്ഞ കാലത്തിനുള്ളില്‍ മലയാള സിനിമയിലെ താരറാണിയായി വളര്‍ന്നിരുന്നു. 1999 ല്‍ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു. മാത്രമല്ല ഈ പുഴയും കടന്ന് എന്ന സിനിമയിലൂടെ 1996 ല്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും മഞ്ജുവിനെ തേടി എത്തിയിരുന്നു.

manju-warrier

കുറഞ്ഞ കാലത്തിനുള്ളില്‍ കന്മദം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നിങ്ങനെ പല സിനിമകളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കെത്തിയ മഞ്ജു വ്യത്യസ്ത സിനിമകളിലൂടെ വീണ്ടും അഭിനയിച്ച് തരംഗമായി കൊണ്ടിരിക്കുകയാണ്.

നായിക വസന്തമായി പാറി പറക്കാന്‍ തുടങ്ങിയ സമയത്തായിരുന്നു നടന്‍ ദിലീപുമായി മഞ്ജു വാര്യര്‍ പ്രണയിച്ച് വിവാഹിതയാകുന്നത്. ശേഷം നീണ്ട പതിനാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച മഞ്ജു സിനിമയിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു. മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ച വില്ലനായിരുന്നു മഞ്ജുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ആമി, പൂമരം, മോഹന്‍ലാല്‍, ഒടിയന്‍ എന്നീ സിനിമകള്‍ കൂടിയാണ് ഇനി റിലീസിനെത്താനുള്ള മഞ്ജു വാര്യരുടെ സിനിമകള്‍.

English summary
Oneindia News makers of the year 2017: Read about Manju Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X