കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്ത്: തോല്‍ക്കാന്‍ മനസ്സില്ലാതെ മലയാളത്തിന്റെ സ്വന്തം ശ്രീ

ബിസിസിഐ വിലക്കിനെതിരേ ഒറ്റയാന്‍ പോരാട്ടം തുടരുന്നു

  • By Manu
Google Oneindia Malayalam News

കൊച്ചി: ഒരു കാലത്ത് മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായിരുന്നു മുന്‍ പേസര്‍ എസ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ക്ഷുഭിത യൗവനമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. കളിക്കളത്തിലെ വീറും വാശിയും ആഹ്ലാദ പ്രകടനവും കൊണ്ടെല്ലാം പ്രശംസയും പഴിയുമെല്ലാം ഒരേ സമയം അദ്ദേഹത്തിനു ഏറ്റുവാങ്ങേണ്ടിവന്നു. തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ ഒറ്റയാന്‍ പോരാട്ടം നടത്തി കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്ന ശ്രീ 2017ലെ ന്യൂസ്‌മേക്കര്‍മാരില്‍ ഒരാള്‍ തന്നെയാണ്. കളിക്കളത്തിനു പുറത്തായിരുന്നെങ്കിലും ബിസിസിഐക്കെതിരായ പോരാട്ടത്തിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയുമെല്ലാം ശ്രീശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

1

തന്റെ മിടുക്കുകൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളാ ടീമിലേക്കും പിന്നീട് ദേശീയ ടീമിലേക്കും ഓടിക്കയറിയ താരമാണ് അദ്ദേഹം. പിന്നീട് ഒത്തുകളി വിവാദത്തില്‍ പെട്ട് ജയിലില്‍ പോവുകയും ദേശീയ ടീമില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തതോടെ ശ്രീ പലര്‍ക്കും വെറുക്കപ്പെട്ടവനായി മാറി. 2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ശ്രീശാന്തുള്‍പ്പെടെ ചില താരങ്ങള്‍ ഒത്തുകളിച്ചുവെന്നായിരുന്നു കേസ്. ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ക്കു ബിസിസിഐ തുടര്‍ന്നു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

w

പിന്നീട് ശ്രീശാന്തിനെ കോടതി കേസില്‍ നിന്നു കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. തുടര്‍ന്ന് ഇതിനെതിരേ താരം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശ്രീശാന്തിന്റെ വിലക്ക് നീക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. ഇതോടെ കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ പേസര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബിസിസിഐ ഹൈക്കോടതി ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

3

ഇതോടെ ബിസിസിഐക്കെതിരേ പൊട്ടിത്തെറിച്ച ശ്രീശാന്ത് തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്നും മറ്റേതെങ്കിലും രാജ്യത്തിനുവേണ്ടി കളിക്കാന്‍ ശ്രമിക്കുമെന്നും തുറന്നടിച്ചിരുന്നു. കളിക്കളത്തിലേക്ക് മടങ്ങിയെത്താനുള്ള നിയമ പോരാട്ടം താന്‍ തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്നപ്പോഴും ശ്രീ വാര്‍ത്തകളില്‍ സജീവമായിരുന്നു. റിയാലിറ്റി ഷോകളില്‍ തന്റെ മികവ് തെളിയിച്ച ശ്രീ സിനിമയിലും ഒരുകൈ നോക്കി.

4

2005 മുതല്‍ 11 വരെ ആറു വര്‍ഷം ഇന്ത്യയുടെ ഏകദിന, ടി ട്വന്റി, ടെസ്റ്റ് ടീമുകളുടെ ഭാഗമായിരുന്നു ഈ കൊച്ചിക്കാരന്‍. ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്നും 75ഉം 27 ടെസ്റ്റുകളില്‍ നിന്നും 87ഉം വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 10 ടി ട്വന്റികളില്‍ നിന്നും ഏഴു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2007ലെ പ്രഥമ ടി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടം നേടിയതാണ് ശ്രീയുടെ കരിയറിലെ പൊന്‍തൂവല്‍. പാകിസ്താനെതിരായ ഫൈനലില്‍ ഇന്ത്യയുടെ വിജയവും കിരീടവുമുറപ്പിച്ച ക്യാച്ചെടുത്തത് ശ്രീയായിരുന്നു. ലോകകപ്പ് വിജയം കൂടാതെ രാജ്യത്തിനകത്തും പുറത്തും ചില മാസ്മരിക ബൗളിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ താരത്തിനായിട്ടുണ്ട്.

English summary
Sreesanth: One india Newsmakers of 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X