കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസില്‍ ആടിയുലഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

  • By Sanoop
Google Oneindia Malayalam News

മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി നിലവില്‍ കേരള നിയമസഭയിലെ അംഗമാണ്. കോട്ടയം പുതുപള്ളി സ്വദേശിയായ ഉമ്മന്‍ചാണ്ടി കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. കെഎസ് യുവില്‍ ജില്ലാ, സംസ്ഥാന ചുമതലകള്‍ വഹിച്ചിരുന്ന ഉമ്മന്‍ചാണ്ടി 1967ല്‍ കെഎസ് യു സംസ്ഥാന പ്രസിഡന്‍റായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രിസിഡന്‍റായ ഉമ്മന്‍ചാണ്ടി 1970ല്‍ പുതുപള്ളിയില്‍ നിന്ന് കന്നിയംഗത്തിനിറങ്ങി. ആദ്യ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ വിജയകൊടി പാറിച്ച ഉമ്മന്‍ചാണ്ടി 1970മുതല്‍ പുല്‍പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ട്. കെ കരുണാകരന്‍, എകെ ആന്റണി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിരുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനം; നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിഅല്‍ഫോണ്‍സ് കണ്ണന്താനം; നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി

2004ല്‍ എകെ ആന്‍ണി രാജിവെച്ചതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി രണ്ട് വര്‍ഷത്തെ കാലാവധിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തി. പിന്നീട് 2011ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തയപ്പോള്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. 2016ലെ യുഡിഎഫിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത സ്വയം ഏറ്റെടുത്തിരുന്നു. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് ദേശീയ നേതൃത്വം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം സ്വയം വേണ്ടെന്ന് വെക്കുകയായിരുന്നു.

photo

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടുകൂടിയാണ് 2017ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാല്‍ തുടങ്ങിയത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളാര്‍ കേസില്‍ ഉത്തരവാദികളാണെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ടിൽ മന്ത്രിസഭാ യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാമിക്കുകയായിരുന്നു. സോളാര്‍ വിവാദം വീണ്ടും പൊങ്ങി വന്നതോടുകൂടിയാണ് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് കാര്യമായ ചുമതലകളൊന്നും വഹിക്കാത്ത ഉമ്മന്‍ചാണ്ടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. .

English summary
Senior congress leader Ummen chandy is Mla of Kerala legislative assemby. He is started his political carrer in congress through students union ksu. Kottayam puthupally is Ummanchandys native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X