കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസി: ഇന്ത്യന്‍ സിനിമയില്‍ ആദ്യം, മലയാളത്തില്‍ നിന്നും വനിതകള്‍ക്കായി ഒരു സംഘടന!

  • By Jince K Benny
Google Oneindia Malayalam News

സിനിമ മേഖലയില്‍ ആദ്യമായി വനിതകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകൃതമായത് മലയാളത്തിലായിരുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപം കൊണ്ടത്. സിനിമയില്‍ നിന്നും സ്ത്രീകള്‍ നേരിടുന്ന ചൂഷണവും പീഡനങ്ങള്‍ക്കും എതിരെ പ്രതികരണത്തിന്റെ ശബ്ദമായി മാറുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട സംഘടനയില്‍ സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അംഗങ്ങളായി. മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍, പാര്‍വ്വതി, സയനോര തുടങ്ങി നിരവധി വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഡബ്ല്യുസിസിയുടെ ഭാഗമായി.

WCC

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായി രംഗത്ത് വന്നതോടെയാണ് ഡബ്ല്യുസിസി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ദിലീപിനെതിരെ ശക്തമായ നിലപാടുകള്‍ എടുത്ത സംഘടന അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുന്നത് വേണ്ടിയും ശക്തമായി രംഗത്ത് വന്നു. ദിലീപ് ചിത്രം രാമലീലയുടെ റിലീസിനെതിരെയും ഡബ്ല്യുസിസി ശക്തമായ പ്രതിഷേധങ്ങളുയര്‍ത്തി. അതേസമയം ഡബ്ല്യുസിസി താര സംഘടനയായ അമ്മയ്ക്ക് എതിരല്ലെന്നും അമ്മ ഡബ്ല്യുസിസിയെ വിലക്കില്ലെന്നും പ്രഖ്യാപിച്ചത് സംഘടനയ്ക്ക് ഗുണകരമായി. 2017 നവംബര്‍ ഒന്നിനാണ് സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ രംഗത്ത് വന്ന സംഘടന മറ്റ് പല വിഷയങ്ങളിലും പിന്നോട്ട് പോയത് തിരിച്ചടിയായി. നടി തൊടുപുഴ വാസന്തി അന്തരിച്ചപ്പോള്‍ പ്രകടമായ ഡബ്ല്യുസിസിയുടെ അസാന്നിദ്യവും നടി നിത്യ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് നേരെ ഉണ്ടായ ലൈംഗീകാതിക്രമിത്തിലെ മൗനവും സംഘടനയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നതായി. ഐഎഫ്എഫ്‌കെയില്‍ സുരഭി, മിന്നാമിനുങ്ങ് വിഷയത്തില്‍ സംഘടന മൗനം പാലിച്ചതും ജനങ്ങള്‍ക്കിടിയില്‍ അതൃപ്തിക്ക് കാരണമായി. മമ്മൂട്ടി ചിത്രം കസബയേക്കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിച്ചു. പക്ഷപാതപരമെന്ന് തോന്നിപ്പിക്കുന്ന നിലപാടുകളും വിവാദങ്ങളും സംഘടനയുടെ പൊതുസ്വീകാര്യതയ്ക്ക് കോട്ടം വരുത്തി.

English summary
Oneindia News makers of the year 2017: Read about Women in Cinema Collective.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X