കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സ്‌ഫോഡ് വാക്‌സിന്‍: കൊവിഡിനെ നശിപ്പിക്കുമെന്ന് പ്രതീക്ഷ അര്‍പ്പിക്കാം, പ്രവര്‍ത്തനം ഇങ്ങനെ...

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസനേക്കയും സംയുക്തമായി നിര്‍മിച്ച വാക്‌സിന്‍ ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമെന്ന് പ്രതീക്ഷ. 18നും 55നുമിടയില്‍ പ്രായമുള്ള 1000 പേരില്‍ നടത്തിയ ആദ്യ പരീക്ഷണം വിജയകരമാണ്.

Recommended Video

cmsvideo
Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam

രണ്ടു മാസം നീണ്ട പരീക്ഷണത്തില്‍ ഏര്‍പ്പെട്ടവരുടെ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തി. ഇനിയും രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷണം കൂടി വിജയിച്ചാല്‍ വാക്‌സിന്‍ ലോകരാജ്യങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും വിപണിയിലെത്തുകയും ചെയ്യും. എങ്ങനെയാണ് വാക്‌സിന്റെ പ്രവര്‍ത്തനം എന്ന് വിശദീകരിക്കാം....

പരീക്ഷണം

പരീക്ഷണം

ആറ് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഒട്ടേറെ മരുന്ന് പരീക്ഷണങ്ങളാണ് നടക്കുന്നത്. ഇതില്‍ പ്രധാനമാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ശ്രമം. AZD1222 എന്നാണ് ഗവേഷകര്‍ വാക്‌സിനെ വിശേഷിപ്പിക്കുന്നത്. ചൈനീസ് കമ്പനിയായ കാന്‍സിനോ ബയോലജിക്‌സും സമാനമായ വാക്‌സിന്‍ നിര്‍മാണ ശ്രമത്തിലാണ്. കൂടാതെ അമേരിക്കയിലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണും പരീക്ഷണം നടത്തുന്നുണ്ട്.

വാക്‌സിന്‍ ഉല്‍പ്പാദനം ഇങ്ങനെ

വാക്‌സിന്‍ ഉല്‍പ്പാദനം ഇങ്ങനെ

ചിമ്പാന്‍സിയിലാണ് ആദ്യ പരീക്ഷണം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല നടത്തിയത്. ശേഷം ചിമ്പാന്‍സിയില്‍ കോള്‍ഡിന് കാരണമാകുന്ന വൈറസില്‍ ജനതിക മാറ്റം വരുത്തി കൊറോണ വൈറസിന് സമാനമാക്കിയാണ് വാക്‌സിന്‍ നിര്‍മിച്ചത്. കൊറോണ വൈറസ് മനുഷ്യ സെല്ലുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീനിന്റെ ജനതിക കോഡ് ചിമ്പാന്‍സിയുടെ വൈറസില്‍ കടത്തിവിട്ടു. ഇങ്ങനെ തയ്യാറാക്കിയ വാക്‌സിന്‍ ഏത് തരം വൈറസാണ് എന്ന് കണ്ടെത്താനും പ്രതിരോധിക്കാനും മനുഷ്യ ശരീരത്തെ പ്രാപ്തമാക്കുന്നു എന്നതാണ് പ്രത്യേകത.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

വാക്‌സിന്‍ കുത്തിവച്ചവരുടെ ശരീരത്തില്‍ അമിതമായി ആന്റി ബോഡിയും ടി സെല്ലുകളും ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇങ്ങനെയാണ് വൈറസിനെ പ്രതിരോധിക്കുന്നത്. ഒരു ഡോസ് മാത്രം കുത്തിവച്ചവരില്‍ മികച്ച പ്രതികരണമുണ്ടായി. ചിലരില്‍ മാത്രം രണ്ടാമത്തെ ഡോസ് നല്‍കേണ്ടി വന്നു. പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ പ്രകടമായെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവേഷകര്‍ പറയുന്നു.

നാലിരട്ടി ആന്റിബോഡികള്‍

നാലിരട്ടി ആന്റിബോഡികള്‍

ഒരു തവണ വാക്‌സിന്‍ നല്‍കിയവരുടെ ശരീരത്തില്‍ ഒരുമാസത്തിനകം നാലിരട്ടി ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചു. മാത്രമല്ല, ടി സെല്ലുകള്‍ ദീര്‍ഘകാലം ശരീരത്തില്‍ നശിക്കാതെ നില്‍ക്കാനും വാക്‌സിന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വൈറസ് വീണ്ടും ആക്രമണത്തിന് ശ്രമിച്ചാലും ശരീരം പ്രതിരോധിക്കും.

കൂടുതല്‍ പരീക്ഷണം

കൂടുതല്‍ പരീക്ഷണം

ബ്രിട്ടന് പുറമെ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും 10000 പേരില്‍ പരീക്ഷണം നടക്കുകയാണിപ്പോള്‍. അമേരിക്കയില്‍ 30000 പേര്‍ പരീക്ഷണത്തിന് തയ്യാറായി. പരീക്ഷണം വിജയകരമാണ് എന്ന് ഉറപ്പായാല്‍ ഈ വര്‍ഷം അവസാനത്തില്‍ വാക്‌സിന്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ എത്തും

ഇന്ത്യയില്‍ എത്തും

പൂനെ കേന്ദ്രമായുള്ള സെറം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യ എന്ന കമ്പനിയാണ് ഇന്ത്യയില്‍ വാക്‌സിന്‍ വില്‍ക്കുക. ലൈസന്‍സിനായി അവര്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. മാത്രമല്ല, ഒട്ടേറെ വികസ്വര രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഈ കമ്പനി അറിയിച്ചു. ഒരു മാസത്തിനകം 50 ലക്ഷം ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് കമ്പനി സിഇഒ അദര്‍ പൂനംവാല പറഞ്ഞു.

English summary
Oxford vaccine: How to work it in Human body to increase immunity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X