കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂര്‍ വിഡി സതീശന്റെ ഉരുക്കുകോട്ട, സിപിഎമ്മിന് പ്രതീക്ഷയില്ല, എങ്കിലും പൊരുതും, മണ്ഡല ചരിത്രം!!

Google Oneindia Malayalam News

കേരളത്തില്‍ കോണ്‍ഗ്രസ് കോട്ടയായി ഇപ്പോള്‍ അറിയപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പറവൂര്‍. ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് പലപ്പോഴായി കോണ്‍ഗ്രസിനൊപ്പം പോവുകയായിരുന്നു. വിഡി സതീശനാണ് നിലവില്‍ പറവൂരിലെ എംഎല്‍എ. സതീശന്‍ ഇവിടെ മത്സരിക്കാന്‍ തുടങ്ങിയ ശേഷം ഇടതുപക്ഷം ഈ മണ്ഡലം മറന്ന അവസ്ഥയിലാണ്. അത്രയേറെ ജനപ്രീതി സതീശന് പറവൂരിലുണ്ട്. സത്യസന്ധനും ജനകീയനുമായ എംഎല്‍എ എന്ന പ്രതിച്ഛായഉള്ളത് കൊണ്ട് സതീശനെ മാറ്റുന്ന കാര്യം വോട്ടര്‍മാര്‍ക്കില്ല. കോണ്‍ഗ്രസിന്റെ സേഫ് സീറ്റായി പറവൂര്‍ മാറുന്നതും സതീശന്‍ വന്നതിന് ശേഷമാണ്.

1

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയും പറവൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് പറവൂര്‍ നിയമസഭാ മണ്ഡലം. 1977 മുതല്‍ 2011 വരെ നടന്ന ഒമ്പത് തിരഞ്ഞെടുപ്പുകളില്‍ എട്ട് തവണ കോണ്‍ഗ്രസും നാല് തവണ സിപിഐ സ്ഥാനാര്‍ത്ഥിയും ഇവിടെ ജയിച്ചിട്ടുണ്ട്. 2016ല്‍ കൂടി സതീശന്‍ ഇവിടെ ജയിച്ചതോടെ ഇത് ഒമ്പതായി ഉയര്‍ന്നിട്ടുണ്ട്. എന്‍ ശിവന്‍പിള്ളയിലൂടെ സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം പിടിച്ചിരുന്നു. 1960ലും ഈ മണ്ഡലം സിപിഐക്കൊപ്പം നിന്നു.

1967 മുതലാണ് പറവൂരിലെ സാഹചര്യങ്ങള്‍ മാറി തുടങ്ങിയത്. കെടി ജോര്‍ജിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. 1970ലും ആ ജയം ആവര്‍ത്തിച്ചു. 1977ല്‍ സേവ്യര്‍ അറക്കലും ഇവിടെ ജയിച്ചു. 1980ല്‍ എസി ജോസ് ജയിച്ചതിന് ശേഷം സിപിഐ മണ്ഡലം തിരിച്ചുപിടിച്ചു. 1982ല്‍ ശിവന്‍ പിള്ള ഇവിടെ ഇടതുതരംഗമുണ്ടാക്കി. അതേ ജയം 1987ലും പിള്ള ആവര്‍ത്തിച്ചു. 1991 മുതല്‍ പി രാജുവാണ് സിപിഐയെ മണ്ഡലത്തില്‍ പ്രതിനിധീകരിച്ചത്. 1996ലും രാജു ആ ജയം ആവര്‍ത്തിച്ചു. പിന്നീട് ഈ മണ്ഡലത്തില്‍ നിന്ന് ഒരു ഇടത് പ്രതിനിധി സഭയില്‍ വന്നിട്ടില്ല. വിഡി സതീശന്‍ അതിന് അനുവദിച്ചിട്ടില്ല എന്ന പറയുന്നതാണ് ശരി. ഇത്തവണയും ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് പറവൂര്‍.

ഓരോ തവണയും സതീശന്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ധിച്ച് വരുന്നതാണ് കണ്ടത്. 2001ല്‍ മൂന്നാം തവണ അങ്കത്തിന് ഇറങ്ങിയ പി രാജുവിനെ അട്ടിമറിക്കുകയായിരുന്നു സതീശന്‍. 7434 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 2006ല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടപ്പോഴും 7792 വോട്ടിന്റെ ഭൂരിപക്ഷം സതീശനുണ്ടായിരുന്നു. അന്നും ഭൂരിപക്ഷം വര്‍ധിച്ചു. 2011ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ 11349 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സതീശന്റെ ജയം. അന്ന് ഭൂരിപക്ഷം നന്നായി വര്‍ധിച്ചു. 2016ല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴും സതീശന്റെ ഭൂരിപക്ഷം 20000 കടന്നു. 20364 വോട്ടായിരുന്നു ഭൂരിപക്ഷം. ശാരദാ മോഹനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ ഇടതുമുന്നണി ശക്തരെ തന്നെ ഇറക്കാന്‍ സാധ്യതയുണ്ട്. സിപിഎം സീറ്റ് എറ്റെടുക്കാനും സാധ്യതയുണ്ട്.

English summary
paravur a strong hold of congress, vd satheeshan have no strong opponents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X