കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രൂപയുടെ ഇഡ്ഡലിയും ലാപ്‌ടോപും ഓര്‍ത്തല്ല തമിഴകം അമ്മയ്ക്കു കാവല്‍ നിന്നത്, ഒടുവില്‍ കരഞ്ഞത്

ജനങ്ങള്‍ ഒരു ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു സുരക്ഷിതത്വ ബോധമുണ്ട്. അത് ജനതയുടെ അടിസ്ഥാനാവകാശമാണ്.

  • By Pratheeksha
Google Oneindia Malayalam News

ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തു മാത്രം ഏകാധിപത്യമായിരുന്നെന്നു പറഞ്ഞാല്‍ അതൊരിക്കലും വസ്തുതയ്ക്ക് നിരക്കാത്തതല്ല. കാരണം ഇച്ഛാശക്തിയുളള ഒരു വനിതാഭരണാധികാരിയുടെ കീഴില്‍ തമിഴകം യഥാര്‍ത്ഥത്തില്‍ അനുഭവിച്ചത് ഏകാധിപത്യം തന്നെയായിരുന്നു.

എന്നാല്‍ ജനാധിപത്യത്തിന്റെ നിര്‍വ്വചനത്തില്‍ ജനക്ഷേമം എന്നു കൂടി ചേര്‍ക്കേണ്ടി വരുമ്പോള്‍ തമിഴ് ജനതയും മുഖ്യമന്ത്രി ജയലളിതയും തമ്മിലുളള ബന്ധത്തിന്റെ ആഴമറിയും. വെറും കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളില്‍ മാത്രം നിലനിന്ന ബന്ധമായിരുന്നില്ല തമിഴ് ജനതയ്ക്ക് ജയലളിതയുമായുണ്ടായിരുന്നത്. അമ്മ എന്ന വിളിപ്പേരിലെ ആ സുരക്ഷിതത്വം അവര്‍ അനുഭവിച്ചിരുന്നുവെന്നതാണ് വാസ്തവം.

വിവരമില്ലാതെ കരയുന്ന ജനത

വിവരമില്ലാതെ കരയുന്ന ജനത

പൊതുവെ ജയലളിതയുമായി ബന്ധപ്പെട്ട പല സംഭവങ്ങളിലും വികാരപരവശര്‍ വിവരമില്ലാതെ ആര്‍ത്തുകരയുന്നവര്‍ എന്നു തമിഴ് ജനതയെ മറ്റുള്ളവര്‍ പറയുമ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളില്‍ എത്രമുഖ്യമന്ത്രിമാര്‍ മരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എത്ര പേര്‍ ഇങ്ങനെ ഉള്ളു തുറന്നു കരഞ്ഞുകാണും.

സ്ത്രീകളുടെ പിന്തുണയും സഹകരണവും

സ്ത്രീകളുടെ പിന്തുണയും സഹകരണവും

സത്രീകളുടെ പിന്തുണയും സഹകരണവും നേടാന്‍ കഴിഞ്ഞ ഒരു മുഖ്യമന്ത്രിയാണ് ജയലളിത. മറ്റു സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നിരിക്കെ എത്ര സംസ്ഥാനങ്ങളില്‍ അവരുടെ മുഖ്യമന്ത്രിക്കായി സ്ത്രീകള്‍ തെരുവിലിറങ്ങി ആടുകയും പാടുകയും കരയുകയും ചെയ്തിട്ടുണ്ട് ? മരണവാര്‍ത്ത കേട്ട് അന്നത്തെ പത്രം വായിച്ച് അല്ലെങ്കില്‍ ചാനല്‍ വാര്‍ത്ത കണ്ട് മതിയാക്കുന്നവരായിരിക്കും അധികവും.

സ്ത്രീശാക്തീകരണം എന്നു മുറവിളി കൂട്ടുന്നവര്‍

സ്ത്രീശാക്തീകരണം എന്നു മുറവിളി കൂട്ടുന്നവര്‍

സ്ത്രീശാക്തീകരണം എന്നു മുറവിളികൂട്ടുന്നതല്ലാതെ സ്ത്രീകളിലേക്കിറങ്ങിചെല്ലാന്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളറിയാന്‍ എത്ര മുഖ്യമന്ത്രിമാര്‍ ശ്രമിച്ചിട്ടുണ്ട്..

ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ കണ്ടറിഞ്ഞു

ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ കണ്ടറിഞ്ഞു

ജനാധിപത്യമായാലും ജനാധിപത്യത്തിനുള്ളിലെ രാജഭരണമായാലും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന ഒരു ഭരണമായിരുന്നു ജയലളിതയുടേതെന്നു നിസംശയം പറയാം.. ഇന്ത്യയിലെവിടെ കിട്ടും രൂപയ്ക്ക് ഇഡ്ഡലി, പ്ലസ് ടു കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ലാപ്‌ടോപ്പ്, വാര്‍ദ്ധക്യ പെന്‍ഷന്‍, പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം എന്നു തുടങ്ങി അമ്മയുടെ കൈയ്യെത്താത്ത രംഗമില്ലെന്നു ഒരു പൗരന്‍ പറയുന്നിടത്തു തന്നെയാണ് ഒരു ഭരണാധികാരിയുടെ വിജയം.

അനധികൃതപണമാണോ എന്നതിലല്ല കാര്യം

അനധികൃതപണമാണോ എന്നതിലല്ല കാര്യം

പൗരന്മാര്‍ക്കു നല്‍കുന്ന ഈ ആനുകൂല്യങ്ങളുടെ സോഴ്‌സ് അന്വേഷിച്ചു ചെല്ലുന്നവര്‍ക്ക് അനധികൃത പണത്തിന്റെ ബാക്കിയല്ലേ എന്ന കണ്ടെത്തലുമുണ്ടാവാം. .ആയിരിക്കാം അല്ലാതിരിക്കാം .. പൗരക്ഷേമത്തിനായി ഒന്നും നടപ്പിലാക്കാത്ത പേരിനു നടപ്പാക്കുന്ന ഭരണകൂടങ്ങള്‍ എത്രയോ മുന്നിലുണ്ട്.

സുരക്ഷിതത്വ ബോധം

സുരക്ഷിതത്വ ബോധം

ജനങ്ങള്‍ ഒരു ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു സുരക്ഷിതത്വ ബോധമുണ്ട്. അത് ജനതയുടെ അടിസ്ഥാനാവകാശമാണ്. ആ സുരക്ഷിതത്വം നഷ്ടപ്പെടുമെന്ന തോന്നലിലാണ് തമിഴകത്തെ ഓരോ പൗരനും കരയുന്നത്. അല്ലാതെ നഷ്ടപ്പെടുന്ന ഇഡ്ഡലിയും ലാപ്‌ടോപ്പും ഗ്രൈന്‍ഡറുമൊന്നുമോര്‍ത്തല്ല

English summary
people's attachment on chief minister jayalalitha. particulartly woman participation and co-operation was hight at the time of her rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X