കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിളക്കമുള്ള സാരിയും നെറ്റിയിലെ സിന്ദൂരവും ഉടയാത്ത മാറിടവും, 'ആ' മുലയൂട്ടൽ അടിച്ചേൽപ്പിക്കുന്നതെന്ത്?

  • By Vishnu K Santhosh
Google Oneindia Malayalam News

വിഷ്ണു കെ സന്തോഷ്

ഗവേഷക വിദ്യാർത്ഥിയാണ് ലേഖകൻ. കേരളത്തിലെ ജനകീയ സമരങ്ങളിലും ആദിവാസി, സ്ത്രീ ശാക്തീകരണം, ഭക്ഷ്യ സുരക്ഷ ഉപജീവന മേഖലകളിൽ തന്റേതായ ഇടപെടലുകൾ നടത്തി വരുന്നു.

"തുറിച്ചു നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം" എന്ന ക്യാംപെയിന്റെ ഭാഗമായി മാതൃഭൂമി ഗൃഹലക്ഷ്മി മാസികയിൽ വന്ന കവർഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്.

മാസികയുടെ കച്ചവട തന്ത്രമാണ് ഇതെന്ന് പറയുമ്പോഴും ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിഷയം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സാഹചര്യത്തിൽ ഗവേഷണ വിദ്യാർത്ഥി വിഷ്ണു കെ സന്തോഷ് എഴുതുന്നു...

വിഷയം നല്ലത് തന്നെ

വിഷയം നല്ലത് തന്നെ

"ഗൃഹലക്ഷ്മി " എന്ന മാസികയുടെ ഈ ലക്കത്തെ വിഷയവും അതിൽ കൊടുത്തിരിക്കുന്ന കവർ ചിത്രവും നല്ലത് തന്നെ. ഒരമ്മയ്ക്ക്‌ മുലയൂട്ടാനുള്ള സ്വാതന്ത്ര്യവും പൊതു സമൂഹത്തിന്റെ തുറിച്ചു നോട്ടവും ആണ് വിഷയമായി തീരുന്നത്. ആ വിഷയവും നല്ലതാണ്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന തിരക്കുകൾ ഉള്ള കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്.

കാലിക പ്രസക്തിയുള്ള ഒരു ലേഖനം

കാലിക പ്രസക്തിയുള്ള ഒരു ലേഖനം

ഒരു മാറ്റം ഉണ്ടാവുന്നു എങ്കിൽ അത് നല്ലതാണ്, എന്നാൽ ഒരു കൊച്ചിന്റെ വിശപ്പിനും അതീതമായി ഒരു അമ്മ മുലയൂട്ടുന്നത് കച്ചവടവൽക്കരിക്കപ്പെടുകയാണോ. മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കപ്പെടുമ്പോൾ "തുറിച്ചു നോക്കരുത് ഞങ്ങൾക്കും മുലയൂട്ടണം" എന്ന ഒരു വിഷയത്തെ ആസ്പദമാക്കി ഒരു വലിയ ലേഖനം ഈ വട്ടത്തെ ഗൃഹ ലക്ഷ്മി മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ കാലിക പ്രസക്തിയുള്ള ഒരു ലേഖനം തന്നെയാണ് ഇത്. സ്ത്രീകൾക്ക് അതായത് അമ്മമാർക്ക് പലപ്പോഴും പൊതു ഇടങ്ങളിൽ കുഞ്ഞുങ്ങൾക്ക് മുലകൊടുക്കുവാൻ സാധിക്കാതെ വരുന്നു എന്ന വസ്തുത പല രീതിയിലും നമ്മുടെ നാട്ടിൽ കാണുന്നുണ്ട്.

മാറ്റം നല്ലതു തന്നെ... പക്ഷേ

മാറ്റം നല്ലതു തന്നെ... പക്ഷേ

എങ്കിലും പൊതുവെ മലയാളികളും ഇന്ത്യയിൽ പലയിടത്തും ഒരു അമ്മയെ ബഹുമാനിക്കുന്നു എന്ന അർദ്ധ തലങ്ങളും നിലനിൽക്കുന്നുണ്ട്. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിന് മുലയൂട്ടുവാൻ കഴിയുമ്പോളും അതിനു സ്വാതന്ത്ര്യമായി കഴിയാതെയും വരുന്നുണ്ട്. പല അമ്മമാരും അത് പങ്കു വെയ്ക്കുകയും അവർ അനുഭവിച്ചിട്ടുള്ള അല്ലെങ്കിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പൊതു ബോധത്തിലേക്ക് എത്തിപ്പെടുന്നതും നല്ലതാണ്. അത് പോലെ തന്നെ ഗൃഹ ലക്ഷ്മി എന്ന കുടുംബ മാസികയുടെ കവർ ചിത്രമായി മുലയൂട്ടുന്ന ഒരു അമ്മയുടെ ചിത്രം കൊടുത്തിരിക്കുന്നു എന്നതും മാറ്റം എന്ന നിലയ്ക്ക് നല്ലതു തന്നെയാണ്. അപ്പോഴും അവിടെ ചോദ്യം ചെയ്യപ്പെടേണ്ടതായതും അല്ലെങ്കിൽ മനസിലാക്കപ്പെടേണ്ടതായ ചില വസ്തുതകൾ കൂടിയുണ്ട്.

ഇത്തരത്തിലുള്ള ഫോട്ടോകൾ നേരത്തെ വന്നിട്ടുണ്ട്

ഇത്തരത്തിലുള്ള ഫോട്ടോകൾ നേരത്തെ വന്നിട്ടുണ്ട്

എന്ത് കൊണ്ടാണ് ഗൃഹലക്ഷ്മി പോലെയുള്ള ഒരു കുടുംബ മാസികയിൽ മുലയൂട്ടുന്ന ഒരു സ്ത്രീയുടെ ചിത്രം കൊടുക്കുന്നത്. അത് മാറി വരുന്ന കാലഘട്ടത്തിന്റെ കച്ചവട താല്പര്യം കൂടിയാണോ എന്ന സംശയം ഇല്ലാതെ ഇല്ല. ഒരു സ്ത്രീ അതായത് അമ്മ തന്റെ കുട്ടിയ്ക്ക് മുലയൂട്ടുന്ന ചിത്രം പലപ്പോഴും കേരളത്തിലെ ആരോഗ്യ വകുപ്പും ചില ആശുപത്രികളും ഒക്കെ തന്നെ നോട്ടീസ് ആയിട്ടും പോസ്റ്റർ ആയിട്ടും ഒക്കെ കാലങ്ങളായി വിതരണം നടത്താറുള്ളതാണ്.

ഇതൊരു പുതിയ കാര്യം ആണോ?

ഇതൊരു പുതിയ കാര്യം ആണോ?

അപ്പോൾ കേരളത്തിലെ മലയാളി പൊതു സമൂഹത്തിനു അതൊരു പുതിയ കാര്യം ആണോ? പത്രങ്ങളിൽ പോലും പോളിയോ തുള്ളിമരുന്നുകൾ ഉൾപ്പെടെ പല വാക്സിനുകളും നൽകുന്നതിന്റെയും വർത്തകളിലും പരസ്യത്തിലും മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം നൽകാറുണ്ട്. പിന്നെന്തിനാണ് ഗൃഹ ലക്ഷ്മി പോലെയൊരു കുടുംബ മാസികയിൽ വിവാഹിതയല്ലാത്ത ഒരു മോഡലിനെയും ഒരു കൊച്ചിനെയും വെച്ച് കൊണ്ട് ഇത്തരം ഒരു കവർ ചിത്രം നൽകി എന്നത് ഒരു ചോദ്യം ആണ്. ഇതിൽ നിന്നും എങ്ങനെയാണ് പൊതു മലയാളീ ബോധത്തെ ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിന് സ്വസ്ഥമായും സമാധാനമായും പൊതു ഇടത്തിൽ മുലയൂട്ടുവാൻ കഴിയും എന്ന് പറയുന്നിടത്താണ് വിയോജിപ്പുകൾ ഉണ്ടാവുന്നത്.

മലയാളി സ്ത്രീകൾ എങ്ങിനെയാവണം?

മലയാളി സ്ത്രീകൾ എങ്ങിനെയാവണം?

കേരളത്തിലെ വനിത, ഗൃഹലക്ഷ്മി തുടങ്ങിയ കുടുംബ മാസികകളിൽ പറഞ്ഞു വെയ്ക്കുന്ന ഒരു കാര്യം എന്നത് മലയാളി സ്ത്രീകൾ എങ്ങനെ ആവണം എന്നത് കൂടിയാണ്. ഈ ചിത്രത്തിൽ പോലും അത് വ്യക്തമാണ്. തിളക്കമുള്ള ബ്ലൗസ് ധരിച്ചുകൊണ്ടും സാരി ഉടുതുകൊണ്ടും സിന്ദൂരം തിരുനെറ്റിയിൽ ചാർത്തികൊണ്ടും സപ്രമഞ്ച കസേരയിൽ ഇരിക്കുന്ന കുലീനതയായ മലയാളി 'അമ്മ' എന്ന സങ്കൽപ്പം പൊതു ബോധത്തിലേക്ക് വീണ്ടും വീണ്ടും അടിച്ചേൽപ്പിക്കുകയാണ്.

ഈ ചിത്രത്തിന്റെ പ്രസക്തി

ഈ ചിത്രത്തിന്റെ പ്രസക്തി

വളരെ സ്വാഭാവികതയോടെയോ യാതൊരു വിധ ചർച്ചകളോ ഇല്ലാതെ ഈ മുഖ ചിത്രം കടന്നു പോയില്ല എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രസക്തി എന്ന് പറയുന്നത്. പക്ഷേ അപ്പോഴും ഒരു കുഞ്ഞിന് മുലയൂട്ടുകയും ആ കുട്ടിയുടെ വിശപ്പിനു പൊതു ഇടത്തിലും പരിഹാരം കാണുക എന്ന ഒരു അമ്മയുടെ അവകാശത്തിനും അപ്പുറം വെളുത്തു അങ്കവടിവുള്ള ശരീരവും ഉടയാത്ത സൗന്ദര്യമുള്ള മാറിടവും ആ ചിത്രമായി എത്തപ്പെട്ടു എന്നതും ഒരു വിഷയമാണ്.

മാർക്കറ്റ് മെച്ചപ്പെടും എന്ന തന്ത്രം

മാർക്കറ്റ് മെച്ചപ്പെടും എന്ന തന്ത്രം

സിന്ദൂരം ഇട്ട മലയാളി തനിമ. ഉടയാത്ത സൌന്ദര്യം ഉള്ള മാറിടം. ഇട്ടിരിക്കുന്ന വസ്ത്രങ്ങളിൽ പോലും നിറഞ്ഞു നിൽക്കുന്ന കുലീനത. അമ്മ എന്ന അർത്ഥത്തിനും അതീതമായി ഉയർന്നു നിൽക്കുന്ന കാഴ്ചാ പ്രാധാന്യം. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടും എന്നും മാർക്കറ്റ്‌ ചെയ്യപ്പെടും എന്നുമുള്ള തന്ത്രം. വെളുത്ത നിറത്തിന്റെയും സൌന്ദര്യത്തിന്റെയും സാധ്യത. ബോധവൽക്കരണത്തിനും അതീതമായി ഉയർന്നു നിൽക്കുന്ന കച്ചവടം.

വിശപ്പായിരുന്നില്ല പ്രധാന പ്രശ്നം

വിശപ്പായിരുന്നില്ല പ്രധാന പ്രശ്നം

അപ്പോൾ വിശപ്പ്‌ എന്നതായിരുന്നില്ല പ്രധാന പ്രശ്നം. ഒരമ്മ കൊച്ചിന്റെ വിശപ്പ്‌ ശമിപ്പിക്കുക എന്നത് ആയിരുന്നു എങ്കിൽ അത് ആ ചിത്രത്തിൽ നിഴലിക്കും. എന്ത് കൊണ്ടാണ് വളരെ റിയലിസ്റ്റിക് ആയ ഒരമ്മയുടെ മുലയൂട്ടുന്ന ചിത്രം ഗൃഹ ലക്ഷ്മിയിൽ വന്നില്ല. എന്തുകൊണ്ട് കറുത്തതോ ഇരു നിറത്തിലോ ഉള്ള ഒരു സാധാരണ സ്ത്രീ മുലയൂട്ടുന്ന ചിത്രം ഗൃഹ ലക്ഷ്മിയിൽ വന്നില്ല. കേരളത്തിലെ കാടുകളിലും തെക്കേ ഇന്ത്യയിലെ ദളിത് കോളനികളിലും സ്ത്രീകൾ വളരെ സ്വാതന്ത്ര്യത്തോടെ തന്റെ കൊച്ചിന് മുലയൂട്ടുന്ന വിഷയങ്ങളും ചിത്രങ്ങളുംഎത്തുന്നില്ല.

നിറത്തിന്റെയും വസ്ത്രത്തിന്റെയും അധികാരത്തിന്റെയും ഒക്കെ പ്രിവിലേജുകൾ

നിറത്തിന്റെയും വസ്ത്രത്തിന്റെയും അധികാരത്തിന്റെയും ഒക്കെ പ്രിവിലേജുകൾ

അപ്പോൾ ഗൃഹ ലക്ഷ്മി പറയുവാൻ ശ്രമിക്കുന്നത് പൊതു ഇടത്തിലെ മുലയൂട്ടൽ മാത്രമാണോ? അവിടെയും ഉയർന്നു നിൽക്കുന്നത് നിറത്തിന്റെയും വസ്ത്രത്തിന്റെയും അധികാരത്തിന്റെയും ഒക്കെ പ്രിവിലേജുകൾ അല്ലേ ? എന്തായാലും ഒരു കുടുംബ മാസികയുടെ കവർ ചിത്രം മാറുന്നു എന്നത് ചിലരിലെങ്കിലും നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നു എങ്കിൽ അതും നല്ലതാണ്.

അതൊരു നല്ല ബോധവല്ക്കരണം ആവട്ടെ

അതൊരു നല്ല ബോധവല്ക്കരണം ആവട്ടെ

ഒരമ്മ മുലയൂട്ടുന്ന ചിത്രം കച്ചവടം ആവാതിരിക്കട്ടെ.. അതൊരു നല്ല ബോധവല്ക്കരണം ആവട്ടെ. അതിൽ നിറത്തിന്റെ വേർതിരിവുകൾ ഉണ്ടാവാതെ ഇരിക്കട്ടെ. അവിടെ രാജാവിന്റെ കസേരയും പളപളപ്പുള്ള ബ്ലൗസും ഉണ്ടാവാതിരിക്കട്ടെ. വിശപ്പിനും കൊച്ചിനോടുള്ള സ്നേഹത്തിനും പകരമായി ആകർഷണമുള്ള നോട്ടങ്ങൾ ഉണ്ടാവാതിരിക്കട്ടെ.

മുലയൂട്ടൽ വിവാദം; ഇതൊക്കെ വെറും പ്രദര്‍ശനമല്ലേ എന്ന് ചോദിക്കുന്നവരോട്, ഒരു അമ്മ പറയുന്നു...മുലയൂട്ടൽ വിവാദം; ഇതൊക്കെ വെറും പ്രദര്‍ശനമല്ലേ എന്ന് ചോദിക്കുന്നവരോട്, ഒരു അമ്മ പറയുന്നു...

ശരീരാവയവം തുറന്നു കാട്ടുന്നതിൽ എന്താണിത്ര മഹത്വമുള്ളത്? ഇത് പ്രശസ്തയാകാനുള്ള തത്രപ്പാട് മാത്രം... ശരീരാവയവം തുറന്നു കാട്ടുന്നതിൽ എന്താണിത്ര മഹത്വമുള്ളത്? ഇത് പ്രശസ്തയാകാനുള്ള തത്രപ്പാട് മാത്രം...

English summary
PHD student Vishnu K Santosh writes about Grihalakshmi cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X