കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്‌ലാന്‍ മാത്രമല്ല... ലോകം മാറ്റിമറിച്ച ചിത്രങ്ങള്‍ വേറേയും ഉണ്ട്

Google Oneindia Malayalam News

തുര്‍ക്കി കടല്‍ തീരത്ത് അടിഞ്ഞ അയ്‌ലാന്‍ എന്ന മൂന്ന് വയസ്സുകാരനായ സിറിയന്‍ ബാലന്റെ ചിത്രം മനസ്സാക്ഷിയുള്ള ഒരാളും ഒരിയ്ക്കലും മറക്കില്ല. സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആ ചിത്രം ഒരു കാരണമായി മാറിയിരിയ്ക്കുകയാണ് ഇപ്പോള്‍.

ഇതിന് മുമ്പം പല ചിത്രങ്ങളും ഇങ്ങനെ ലോകത്തെ മാറ്റി മറിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്, കണ്ണീരിലാഴ്ത്തിയിട്ടുണ്ട. പലരും കണ്ടുമറന്ന ആ ചിത്രങ്ങള്‍ ഒന്ന് ഓര്‍ത്തെടുക്കാം....

അയ്‌ലാന്‍ കുര്‍ദി

അയ്‌ലാന്‍ കുര്‍ദി

സിറിയയിലെ തീവ്രവാദികളില്‍ നിന്നും സൈന്യത്തില്‍ നിന്നും രക്ഷപ്പെട്ട് പുതിയൊരു ജീവിതത്തിന് വേണ്ടിയാണ് അയ്‌ലാനും കുടുംബവും ഇറങ്ങിത്തിരിച്ചത്. എന്നാല്‍ സിറിയയില്‍ നിന്ന് ഇനിയുണ്ടാകാന്‍ പോകുന്ന അഭയാര്‍ത്ഥികള്‍ക്കാണ് അയലാന്റെ മരണം ഗുണം ചെയ്യുന്നത്.

ആ കഴുകന്‍ ചിത്രം

ആ കഴുകന്‍ ചിത്രം

ഈ ചിത്രം എല്ലാവരും കണ്ടിരിയ്ക്കും. പട്ടിണിയില്‍ മരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ആഫ്രിക്കന്‍ കുട്ടി. അവന്റെ പിറകില്‍ കൊതിയോടെ നോക്കി നില്‍ക്കുന്ന കഴുകന്‍. കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറായിരുന്നു ഈ ചിത്രം പകര്‍ത്തിയത്. ചിത്രത്തിന് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു. എന്നാല്‍ കെവിന്‍ ആ കുട്ടിയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നു. ഒടുവില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു.

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിച്ച ചിത്രം

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിച്ച ചിത്രം

ഫാന്‍ തി കിം ഫുക് എന്ന പെണ്‍കുട്ടിയാണ് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിയ്ക്കാന്‍ കാരണം. അല്ലെങ്കില്‍, അമേരിക്കയുടെ നാപാം ബോംബാക്രമണത്തില്‍ മേലാസകലം പൊള്ളലേറ്റ് നഗ്നയായി ഓടുന്ന അവളുടെ ചിത്രം പകര്‍ത്തിയ നിക് ഉട്ടിന്‍ എന്ന ഫോട്ടോഗ്രാഫര്‍. നിക് ഉട്ടിന് ഈ ചിത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു.

 ടിയാനെന്‍മെന്‍ സ്‌ക്വയര്‍

ടിയാനെന്‍മെന്‍ സ്‌ക്വയര്‍

ലോക ചരിത്രത്തില്‍ ഒരിയ്ക്കലും മറക്കാത്ത സംഭവമാണ് ചൈനയിലെ ടിയാനെന്‍മെന്‍ സ്വയറിലെ കൂട്ടക്കൊല. യുദ്ധ ടാങ്കറുകള്‍ക്ക് മുന്നില്‍ വില്പവവീര്യം കെടാതെ നിന്ന ഈ ചെറുപ്പക്കാരന്റെ ചിത്രം ലോകം ഏറെ ചര്‍ച്ച ചെയ്തു.

മരണം മുന്നില്‍

മരണം മുന്നില്‍

വിയറ്റ്‌നാമിലെ പോലീസ് മേധാവി നിരായുധനായ ഒരാളെ കൈകള്‍ പിറകിലേയ്ക്ക് കെട്ടിവച്ച് തലയിലേയ്ക്ക് നിറയൊഴിയ്ക്കുന്ന ചിത്രം. മനുഷ്യ മനസ്സാക്ഷിയെ ഈ ചിത്രം മരവിപ്പിച്ചു. എഡി ആംസ് എന്ന ഫോട്ടോഗ്രാഫറാണ് ഇത് പകര്‍ത്തിയത്.

ബുദ്ധ സന്യാസിയുടെ ആത്മഹത്യ

ബുദ്ധ സന്യാസിയുടെ ആത്മഹത്യ

വിയറ്റ്‌നാം സര്‍ക്കാരിനെതിരെ ബുദ്ധ സന്യാസിയുടെ ആത്മഹത്യാസമരം. സ്വയം കത്തിയെരിഞ്ഞ് തീരുന്നത് പവരെ ഇദ്ദേഹം ഒന്ന് കരയുകയോ ഇളകി മാറുകയോ ചെയ്തില്ലെന്നതാണ് ഏറ്റവും വലിയ അത്ഭുതം.

സിറിയന്‍ പെണ്‍കുട്ടി

സിറിയന്‍ പെണ്‍കുട്ടി

ഫോട്ടോഗ്രാഫര്‍ ക്യാമറ നീട്ടിയപ്പോള്‍ തോക്കെന്ന് കരുതി രണ്ട് കൈയ്യും ഉയര്‍ത്തി നില്‍ക്കുന്ന ഈ സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രവും ലോകം ഏറെ ചര്‍ച്ച ചെയ്തു.

പ്രഭാകരന്റെ മകന്‍

പ്രഭാകരന്റെ മകന്‍

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ ചിത്രമായിരുന്നു അത്. തമിഴ്പുലി നേതാവ് പ്രഭാകരന്റെ മകന്‍. ആ കുട്ടി കൊല്ലപ്പെടുന്നത് തൊട്ടുമുമ്പുള്ള ചിത്രമായിരുന്നു ഇത്.

English summary
Photographs those made the world to think.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X