കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഡാങ്കെയെങ്കില്‍ വിഎസ് ഗോര്‍ബച്ചേവ്

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ച നശിപ്പിച്ചതില്‍ പ്രധാനി ആയിട്ടാണ് സിപിഎമ്മുകാര്‍ ഡാങ്കെയെ കാണുന്നത്. സോവിയറ്റ് യൂണിയന്‍ ശിഥിലമാക്കപ്പെടാന്‍ കാണക്കാരന്‍ ഗോര്‍ബച്ചേവ് ആണെന്ന് ലോക കമ്യൂണിസ്റ്റുകളും വിലയിരുത്തുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ ഏറ്റവും ശക്തരായ രണ്ട് മാര്‍ക്‌സിസ്റ്റ് നേതാക്കളെ ഡാങ്കെ എന്നും ഗോര്‍ബച്ചേവ് എന്നും വിശേഷിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും. ഒരു തമാശയ്ക്ക് വേണ്ടി പറയുകയല്ല . കേരളത്തിനുള്ളിലെ സിപിഎമ്മില്‍ സംഭവിച്ച കാര്യമാണിത്.

VS and Pinarayi

ഒഞ്ചിയം വിഷയത്തില്‍ അപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ വിഎസ് അച്യുതാനന്ദന്‍ ഡാങ്കെയോട് ഉപമിച്ചായിരുന്നു തുടക്കം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെറുക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാവാണ് ഡാങ്കെ. കാരണം 1964 ല്‍ സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ചവരെ വര്‍ഗ്ഗ വഞ്ചകര്‍ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.

അങ്ങനെയുള്ള ഡാങ്കെയോട് പിണറായി ഉപമിയ്ക്കാന്‍ വിഎസിന് ഒരു ന്യായം ഉണ്ടായിരുന്നു. ഒഞ്ചിയത്ത് പാര്‍ട്ടിയ്ക്കുള്ളില്‍ സമരം നടത്തുകയും പിന്നീട് പാര്‍ട്ടിയ്ക്ക് പുറത്ത് പോവുകയും ചെയ്തവരെ പിണറായി വര്‍ഗ്ഗ വഞ്ചകര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഒഞ്ചിയം സഖാക്കളുമായി അടുത്ത ബന്ധമായിരുന്നല്ലോ വിഎസിന്.

വിഎസ് അങ്ങനെ പറഞ്ഞപ്പോള്‍ പിണറായി പക്ഷേ ആരുമായും ഉപമിയ്ക്കാന്‍ നിന്നില്ല. എന്നാല്‍ ഇപ്പോള്‍ പഴയ സെക്രട്ടറിയല്ല, പുതിയ സെക്രട്ടറി. ചിരിയ്ക്കുന്ന സെക്രട്ടറിയാണ്. പക്ഷേ ഒടുവില്‍ സംഭവിച്ചതെന്താണ്?

<strong>അടുത്ത പേജില്‍ വായിക്കാം: ചിരിയ്ക്കുന്ന സെക്രട്ടറിയുടെ പരസ്യ തിട്ടൂരം</strong>അടുത്ത പേജില്‍ വായിക്കാം: ചിരിയ്ക്കുന്ന സെക്രട്ടറിയുടെ പരസ്യ തിട്ടൂരം

English summary
Pinarayi Vijayan as Dange and VS Achuthanandan as Gorbachev- this is the present scenario of CPM in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X