കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരിയ്ക്കുന്ന സെക്രട്ടറിയുടെ പരസ്യ തിട്ടൂരം

  • By Soorya Chandran
Google Oneindia Malayalam News

പഴയ സെക്രട്ടറി പിണറായി വിജയന്‍ വിഎസിന് സംബന്ധിച്ച പല കാര്യങ്ങളിലും എടുത്തടിച്ചതുപോലെ മറുപടികള്‍ കൊടിത്തിരുന്നില്ല(സെക്രട്ടറിപദം ഏറ്റെടുത്ത ആദ്യ നാളുകളിലെങ്കിലും) എന്നാല്‍ പുതിയ ചിരിയ്ക്കുന്ന സെക്രട്ടറി അങ്ങനെയല്ലെന്ന് ഇപ്പോള്‍ തെളിയിച്ച് കഴിഞ്ഞു.

ഇപ്പോഴത്തെ സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആണ് കഥാപാത്രങ്ങള്‍. രണ്ടിലും മുഖ്യ കഥാപാത്രമായി വിഎസ് അച്യുതാനന്ദന്‍ മാത്രം.

Kodiyeri Balakrishnan

വിഎസ് അച്യുതാനന്ദനെ സോവിയറ്റ് യൂണിയന്‍ തകര്‍ത്ത ഗോര്‍ബച്ചേവിനോടാണ് അഭിനവ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉപമിച്ചിരിയ്ക്കുന്നത്. വിഎസിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു ഇതെന്ന് ആശ്വസിക്കാവുന്നതാണ്.

സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയ്ക്ക് കാരണം സംഘടനാ തത്വങ്ങള്‍ ലംഘിച്ചതാണെന്നാണ് കൊടിയേരി പറയുന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്തതാണ് അന്ന് സോവിയറ്റ് യൂണിയനില്‍ പ്രശ്‌നമായത്. അതിന് ഉത്തരവാദി ഗോര്‍ബച്ചേവ് ആണ്. അതുകൊണ്ട് കേരളത്തിലെ പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനം ആണെന്നാണ് വിഎസിനെ ലക്ഷ്യം വച്ച് കൊടിയേരി പറഞ്ഞ്.

പുതിയ സെക്രട്ടറി, പഴയ സെക്രട്ടറിയുടെ ചില നിലപാടുകളെ പിന്തുണയ്ക്കുന്നതായി സംശയിക്കുന്നു എന്നായിരുന്നു വിഎസിന്റെ വിമര്‍ശനം. ആര്‍എസ്പി യുഡിഎഫിന്റെ അഴിമതികള്‍ക്ക് ഹാലേലുയ്യ പാടുന്നു എന്ന കൊടിയേരിയുടെ പരാമര്‍ശമായിരുന്നു വിഎസിനെ ചൊടിപ്പിച്ചത്. ഇതോടെ വിഎസ് ചാനലുകള്‍ക്ക് മുന്നില്‍ അഭിപ്രായപ്രകടനം നടത്തി. പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്താല്‍ പിന്നെ ഗോര്‍ബച്ചേവിന് സമാനനാവില്ലെ?

എന്തായാലും ഇപ്പോള്‍ കേരളത്തിലെ സിപിഎമ്മിന്റെ കാര്യത്തില്‍ ഏതാണ്ട് 'തീരുമാനമായ' മട്ടാണ്. മുതിര്‍ന്ന രണ്ട് നേതാക്കള്‍- ഒരാള്‍ ഇന്ത്യയില്‍ ക്മ്യുണിസ്റ്റ് പ്രസ്ഥാനം തകര്‍ത്തവനെന്ന് സിപിഎമ്മുകാര്‍ പറയുന്ന ഡാങ്കെയെ പോലെ, മറ്റൊരാള്‍ സോവിയറ്റ് യൂണിയന്‍ തകര്‍ത്ത ഗോര്‍ബച്ചേവിനെ പോലെ- പാര്‍ട്ടിക അന്തകരായി മാറുമോ എന്ന് മാത്രം കാത്തിരുന്നാല്‍ മതി.

English summary
Pinarayi Vijayan as Dange and VS Achuthanandan as Gorbachev- this is the present scenario of CPM in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X