കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരിക്കുന്ന പിണറായി

  • By Soorya Chandran
Google Oneindia Malayalam News

പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ ഒരു മര്‍ക്കട മുഷ്ടിക്കാരനായിട്ടാണ് എപ്പോഴും മാധ്യമങ്ങള്‍ ചിത്രീകരിക്കാറുള്ളത്. ഗൗരവക്കാരന്‍, അറുത്ത് മുറിച്ച് മാത്രം വാക്കുകള്‍ ഉപയോഗിക്കുന്ന ആള്‍, ആരോടും അമിതമായ സിനേഹമോ താത്പര്യമോ പ്രകടിപ്പിക്കാത്ത പരുക്കന്‍ മനുഷ്യന്‍..., വിശേഷണങ്ങള്‍ ഇങ്ങനെ നീളും.

പണ്ട് പിണറായി നടത്തിയ ഒരു പത്രസമ്മേളനം ഏറെ നാളത്തേക്ക് അദ്ദേഹത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ ശത്രുപോലും ആക്കിയിരുന്നു. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നായിരുന്നു അന്ന് പിണറായി പറഞ്ഞത്. പക്ഷേ കാലം കടന്ന് പോയപ്പോള്‍ മാധ്യമങ്ങള്‍ക്ക് പിണറായിയെ ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതിയായി.

പതിവില്‍ നിന്ന് വ്യത്യസ്തമായി പിണറായി വിജയന്‍ വളരെ സന്തോഷത്തിലായിരുന്നു. ഒരു ദശാബ്ദത്തിലേറെ തന്നെ വിവാദ പുരുഷനാക്കിയ ഒരു കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ടതിന്റെ സന്തോഷമായിരുന്നു ആ മുഖത്ത്.

ചിരിക്കുന്ന പിണറായി വിജയനെ കാണാം

ഗൗരവത്തിന് അല്‍പം അവധി

ഗൗരവത്തിന് അല്‍പം അവധി

ലാവലിന്‍ കേസില്‍ തന്റെ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ച കാര്യം അറിഞ്ഞതിന് ശേഷം എകെജി സെന്ററില്‍ നിന്ന് പുറത്തേക്ക് വരുന്ന പിണറായി വിജയന്‍. സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി കടകംപള്ളി സുരേന്ദ്രനേയും കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ടീച്ചറും അരികെ.

മനസ്സ് നിറഞ്ഞ ചിരി

മനസ്സ് നിറഞ്ഞ ചിരി

കോടതി വിധി വന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുന്ന പിണറായി വിജയന്‍.

സന്തോഷം ആശ്വാസം

സന്തോഷം ആശ്വാസം

ഇനി നിങ്ങള്‍ എന്നെപ്പറ്റി എന്തൊക്കെ എഴുതും?

സന്തോഷത്തിന് മധുരം

സന്തോഷത്തിന് മധുരം

പിണറായി വിജയനെ ലാവലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കിയ വിവരം അറിഞ്ഞ് എകെജി സെന്ററില്‍ നടത്തിയ ലഡു വിതരണം.

English summary
Pinarayi Vijayan is happy now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X