കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മന്ത്രിസഭ വീഴും, പിണറായി മുഖ്യനാകും

  • By Soorya Chandran
Google Oneindia Malayalam News

പിണറായി വിജയന്‍ എന്ന കരുത്തനായ രാഷ്ട്രീയ നേതാവിന്റെ കണ്ടക ശനിക്ക് താത്കാലിക വിരാമം ആയിരിക്കുകയാണ്. കേരളം കണ്ട മികച്ച വൈദ്യുതി മന്ത്രി എന്ന് പേരെടുത്ത പിണറായി വിജയന്‍ ഇപ്പോള്‍ അഴിമതി കേസിന്റെ നാണക്കേടില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നു. കുറ്റ വിമക്തനാക്കപ്പെടാതെ ഇനി മത്സര രംഗത്തേക്കില്ല എന്ന് കടുത്ത തീരുമാനത്തിന് ഇനി പ്രസക്തിയില്ലാതായിരിക്കുന്നു. ഇനി അടുത്തത് എന്താണെന്നാണ് എല്ലാവരുടേയും ചോദ്യം.

ഒരു സാധ്യതയേയും തള്ളിക്കളയാന്‍ ആകാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. അഴിമതിക്കഥകളുടെ മാത്രം അടിത്തറയുള്ള ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മന്ത്രിസഭയില്‍ ആണെങ്കിലോ പഴയ ഇഴയടുപ്പമൊന്നും ഇല്ല. സര്‍ക്കാരിലെ രണ്ടാമന്‍ ആരെന്ന വടംവലിയിലാണ് മുസ്ലീം ലീഗും മാണിയുടെ കേരള കോണ്‍ഗ്രസ്സും. മിക്ക ഘടക കക്ഷികളും അത്ര സംതൃപ്തരും അല്ല. കേരള കോണ്‍ഗ്രസില്‍ ആണെങ്കില്‍ പിസി ജോര്‍ജ്ജും പിജെ ജോസഫും രണ്ട് തട്ടില്‍. എന്തും സഭവിക്കാം എന്ന് പറഞ്ഞാല്‍ എന്തും തന്നെ സംഭവിക്കാം. വെറും മൂന്ന് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഈ സര്‍ക്കാര്‍ ഇനി എത്ര നാള്‍ തികക്കും എന്ന് പോലും സംശയത്തിന്റെ നിഴലില്‍ ആണ്.

Pinarai Vijayan

സിപിഎമ്മിനെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ ഇപ്പോള്‍ വേണ്ടുവോളം കാര്യങ്ങള്‍ ഉണ്ട്. മുഖ്യന് കണ്ണൂരില്‍ വച്ച് കല്ലേറ് കൊണ്ടു എന്നൊരു പ്രശ്‌നമൊഴിച്ചാല്‍ ബാക്കിയെല്ലാം പാര്‍ട്ടിയുടെ വരുതിയില്‍ ആയതിന് തുല്യമാണ് പിണറായി വിജയനെ ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധി.

ലാവലിന്റെ പേരില്‍ പിണറായി വിജയനെ ഏറ്റവും അധികം ക്രൂശിച്ചിട്ടുള്ളത് കോണ്‍ഗ്രസുകാരോ എതിര്‍പാര്‍ട്ടിക്കാരോ ഒന്നും ആയിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാവായ വിഎസ് അച്യുതാനന്ദന്‍ തന്നെ ആയിരുന്നു. കോടതി വിധി പാര്‍ട്ടിക്കുള്ളിലെ അച്യുതാനന്ദന്റെ കുന്തമുന തന്നെയാണ് ഒടിച്ചിട്ടുള്ളത്. തന്റെ മുന്‍ നിലപാടുകള്‍ വിധിയോടുകൂടി അപ്രസക്തമായി എന്ന വിഎസിന്റെ പ്രതിരണം ഒരു തരത്തില്‍ പറഞ്ഞാല്‍ പൂര്‍ണമായും ഉള്ള ഒരു കീഴടങ്ങലിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.

മുന്നില്‍ നില്‍ക്കുന്ന ഒരു സാധ്യത ഇതാണ്.

ഇത്രയും നാള്‍ സോളാര്‍ വിഷയത്തില്‍ സിപിഎം സമരം വേണ്ടത്ര ശക്തി പ്രാപിക്കാതിരിക്കാന്‍ കാരണം വിഎസ് എന്ന പ്രതിബന്ധമായിരുന്നു. സര്‍ക്കാരിനെ എങ്ങനെയെങ്കിലും വീഴ്ത്തിയാല്‍ തന്നെ വിഎസിനെ മുഖ്യമന്ത്രി ആക്കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി ഏതാണ്ട് മാറി. വിഎസ് പിണറായിക്കെതിരെ ശക്തമായി ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം വെറുതെയായി.

ഇനി സമരം ശക്തമാക്കാം. ലോക്‌സഭ തിരഞ്ഞെടുപ്പിനോടടുപ്പിച്ചാണ് സമരം ശക്തമാക്കുന്നതെങ്കില്‍ അത് കൂടുതല്‍ ഉപകാരപ്പെടുക സിപിഎമ്മിന് തന്നെയാണ്. സര്‍ക്കാരിനെ മറിച്ചിട്ട് വേണമെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് തന്നെ നടത്താനുള്ള സാഹചര്യം ഒരുക്കാം. അല്ലെങ്കില്‍ തന്നെ പിണറായിക്ക് മത്സരിക്കാന്‍ വേണ്ടി സ്വന്തം എംഎല്‍എ സ്ഥാനം ത്യജിക്കാന്‍ പാര്‍ട്ടിയില്‍ തന്നെ ഉണ്ട് നേതാക്കള്‍ ഒരുപാട്.

ഇനി അത്തരമൊരു സാഹചര്യം വരികയാണെങ്കില്‍ പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ധര്‍മടം എംഎല്‍എ കെകെ നാരായണന്‍ പിണറായിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ രാജിവച്ച് പിണറായി വിജയന് മത്സരിക്കാന്‍ വഴിൊരുക്കിക്കൊടുക്കാന്‍ നാരായണന് അല്‍പം പോലും ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അല്ലെങ്കിലും സിപിഎമ്മില്‍ ഇത്തരം ഒരു കാര്യം നടപ്പിലാക്കാന്‍ ഒരു പാര്‍ട്ടി തീരുമാനത്തിന്റെ മാത്രം ആവശ്യമേ ഉള്ളു.

ഇടതിനൊപ്പം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ മറിച്ചിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാം എന്ന കെഎം മാണിയുടെ സ്വപ്‌നമാണ് സത്യത്തില്‍ ഈ കോടതി വിധിയോടെ തകിടം മറിഞ്ഞത്.

English summary
Pinarayi Vijayan may next CM by toppling Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X